Chemistry Class 9 Chapter 3 റിഡോക്‌സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തനവേഗവും

November 09, 2023




1/10

മാസ് സംരക്ഷണനിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞനാണ്:



ഡാള്‍ട്ടണ്‍

ലാവോസിയെ

ഐന്‍സ്റ്റീന്‍

പ്രീസ്റ്റ്‌ലി





2/10

മഗ്‌നീഷ്യം (Mg), ഓക്‌സിജന്‍ (O₂) എന്നിവ പ്രവര്‍ത്തിച്ചുണ്ടാകുന്ന ഉല്‍പന്നത്തിന്റെ രാസസൂത്രം ........................... ആണ്.



Mg0₂

Mg₂0

Mg0

Mg0





3/10

സമീകൃതരാസസമവാക്യത്തെ സംബന്ധിച്ച് ചുവടെ നല്‍കുന്നതില്‍ ഏറ്റവും ശരിയായതേത്?



ഇരുവശത്തുമുള്ള ഓരോ ഇനം തന്മാത്രകളുടെയും എണ്ണം തുല്യം.

ഇരുവശത്തുമുള്ള ഓരോ ഇനം ആറ്റങ്ങളുടെയും എണ്ണം തുല്യം.

ഇരുവശത്തുമുള്ള ആകെ തന്മാത്രകളുടെ എണ്ണം തുല്യം

വലതുവശത്തെ ഓരോ തന്മാത്രയുടെയും എണ്ണം തുല്യം.





4/10

KMnO₄ ല്‍ നെഗറ്റീവ് ഓക്‌സീകരണാവസ്ഥയിലുള്ള മൂലകം ..............



പൊട്ടാസ്യം

മാന്‍ഗനീസ്

ഓക്‌സിജന്‍

ഇവയൊന്നുമല്ല





5/10

ചുവടെ നല്‍കുന്ന ലോഹങ്ങളില്‍ ഏറ്റവും കൂടിയ ഓക്‌സിഡേഷന്‍ നമ്പര്‍ പ്രകടിപ്പിക്കുന്നത് ഏത്?



പൊട്ടാസ്യം

സോഡിയം

മഗ്‌നീഷ്യം

അലുമിനിയം





6/10

സാധാരണഗതിയില്‍ രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കാത്ത ഘടകമാണ്:



ഗാഢത

താപനില

അഭികാരകത്തിന്റെ സ്വഭാവം

നിറം





7/10

ഖരപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെട്ട രാസപ്രവര്‍ത്തനങ്ങളില്‍ മാത്രം പ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കുന്ന ഘടകമാണ്:



പ്രതലപരപ്പളവ്

മര്‍ദ്ദം

ഗാഢത

താപനില





8/10

ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ വിഘടനപ്രവര്‍ത്തനത്തില്‍ രാസപ്രവര്‍ത്തനവേഗം കുറയ്ക്കാനുപയോഗിക്കുന്ന ഉല്‍പ്രേരകമാണ്:



മാന്‍ഗനീസ് ഡയോക്‌സൈഡ്

മഗ്‌നീഷ്യം ഓക്‌സൈഡ്

ഇരുമ്പ്

ഫോസ്‌ഫോറിക് ആസിഡ്‌





9/10

സോഡിയം തയോസള്‍ഫേറ്റിന്റെ രാസസൂത്രം ആണ്:



Na₂S

Na₂S₂O₃

Na₂SO₄

NaS₂





10/10

വിറക് ചെറുകഷണങ്ങളാക്കി കത്തിക്കുമ്പോള്‍ ജ്വലനവേഗം കൂടാന്‍ കാരണം.



വിറകിന്റെ അളവ് കൂടുന്നതിനാല്‍

താപനില കൂടുന്നതിനാല്‍

വിറകിന്റെ പ്രതലപരപ്പളവ് കൂടുന്നതിനാല്‍

വായുമര്‍ദ്ദം കൂടുന്നതിനാല്‍



Result: