Class 8 Chapter 3 വീണ്ടെടുക്കാം വിളനിലങ്ങൾ

November 09, 2023




1/20

സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ വിവിധമൂലകങ്ങള്‍ക്ക് പൊതുവെ പറയുന്ന പേരാണ്:



രാസവളങ്ങള്‍

ജൈവവളങ്ങള്‍

അവശ്യമൂലകങ്ങള്‍

കൃത്രിമമൂലകങ്ങള്‍





2/20

ജീവാണുവളപ്രയോഗത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമാണ്?



മണ്ണില്‍ ജൈവവളലഭ്യത ഉറപ്പുവരുത്തണം.

മതിയായ ജലസേചനം ഉണ്ടാകണം.

രാസവളവും കീടനാശിനിയും ഉപയോഗിക്കരുത്.

ഇവയെല്ലാം





3/20

മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സൂക്ഷ്മജീവികള്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ആണ്:



ജൈവവളങ്ങള്‍

രാസവളങ്ങള്‍

ജീവാണുവളങ്ങള്‍

ജൈവകീടനാശിനി





4/20

ചെടികളെ പോഷകലായനിയില്‍ വളര്‍ത്തുന്ന രീതിയാണ്.



എയ്‌റോപോണിക്‌സ്

ഹൈഡ്രോപോണിക്‌സ്

പ്രിസിഷന്‍ ഫാമിങ്

പോളിഹൗസ് ഫാമിംഗ്‌





5/20

ക്യൂണികള്‍ച്ചര്‍ എന്നത്:



മുയല്‍വളര്‍ത്തല്‍

മീന്‍വളര്‍ത്തല്‍

തേനീച്ച വളര്‍ത്തല്‍

പക്ഷിപരിപാലനം





6/20

ഒറ്റപ്പെട്ടത് കണ്ടെത്തുക.



അതുല്യ

ഗ്രേ ജയന്റ്

ഗ്രാമലക്ഷ്മി

വൈറ്റ് ലഗോണ്‍





7/20

വ്യാവസായികാടിസ്ഥാനത്തില്‍ പൂക്കള്‍ വളര്‍ത്തുന്ന കൃഷിരീതിയാണ്:



ഫ്‌ളോറികള്‍ച്ചര്‍

പിസികള്‍ച്ചര്‍

എപ്പികള്‍ച്ചര്‍

സെറികള്‍ച്ചര്‍





8/20

ശരിയായ ജോഡി ഏത്?



ചെമ്മീന്‍ - കോലന്‍

താറാവ് - ചെമ്പല്ലി

കോഴി - ബോയര്‍

പശു - അങ്കോറ





9/20

കാര്‍ഷികമേഖലയിലെ പ്രതിസന്ധികളില്‍ പെടാത്തത് ഏത്?



ഉല്പാദനമികവ്

സ്ഥലപരിമിതി

കാലാവസ്ഥാമാറ്റം

പരിസ്ഥിതിനാശം





10/20

ജീവാണുവളങ്ങളില്‍ പെടാത്തത് ഏത്?



അസോള

റൈസോബിയം

അസറ്റോബാക്ടര്‍

സ്‌പൈറോഗൈറ





11/20

ആധുനിക കൃഷിരീതികളില്‍ ഒന്നാണ്:



സംയോജിത കൃഷി

കുടുംബകൃഷി

സണ്‍ഡേ ഫാമിംഗ്

പ്രിസിഷന്‍ ഫാമിംഗ്‌





12/20

തെറ്റായ ജോഡി ഏത്?



ആട് - ജമ്‌നാപാരി

മുഗാ - എരുമ

മത്‌സ്യം - രോഹു

കോഴി - അതുല്യ





13/20

നാടന്‍ ജന്തുഇനങ്ങളില്‍ പെടാത്തത് ഏതാണ്?



വെച്ചൂര്‍

മലബാറി

കാസര്‍ഗോഡ് കുള്ളന്‍

ജഴ്‌സി





14/20

സ്ഥലപരിമിതി മറികടക്കാനൊരു പരിഹാരമാണ്:



പ്രിസിഷന്‍ ഫാമിംഗ്

വെര്‍ട്ടിക്കല്‍ ഫാമിംഗ്

പോളിഹൗസ് ഫാമിംഗ്

ഇവയെല്ലാം





15/20

മണ്ണില്‍ ജീര്‍ണ്ണന പ്രക്രിയ നടത്തുന്ന സൂക്ഷ്മജീവികളാണ്:



മണ്ണിര

ചിതല്‍

ആല്‍ഗകള്‍

ബാക്ടീരിയ





16/20

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് വിവിധങ്ങളായ ഇരുപതോളം മൂലകങ്ങൾ ആവശ്യമാണ് ഇവയെ ആവശ്യമൂലകങ്ങൾ എന്ന് വിളിക്കുന്നു.
ii. ഈ മൂലകങ്ങൾ മണ്ണിൽ സ്വാഭാവികമായി ലഭ്യമാകുന്നത് സൂക്ഷ്മജീവികൾ നടത്തുന്ന ജീർണന പ്രവർത്തനം വഴിയാണ്.
iii. ബാക്ടീരിയകൾ, കുമിളുകൾ, അല്ഗെകൾ, ചിതൽ, മണ്ണിര എന്നി ജീവിവർഗ്ഗങ്ങൾ മണ്ണിൻ്റെ ഫലപുഷ്ടി വർധിപ്പിക്കാൻ സഹായിക്കുന്നു.
iv. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ എന്നിവ ആവശ്യമൂലകങ്ങൾക്ക് ഉദാഹരണം ആണ്.



i, ii, iii, iv

i, iii, iv

ii, iii, iv

i, ii, iv





17/20

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. മണ്ണിൻ്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ അടങ്ങിയ പദാർഥങ്ങളാണ് ജീവാണുവളങ്ങൾ.
ii. ജീവാണുക്കളുടെ സാന്നിധ്യം മണ്ണിലെ സസ്യ വളർച്ചക്ക് ആവശ്യമായ ഘടകങ്ങളുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.
iii. മണ്ണിൽ ഹൈഡ്രജൻ്റെ അളവ് കൂട്ടുന്നതിന് റൈസോബിയം, അസെറ്റോബാക്ടർ, അസോസ്പൈറില്ലം തുടങ്ങിയ ബാക്റ്റീരിയകളെ ഉപയോഗിക്കാം.
iv. അസോള എന്ന ഇല സസ്യം മണ്ണിൽ നൈട്രജൻ്റെ അളവ് വർദിപ്പിക്കാനായി ഉപയോഗിക്കാം.



i, ii, iii, iv

i, ii, iv

ii, iii, iv

i, iii, iv





18/20

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. മുഴുവൻ കീടങ്ങളെയും കൊന്നുകളയുന്നതിന് പകരം കീടങ്ങളുടെ പേരുകൽ തടയുകയും വിളനഷ്ടം ഉണ്ടാക്കാത്ത അവസ്ഥയിലേക്ക് കീടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുന്നതിന് സംയോജിത കീടം നിയന്ത്രണം എന്ന് വിളിക്കുന്നു.
ii. വിത്തും വളവും എല്ലാം പുറമേനിന്ന് കൃഷിയിടത്തിലേക്ക് വരുന്ന രീതിയെ ഹൈ എക്സ്റ്റേണൽ ഇൻപുട്ട് അഗ്രികൾച്ചർ എന്ന് വിളിക്കുന്നു.
iii. പുറമേ നിന്നുള്ള വസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടുള്ള കൃഷിയെ ലോ എക്സ്റ്റേണൽ സസ്റ്റൈനബിൾ അഗ്രികൾച്ചർ എന്ന് വിളിക്കുന്നു.
iv. ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി സ്വാധീനിക്കുന്നതിന്റെയും അർദ്ധിച്ച ചെലവിന്റെയും പേരിൽ ഹൈ എക്സ്റ്റേണൽ ഇൻപുട്ട് അഗ്രികൾച്ചർ വിമർശിക്കപ്പെടാറുണ്ട്.



i, ii, iii

i, iii, iv

ii, iii, iv

i, ii, iii, iv





19/20

ചേരുംപടി ചേർക്കുക.
I II
i. പിസികൾച്ചർ a. പട്ടുനൂൽ പുഴു
ii. ക്യൂണികൾച്ചർ b. തേനീച്ച
iii. എപ്പികൾച്ചർ c. മുയൽ
iv. സെറികൾച്ചർ d. മത്സ്യം



i - a, ii - b, iii - c, iv - d

i - b, ii - c, iii - d, iv - a

i - d, ii - a, iii - c, iv - b

i - d, ii - c, iii - b, iv - a





20/20

ചേരുംപടി ചേർക്കുക.
I II
i. എരുമ a. മുറ
ii. ആട് b. ബോയർ
iii. താറാവ് c. ചെമ്പല്ലി
iv. മുയൽ d. ഗ്രേ ജയൻ്റ്



i - a, ii - b, iii - c, iv - d

i - d, ii - c, iii - b, iv - a

i - d, ii - b, iii - c, iv - a

i - c, ii - d, iii - a, iv - b




Result: