Class 8 Chapter 12 തരംതിരിക്കുന്നതെന്തിന്

November 09, 2023




1/22

ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:



കാള്‍ ലിനേയസ്

അരിസ്‌റ്റോട്ടില്‍

ചരകന്‍

ജോണ്‍ റേ





2/22

ജീവികളെ അഞ്ചു കിങ്ഡങ്ങളായി തരംതിരിച്ച ശാസ്ത്രജ്ഞന്‍:



കാള്‍ വൗസ്

കാള്‍ ലിനേയസ്

റോബര്‍ട്ട് എച്ച്. വിറ്റാക്കര്‍

തിയോഫ്രാസ്റ്റസ്‌





3/22

'കോശമില്ല, ജനിതകവസ്തുവും പ്രോട്ടീന്‍ കവചവും മാത്രം. ജീവകോശത്തിനുള്ളിലേ എനിക്ക് ജീവിക്കാനാവൂ. ആരാണ് ഞാന്‍'?



ബാക്ടീരിയ

വൈറസ്

അമീബ

ഫംഗസ്‌





4/22

സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?



ജോണ്‍ റേ

തിയോഫ്രാസ്റ്റസ്

കാള്‍ ലിനേയസ്

ചരകന്‍





5/22

വര്‍ഗീകരണത്തിലെ അടിസ്ഥാനതലമാണ്:



ജീനസ്

ക്ലാസ്

സ്പീഷീസ്

ഫാമിലി





6/22

മാവിന്റെ ശാസ്ത്രനാമമാണ്:



ഫെലിസ് ഡൊമസ്റ്റിക്ക

കൊക്കോസ് ന്യൂസിഫെറ

ഒറൈസ സറ്റൈവ

മാന്‍ജിഫെറ ഇന്‍ഡിക്ക





7/22

പ്രോട്ടിസ്റ്റ എന്ന വിഭാഗത്തില്‍പ്പെടുന്ന ജീവിയാണ്:



അമീബ

കുമിളുകള്‍

ബാക്ടീരിയ

വൈറസ്‌





8/22

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യ പുസ്തകമാണ്:



ചരകസംഹിത

ഹോര്‍ത്തൂസ് മലബാറിക്കസ്

ഹിസ്‌റ്റോറിയ ജനറാലിസ് പ്ലാന്റേറം

ഫണ്ടമെന്റ ബൊട്ടാണിക്ക





9/22

പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികള്‍ ഉള്‍പ്പെടുന്ന കിങ്ഡം ഏത്?



മൊനീറ

അനിമേലിയ

ഫംജൈ

പ്രോട്ടിസ്റ്റ





10/22

കാക്കയുടെ ശാസ്ത്രനാമമാണ്:



കാനിസ് ഫെമിലിയാരിസ്

പാന്തീറ ലിയോ

കാനിസ് ലൂപ്പസ്

കോര്‍വസ് സ്‌പ്ലെന്‍ഡന്‍സ്





11/22

ശരിയായ ജോഡി ഏത്?



ജോണ്‍ റേ - സസ്യശാസ്ത്രത്തിന്റെ പിതാവ്

അനിമേലിയ - അമീബ

കണിക്കൊന്ന - കാസിയ ഫിസ്റ്റുല

ചരകന്‍ - ജീവശാസ്ത്രത്തിന്റെ പിതാവ്





12/22

മനുഷ്യനുള്‍പ്പെടുന്ന ഫാമിലി ഏതാണ്?



ഹൊമിനിഡേ

ഫെലിഡേ

കാനിഡേ

അനലിഡേ





13/22

ഡൊമെയ്ന്‍ യൂക്കാരിയയില്‍ ഉള്‍പ്പെടാത്ത കിങ്ഡം ഏത്?



പ്രോട്ടിസ്റ്റ

ഫംജൈ

ബാക്ടീരിയ

അനിമേലിയ





14/22

തെറ്റായ പ്രസ്താവന ഏത്?



കടുവയും സിംഹവും ഒരേ ജീനസില്‍പ്പെടുന്നു.

ബാക്ടീരിയയ്ക്ക് വ്യക്തമായ മര്‍മ്മമുണ്ട്.

ജീനസ്‌നാമവും സ്പീഷീസ്‌നാമവും ചേര്‍ന്നതാണ് ശാസ്ത്രനാമം.

രണ്ടു പദങ്ങള്‍ ചേര്‍ത്തുള്ള ശാസ്ത്രീയനാമകരണമാണ് ദ്വിനാമപദ്ധതി.





15/22

ഒറ്റപ്പെട്ടത് കണ്ടെത്തുക.



കാസിയ ഫിസ്റ്റുല

കൊക്കോസ് ന്യൂസിഫെറ

മാന്‍ജിഫെറ ഇന്‍ഡിക്ക

ബോസ് ടോറസ്‌





16/22

സിംഹവും കടുവയും ഉള്‍പ്പെടുന്ന ജീനസ് ഏത്?



ഹോമോ

പാന്തീറ

ഫെലിസ്

കാനിസ്





17/22

ആറുകിങ്ഡം വര്‍ഗീകരണം ആവിഷ്‌ക്കരിച്ചത്:



കാള്‍ ലിനേയസ്

വിറ്റാക്കര്‍

കാള്‍ വൗസ്

ജോണ്‍ റേ





18/22

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹോർത്തൂസ് മലബാറിക്കസിനെ പറ്റി ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
i. കേരളത്തിലെ ഔഷധസസ്യത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകം
ii. ലാറ്റിൻ ഭാഷയിലാണ് ഹോർത്തൂസ് മലബാറിക്കസ് രചിച്ചത്
iii. ഹോർത്തൂസ് മലബാറിക്കസിന്റെ ഗ്രന്ഥ രചനയ്ക്ക് നേതൃത്വം നൽകിയ കൊച്ചി ഗവർണർ ആണ് വാൻ റീഡ്
iv. ഹോർത്തൂസ് മലബാറിക്കസിൽ പ്രസിദ്ധീകരിച്ച കാലഘട്ടം 1678 -- 1693



i, ii, iv

i, iii, iv

ii, iii, iv

i, ii, iii, iv





19/22

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് --- കാൾ ലിനേയസ്
ii. ജീവശാസ്ത്രത്തിൻ്റെ പിതാവ് --- ജോൺ റേ
iii. സസ്യശാസ്ത്രത്തിൻ്റെ പിതാവ് --- തിയാഫ്രാസ്റ്റസ്
iv. ആയൂർവേദത്തിൻ്റെ പിതാവ് --- ചരകൻ



i, ii, iv

i, iii, iv

ii, iii, iv

എല്ലാം ശരി





20/22

ലിനേയസ് നിർദേശിച്ച വർഗ്ഗീകരണതലത്തെ ക്രമപ്പെടുത്തുക
i. ജീനസ്
ii. ഫാമിലി
iii. ക്ലാസ്സ്
iv. ഫൈലം
v. കിങ്ഡം
vi. സ്പീഷീസ്
vii. ഓർഡർ



vii, iii, iv, v, ii, i, vi

vi, vii, iii, ii, i, v, iv

vi, ii, i, vii, iii, iv, v

vi, i, ii, vii, iii, iv, v





21/22

താഴെ തന്നിരിക്കുന്നവയെ ജോഡികൾ ആക്കി എഴുതുക
i. എല്ലാ ജന്തുക്കളും ഉൾപ്പെടുന്ന തലം a. സ്പീഷീസ് ഡൊമസ്റ്റികസ്
ii. നട്ടെല്ലുള്ള ജന്തുക്കൾ മാത്രം ഉൾപ്പെടുന്ന തലം b. കിങ്ഡം അനിമേലിയ
iii. നട്ടെല്ലുള്ളവയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന ജീവികൾ മാത്രം ഉൾപ്പെടുന്ന തലം c. ക്ലാസ് മമേലിയ
iv. പൂച്ചയുടെ തനത് സവിശേഷതകൾ കാണിക്കുന്ന സ്പീഷ്യസ് d. ഫൈലം കോർഡേറ്റ



i-b, ii-a iii-d, iv-a

i-b, ii-d, iii-a, iv-c

i-b, ii-d, iii-c, iv-a

i-d, ii-a, iii-b iv-c





22/22

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. പൂച്ച - ഫിലിസ് ഡോമസ്റ്റിക്കസ്
ii. നായ - കാനിസ് ലൂപ്പസ്
iii. ചെന്നായ - കാനിസ് ഫെമിലിയാരിസ്
iv. സിംഹം - പാന്തീറാ ലിയോ



i, iv

i, iii, iv

ii, iii, iv

i, ii, iv



Result: