World Geography | Class 9 Chapter 2 | കാലത്തിന്റെ കയ്യൊപ്പുകൾ

June 27, 2024




1/25

തെറ്റായ പ്രസ്താവന കണ്ടെത്തി എഴുതുക.



വിയോജകസീമകളില്‍ മടക്കുപര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്നു.

വിയോജക സീമകളില്‍ സമുദ്രാന്തര്‍പര്‍വ്വതങ്ങളുടെ രൂപീക രണം നടക്കുന്നു.

ഛേദകസീമകളില്‍ ഭ്രംശമേഖലകള്‍ രൂപംകൊള്ളുന്നു.

സംയോജകസീമകളില്‍ സമുദ്രാന്തര്‍ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നു.





2/25

സംയോജകസീമകളില്‍ സാന്ദ്രതകൂടിയ ഫലകം സാന്ദ്രതകുറഞ്ഞ ഫലകത്തിനടിയിലേക്ക് ആണ്ടുപോയി രൂപം കൊള്ളുന്ന ഭൂരൂപം ഏത്?



മടക്കുപര്‍വ്വതം

സമുദ്രാന്തര്‍ഗര്‍ത്തങ്ങള്‍

സമുദ്രാന്തര്‍പര്‍വ്വതങ്ങള്‍

ഭ്രംശമേഖല





3/25

ശിലാമണ്ഡല ഫലകങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?



ദ്രാവകാവസ്ഥയിലുള്ള അസ്തനോസ്ഫിയറിന് മുകളില്‍ കാണപ്പെടുന്നു.

പരമാവധി കനം 100 കിലോമീറ്റര്‍ ആണ്

സമുദ്രഭാഗവും വന്‍കരഭാഗവും ഉള്‍കൊള്ളുന്നു.

ഫിലിപ്പൈന്‍ ഫലകം വലിയ ഫലകത്തിന് ഉദാഹരണമാണ്.





4/25

വടക്കേഅമേരിക്കന്‍ ഫലകത്തിന്റെ പടിഞ്ഞാറേ അരുകില്‍ കാണപ്പെടുന്ന പര്‍വ്വതം താഴെപ്പറയുന്നവ യില്‍ ഏത്?



ആല്‍പ്‌സ്

അറ്റ്‌ലസ്

ആന്റീസ്

റോക്കീസ്





5/25

ഭൂകമ്പസമയത്ത് പുറപ്പെടുന്ന ഊര്‍ജത്തിന്റെ തീവ്രത അളന്ന് തിട്ടപ്പെടുത്തുന്ന ഉപകരണം താഴെപ്പറയുന്നവയില്‍ ഏത്?



സീസ്‌മോഗ്രാഫ്

റിക്ടര്‍ സ്‌കെയില്‍

അനിമോമീറ്റര്‍

തെര്‍മോമീറ്റര്‍





6/25

ശിലാമണ്ഡല ഫലകങ്ങളുടെ പരമാവധി കനം എത്ര?



100 കി.മീ.

10 കി.മീ.

1000 കി.മീ.

10000 കി.മീ.





7/25

ഭൂകമ്പ തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണമാണ്.



സീസ്‌മോഗ്രാഫ്

റിക്ടര്‍ സ്‌കെയില്‍

അനിമോമീറ്റര്‍

തെര്‍മോമീറ്റര്‍





8/25

ഭൂവല്‍ക്കഭാഗങ്ങള്‍ ഉയര്‍ത്തപ്പെടുന്ന പ്രക്രിയയാണ്:



ഉത്ഥാനം

വലനം

നിമഞ്ജനം

അവതലനം





9/25

ഭൂവല്‍ക്ക ഭാഗങ്ങള്‍ താഴ്ത്തപ്പെടുന്ന പ്രക്രിയയാണ്:



ഉത്ഥാനം

വലനം

നിമഞ്ജനം

അവതലനം





10/25

പരസ്പരം അടുത്തുവരുന്ന ഫലകാതിരുകളുടെ പേരെന്ത്?



സംയോജകസീമ

വിയോജകസീമ

ഛേദകസീമ

ഇവയൊന്നുമല്ല





11/25

അസ്തനോസ്ഫിയർ ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?



ഖരാവസ്ഥ

ദ്രാവക അവസ്ഥ

ഭാഗികമായ ദ്രാവക അവസ്ഥ

വാതകാവസ്ഥ





12/25

വൻകര വിസ്ഥാപന സിദ്ധാന്തം അവതരിപ്പിച്ചത് ആരാണ്?



ഹാരി ഹെസ്സ്

ഇമ്മാനുവൽ കാന്റ്

ഇറാത്തോസ്തനീസ്

ആൽഫ്രഡ് വെഗ്നർ





13/25

താഴെ തന്നിരിക്കുന്നവയിൽ മടക്കു പർവതം അല്ലാത്തത് ഏത്?



വിന്ധ്യ - സത്പുര

ആൽപ്സ്

ആന്റീസ്‌

ഹിമാലയം





14/25

സുനാമി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപപ്പെട്ടിരിക്കുന്നത്?



ലാറ്റിൻ

ജപ്പാനീസ്

ഗ്രീക്ക്

ഇംഗ്ലീഷ്





15/25

ഭൂമിയുടെ ആഴങ്ങളിൽ പ്രകമ്പനങ്ങൾ ഉണ്ടാകുന്ന കേന്ദ്രങ്ങളെ എന്ത് വിളിക്കുന്നു?



എപ്പിസെൻറർ

പ്രഭവകേന്ദ്രം

നിമജ്ജന മേഖല

ഇവയൊന്നുമല്ല





16/25

സമുദ്രതടവ്യാപനം ഏതുതരം ഫലകചലനത്തിന്റെ അനന്തരഫലമാണ്?



സംയോജക ചലനം

വിയോജക ചലനം

ഛേദക ചലനം

ഇവയൊന്നുമല്ല





17/25

ശിലാമണ്ഡലം എന്തൊക്കെ ചേർന്നതാണ്?



ഭൂവൽക്കവും ഉപരിമാന്റിലും

ഭൂവൽക്കവും അധോമാന്റിലും

ഉപരിമാന്റിലും അധോമാന്റിലും

ഇവയൊന്നുമല്ല





18/25

ശിലാമണ്ഡല ഫലകങ്ങളിൽ ഏതൊക്കെ തരം ഭൂവൽക്കങ്ങൾ കാണപ്പെടുന്നു?



വൻകര ഭൂവൽക്കം മാത്രം

സമുദ്രാന്തർഭൂവൽക്കം മാത്രം

വൻകര ഭൂവൽക്കവും സമുദ്രാന്തർഭൂവൽക്കവും ചേർന്ന്

ഇവയെല്ലാം





19/25

താഴെ തന്നിരിക്കുന്നവയിൽ വലിയ ഫലകം ഏത്



യൂറേഷ്യൻ ഫലകം

കോക്കോസ് ഫലകം

നാസ്‌ക ഫലകം

സ്കോഷ്യ ഫലകം





20/25

ഭൂമുഖത്ത് ആകെ എത്ര വലിയ ശിലാഫലകങ്ങൾ ഉണ്ട്?



5

6

7

8





21/25

ഏത് സമുദ്രത്തിലാണ് മധ്യ സമുദ്രാന്തർ പർവ്വതനിര കാണപ്പെടുന്നത്?



പസഫിക് സമുദ്രം

അറ്റ്ലാൻറിക് സമുദ്രം

ഇന്ത്യൻ മഹാസമുദ്രം

ആർട്ടിക് സമുദ്രം





22/25

താഴെ തന്നിരിക്കുന്നവയിൽ ഫലകചലനത്തിൻറെ ഫലമായി ഉണ്ടാകാത്ത ഭൂരൂപം ഏത്?



മടക്കു പർവ്വതങ്ങൾ

പീഠഭൂമികൾ

എക്കൽ സമതലങ്ങൾ

അഗ്നിപർവ്വതങ്ങൾ





23/25

ശരിയായ പ്രസ്താവന ഏത്?



വൻകര ഭൂവൽക്കത്തിനാണ് പഴക്കം കൂടുതൽ

സമുദ്രാന്തർ ഭൂവൽക്കത്തിനാണ് പഴക്കം കൂടുതൽ

വൻകര ഭൂവൽക്കത്തിനും സമുദ്രാന്തർ ഭൂവൽക്കത്തിനും ഒരേ പ്രായമാണ്

ഇവയൊന്നുമല്ല





24/25

'തീ വലയം' ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?



അറ്റ്ലാൻറിക് സമുദ്രം

ഇന്ത്യൻ മഹാസമുദ്രം

പസഫിക് സമുദ്രം

ആർട്ടിക് സമുദ്രം





25/25

)'ഗീസറുകൾ' രൂപപ്പെടുന്നത് ഏതു ഭൂരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?



ഭൂകമ്പങ്ങൾ

അഗ്നിപർവ്വതങ്ങൾ

മടക്കു പർവ്വതങ്ങൾ

പീഠഭൂമികൾ




Result: