Chemistry Class 7 Chapter 3 ആസിഡുകളും ആല്‍ക്കലികളും

November 09, 2023




1/10

ആസിഡുകളെക്കുറിച്ച് തെറ്റായ പ്രസ്താവന



സാര്‍വിക സൂചകം ചേര്‍ത്താല്‍ ഗാഢതയ്ക്കനു സരിച്ച് മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറം കണിക്കുന്നു.

സാര്‍വിക സൂചകം ചേര്‍ത്താല്‍ നീലനിറം കാണിക്കുന്നു.

സാര്‍വിക സൂചകം ചേര്‍ത്താല്‍ ഗാഢതയ്ക്കനുസരിച്ച് പച്ച/നീല/വയലറ്റ് നിറം കാണിക്കുന്നു.

ചുവപ്പ് ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ ചുവപ്പ് നിറം കാണിക്കുന്നു.





2/10

സോഡിയം ഹൈഡ്രോക്‌സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള നിര്‍വീരീകരണത്തിനുശേഷം കോണിക്കല്‍ ഫ്‌ളാസ്‌കിലുള്ള നിര്‍വീര്യലായനി ബാഷ്പീകരിച്ചാല്‍ ലഭിക്കുന്നത്.



സോഡിയം

സോഡിയം ഹൈഡ്രോക്‌സൈഡ്

കറിയുപ്പ്

ഇവയെല്ലാം ചേര്‍ന്ന മിശ്രിതം





3/10

ഫിനോള്‍ഫ്തലിന്‍ ചേര്‍ത്താല്‍ പിങ്ക് നിറം വരാത്തത്.



ചാരം ചേര്‍ത്ത വെള്ളം

നാരങ്ങാവെള്ളം

സോപ്പുവെള്ളം

ചുണ്ണാമ്പുവെള്ളം





4/10

ഹൈഡ്രോക്ലോറിക് ആസിഡും മാര്‍ബിള്‍ കഷണങ്ങളും തമ്മില്‍ രാസപ്രവര്‍ത്തനം നടക്കുന്ന ഒരു ടെസ്റ്റ്ട്യൂബിന്റെ വായ്ഭാഗത്ത് കത്തുന്ന ഒരു തീപ്പെട്ടിക്കൊള്ളി കാണിച്ചാല്‍ ഉണ്ടാകുന്ന മാറ്റം.



ആളിക്കത്തും

'ടപ്പ്' എന്ന ചെറിയ പൊട്ടല്‍ ശബ്ദമുണ്ടാകും

നീല നിറത്തില്‍ കത്തും

തീ അണയും





5/10

ഒരു തുള്ളി ഫിനോള്‍ഫ്തലിന്‍ ചേര്‍ത്ത, വളരെയധികം നേര്‍ത്ത സോഡിയം ഹൈഡ്രോക്‌സൈഡ് ലായനിയിലേക്ക് ഒരു സ്‌ട്രോ ഉപയോഗിച്ച് തുടര്‍ച്ചയായി കുറച്ച് സമയം ഊതിയാല്‍ ഉണ്ടാകുന്ന നിറം മാറ്റം



പിങ്ക് നിറം നഷ്ടപ്പെട്ട് ലായനി തെളിയുന്നു

തെളിഞ്ഞ ലായനിക്ക് പിങ്ക് നിറം ലഭിക്കുന്നു.

ലായനിയുടെ പിങ്ക് നിറം മഞ്ഞയായി മാറുന്നു.

നിറമില്ലാത്ത ലായനിക്ക് പാല്‍നിറം ലഭിക്കുന്നു.





6/10

മുട്ടത്തോട് വിനാഗിരിയിലിട്ടാല്‍ ഉണ്ടാകുന്ന വാതകം.



ഹൈഡ്രജന്‍

ഓക്‌സിജന്‍

നൈട്രജന്‍

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌





7/10

A എന്ന ദ്രാവകത്തില്‍ pH പേപ്പര്‍ മഞ്ഞനിറവും B യില്‍ വയലറ്റ് നിറവും കാണിച്ചു. എങ്കില്‍ Aയും B യും എന്താണ്?



A ആസിഡും B ആല്‍ക്കലിയും

A ആസിഡും B ലവണവും

A ആല്‍ക്കലിയും B ആസിഡും

A ആല്‍ക്കലിയുംB ലവണവും





8/10

ദഹനത്തിന് സഹായിക്കുന്ന ആമാശയരസത്തിലടങ്ങിയ ആസിഡ്.



ഹൈഡ്രോക്ലോറിക് ആസിഡ്

നൈട്രിക് ആസിഡ്

സള്‍ഫ്യൂരിക് ആസിഡ്

അസെറ്റിക് ആസിഡ്





9/10

അപ്പക്കാരത്തിന്റെ രാസനാമം.



സോഡിയം കാര്‍ബണേറ്റ്

സോഡിയം ബൈകാര്‍ബണേറ്റ്

കാല്‍സ്യം കാര്‍ബണേറ്റ്

കാല്‍സ്യം ഹൈഡ്രോക്‌സൈഡ്





10/10

ആല്‍ക്കലി സ്വഭാവമുള്ള പഴം



മാങ്ങ

ഓറഞ്ച്

ആപ്പിള്‍

ഈന്തപ്പഴം



Result: