Mathematics Class 6 Chapter 2 ശരാശരി
November 09, 2023
1/10
അഞ്ച് സംഖ്യകളുടെ ശരാശരി 5 ആയാല്‍ അവയുടെ തുക എത്ര?
2/10
ഒരാള്‍ ഒരാഴ്ചയിലെ 7 ദിവസം ആകെ 42 ലിറ്റര്‍ പാല്‍ വിറ്റു. ഒരു ദിവസം ശരാശരി എത്ര ലിറ്റര്‍ പാലാണ് അയാള്‍ വിറ്റത്?
3/10
270, 260, 300, 280, 290 ഇവയുടെ ശരാശരി എത്ര?
4/10
ഒരു ബഞ്ചിലെ 5 ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട് തുന്നുന്നതിന് ശരാശരി 120 സെ.മീ. തുണി വേണം. ഇവര്‍ക്ക് ആകെ എത്ര അളവ് തുണി വേണം?
5/10
ഒരാളുടെ 7 ദിവസത്തെ ആകെ വരുമാനം 4200 രൂപയായാല്‍ അയാളുടെ ശരാശരി വരുമാനം എത്ര?
6/10
5 തെങ്ങുകളില്‍നിന്ന് ഒരു പ്രാവശ്യം കിട്ടിയ തേങ്ങകളുടെ എണ്ണം 36, 42, 17, 0, 20 എന്നിങ്ങനെയാണ്. ഒരു തെങ്ങില്‍നിന്ന് ശരാശരി എത്ര തേങ്ങ കിട്ടി?
7/10
ഒരു ക്ലാസിലെ 32 കുട്ടികള്‍ ശരാശരി 12 രൂപ വീതം ചികിത്‌സാസഹായഫണ്ടിലേക്ക് സംഭാവന ചെയ്തു. അവര്‍ നല്‍കിയ ആകെ തുക എത്ര?
8/10
തുടര്‍ച്ചയായ 9 സംഖ്യകളുടെ നടുവിലുള്ള സംഖ്യ 10 ആണ്. ഈ 9 സംഖ്യകളുടെ തുക എത്ര?
9/10
ഒരു ക്ലാസിലെ കുറെ കുട്ടികളുടെ ആകെ ഭാരം 210 കി.ഗ്രാമും അവരുടെ ശരാശരി ഭാരം 42 കിലോഗ്രാമും ആണ്. എത്ര കുട്ടികളുടെ ഭാരമാണ് കണക്കാക്കിയത്?
10/10
തുടര്‍ച്ചയായ 5 എണ്ണല്‍ സംഖ്യകളുടെ തുക 55 ആയാല്‍ സംഖ്യകള്‍ ഏവ?
Result:
Post a Comment