World Geography | Class 8 Chapter 3 | ഭൗമ രഹസ്യങ്ങൾ തേടി

November 09, 2023




1/30

ചുവടെ തന്നിട്ടുള്ളവയില്‍ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയേത്?



മാന്റില്‍

പുറക്കാമ്പ്

ഭൂവല്‍ക്കം

അകക്കാമ്പ്‌





2/30

മരുഭൂമികളില്‍ ഏറ്റവും സജീവമായി നടക്കുന്നത് ഏതുതരം അപക്ഷയമാണ്?



ഭൗതിക അപക്ഷയം

രാസിക അപക്ഷയം

ജൈവിക അപക്ഷയം

ഇവയൊന്നുമല്ല





3/30

കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലയേത്?



അവസാദശിലകള്‍

ആഗ്‌നേയശിലകള്‍

കായന്തരിതശിലകള്‍

അടുക്കുശിലകള്‍





4/30

പ്രാഥമികശിലകള്‍ എന്നറിയപ്പെടുന്ന ശിലയേത്?



അവസാദശിലകള്‍

അടുക്കുശിലകള്‍

ആഗ്‌നേയശിലകള്‍

കായന്തരിതശിലകള്‍





5/30

അവസാദശിലകള്‍ക്ക് ഉദാഹരണമാണ്:



ഗ്രാനൈറ്റ്

സ്‌ളേറ്റ്

ചുണ്ണാമ്പുകല്ല്

മാര്‍ബിള്‍





6/30

ആഗ്‌നേയശിലകള്‍ക്ക് ഉദാഹരണമാണ്:



ഗ്രാനൈറ്റ്

സ്‌ളേറ്റ്

ചുണ്ണാമ്പുകല്ല്

മാര്‍ബിള്‍





7/30

കായാന്തരിതശിലകള്‍ക്ക് ഉദാഹരണമാണ്:



മാര്‍ബിള്‍

മണല്‍ക്കാറ്റ്

ബസാള്‍ട്ട്

ഗ്രാനൈറ്റ്‌





8/30

മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്:



പെഡോളജി

പെട്രോളജി

പാലിയന്റോളജി

ഇക്കോളജി





9/30

ലോക മണ്ണ് ദിനം ആചരിക്കുന്നത്:



ഡിസംബര്‍ 5

ഡിസംബര്‍ 15

മാര്‍ച്ച് 21

മാര്‍ച്ച് 22





10/30

ഭൂമിയുടെ താരതമ്യേന നേര്‍ത്ത പുറംതോടാണ്:



മാന്റില്‍

പുറക്കാമ്പ്

ഭൂവല്‍ക്കം

അകക്കാമ്പ്‌





11/30

ഭൂമിയുടെ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദവും താപവും :



കൂടുന്നു

കുറയുന്നു

മാറ്റമില്ലാതെ തുടരുന്നു

ഇവയൊന്നുമല്ല





12/30

ഭൂമിയുടെ കേന്ദ്രത്തിലെ താപം എത്ര?



ഏകദേശം 400°c

ഏകദേശം500°c

ഏകദേശം 5000°c

ഏകദേശം 50°c





13/30

ശരിയായ ജോഡി ഏത്?



സിയാൽ : വൻകര ഭൂവൽക്കം

സിമ : സമുദ്രാന്തർ ഭൂവൽക്കം

നിഫെ : കാമ്പ്

ഇവയെല്ലാം





14/30

ഭൂവൽക്കത്തെയും ഉപരി മാന്റിലിനെയും ചേർത്ത് വിളിക്കുന്ന പേരെന്ത്?



അസ്തനോസ്ഫിയർ

ശിലാമണ്ഡലം

വൻകര ഭൂവൽക്കം

ഇവയൊന്നുമല്ല





15/30

ശിലകൾ പ്രധാനമായും എത്ര തരത്തിൽ കാണപ്പെടുന്നു?



4

2

3

5





16/30

പാളികളായി രൂപപ്പെടുന്ന ശിലകൾ ഏത്?



ആഗ്നേയ ശിലകൾ

കായാന്തരിത ശിലകൾ

അവസാദ ശിലകൾ

ഇവയൊന്നുമല്ല





17/30

മണ്ണിൻറെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകം ഏത്?



ഭൂപ്രകൃതി

കാലാവസ്ഥ

മാതൃ ശില

ഇവയെല്ലാം





18/30

ഭൂമിയുടെ ഉള്ളറകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന സ്രോതസ്സുകളിൽ പെടാത്തത് ഏത്?



അഗ്നിപർവ്വത സ്ഫോടനങ്ങൾ

ഖനികൾ

ഭൂകമ്പ തരംഗങ്ങൾ

അപക്ഷയം





19/30

ശിലാദ്രവത്തിന്റെ പ്രധാന സ്രോതസ്സ് ഏത്?



ഭൂവൽക്കം

മാന്റിൽ

അസ്തനോസ്ഫിയർ

കാമ്പ്





20/30

തെറ്റായ ജോഡി ഏത്?



തണുത്തുറയൽ - ആഗ്നേയശില

മർദ്ദം/ താപം -അവസാദശില

പാളികൾ - അവസാദശില

ഇവയൊന്നുമല്ല





31/30

1. ഏതൊക്കെ മാർഗങ്ങളിലൂടെയാണ് ഭൂമിയുടെ ഉള്ളറയെ പറ്റി മനസ്സിലാക്കുന്നതെന്ന് പ്രസ്താവനകളിൽ നിന്ന് തിരഞ്ഞെടുക്കുക.
i. അഗ്നിപർവ്വത സ്ഫോടനങ്ങളിലൂടെ ഭൗമോപരിതലത്തിൽ എത്തുന്ന വസ്തുക്കളിൽ നിന്ന്.
ii. ഖനികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ.
iii. ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിലൂടെ.



i, ii

i, ii, iii

ii, iii

i, iii





32/30

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂമിയെ പ്രധാനമായും മൂന്നു വ്യത്യസ്ത പാളികളായി തരം തിരിച്ചിരിക്കുന്നു.
ii. ഭൂവൽക്കം, മാൻറ്റിൽ, കാമ്പ് എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്
iii. ഭൂമിയുടെ ആഴം കൂടുന്നതിനനുസരിച്ച് താപവും മർദവും കുറയുന്നു.
iv. ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപ്പെടുന്ന താപം ഏകദേശം 5000 ഡിഗ്രി സെൽഷ്യസ് ആണ്.



i, ii, iii, iv

i, ii, iii

i, ii, iv

ii, iii, iv





33/30

ഭൂവൽക്കത്തെ പറ്റി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂമിയുടെ താരതമ്യേന നേർത്ത പുറന്തോട്.
ii. ഏകദേശം 40 കിലോമീറ്റർ കനം.
iii. രണ്ട് ഭാഗങ്ങൾ വൻകരഭൂവൽക്കം സമുദ്രഭൂവൽക്കം.
iv. വൻകരഭൂവൽക്കത്തെ സിമാ എന്നും സമുദ്രഭൂവൽക്കത്തെ സിയാൽ എന്നും വിളിക്കുന്നു.



i, ii, iii

i, iii, ii, iv

ii, iii, iv

i, iii, iv





34/30

മാന്റിലിനെപറ്റി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂവൽക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു.
ii. ഭൂവൽക്ക പാളിയുടെ താഴെ തുടങ്ങി 2900 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്നു.
iii. രണ്ടു ഭാഗങ്ങൾ - ഉപരിമാന്റിൽ, അധോമാന്റിൽ
iv. ഉപരിമാന്റിൽ ഖരാവസ്ഥയിലും അധോമാന്റിൽ അർദ്ധ ദ്രവാവസ്ഥയിലും കാണപ്പെടുന്നു.



i, ii, iii

i, iii, iv

ii, iii, iv

i, ii, iii, iv





35/30

കാമ്പിനെ പറ്റി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂമിയുടെ കേന്ദ്രഭാഗം.
ii. 2900 കിലോമീറ്റർ തുടങ്ങി 6371 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്നു.
iii. രണ്ടു ഭാഗങ്ങൾ - പുറക്കാമ്പ്, അകക്കാമ്പ്
iv. പുറക്കാമ്പിൽ പദാർത്ഥങ്ങൾ ഖരാവസ്ഥയിലും അകക്കാമ്പിൽ അർത്ഥ ഖരാവസ്ഥയിലും കാണപ്പെടുന്നു.



i, ii, iii

i, iii, ii, iv

ii, iii, iv

i, iii, iv





36/30

ഫോസിലുകളെ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പ്രാചീനകാലത്ത് ഭൂമുഖത്ത് ഉണ്ടായിരുന്ന ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അവസാദ ശിലാപാളികൾക്കിടയിൽ കാണപ്പെടാറുണ്ട്.
ii. ഭൂമിയുടെ പൂർവ്വകാലത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും ശിലകളുടെ പഴക്കം നിർണ്ണയിക്കുന്നതിനും നാം ഫോസിലുകളെ പ്രയോജനപ്പെടുത്തുന്നു.
iii. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ പ്രാചീനകാല ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ്.



i, ii

i, ii, iii

i, iii

ii, iii





37/30

ശിലകളെ പറ്റി ശരിയായിട്ടുള്ള പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ.
ii. സിലിക്ക, അഭ്രം, ഹേമറ്റൈറ്റ്, ബോക്സൈറ്റ് എന്നിങ്ങനെ രണ്ടായിരത്തിലധികം താതുക്കൾ ഭൂമിയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
iii. രൂപംകൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ മൂന്നായി തരം തിരിക്കാം
iv. ആഗ്നേയശിലകൾ, അവസാദശിലകൾ, കായാന്തരിത ശിലകൾ.



i, ii, iii

ii, iii, iv

i, ii, iv

i, ii, iii, iv





38/30

ചേരുംപടി ചേർക്കുക.
ശിലകൾ ഉദാഹരണം
i. ആഗ്നേയശിലകൾ a. മണൽ കല്ല്, ചുണ്ണാമ്പ് കല്ല്
ii. അവസാദ ശിലകൾ b. മാർബിൾ, സ്ലേറ്റ്
iii. കായാന്തരിത ശിലകൾ c. ഗ്രാനൈറ്റ്, ബസാൾട്ട്



i - a, ii - b, iii - c

i - c, ii - b, iii - a

i - c, ii - a, iii - b

i - b, ii - c, iii - b





39/30

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. i. മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ച രൂപം കൊള്ളുന്നതിനാൽ ആഗ്നേയ ശിലകളെ പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നു.
ii. പാളികളായി രൂപപ്പെടുന്നത് കൊണ്ട് അവസാദശിലകൾ അടുക്കു ശിലകൾ എന്നറിയപ്പെടുന്നു.
iii. ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്ക് വിധേയമായി കായാന്തരിത ശിലകൾ രൂപപ്പെടുന്നു.
iv. അവസാദശിലകളാണ് കേരളത്തിൽ കൂടുതലായി കാണപ്പെടുന്നത്



i, ii, iii, iv

i, ii, iv

i, ii, iii

ii, iii, iv





30/30

അപക്ഷയത്തെ പറ്റി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ശിലകൾ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയകളെ അപേക്ഷയം എന്ന് വിളിക്കുന്നു.
ii. താപത്തിലെ ഏറ്റകുറച്ചിലുകൾ കാരണം ശില ധാതുക്കൾക്കുണ്ടാകുന്ന വികാസവും സങ്കോചവും രാസികാപക്ഷയം എന്ന് പറയുന്നു.
iii. ഓക്സിജൻ, കാർബൺഡയോക്സൈഡ്, ജലം തുടങ്ങിയ ഘടകങ്ങൾ ശിലകളിലെ ധാതുക്കളുമായി പ്രവർത്തനത്തിൽ ഏർപ്പെട്ട് ശിലകൾ വിഘടനത്തിന് കാരണമാകുന്നതിനെ ഭൗതിക അപക്ഷയം എന്ന് വിളിക്കുന്നു.
iv. സസ്യങ്ങളുടെ വേരുകൾ ശിലകളിലെ വിടവുകളിലേക്ക് ആഴ്ന്നിറങ്ങുന്നതും ചെറുജീവികൾ മാളങ്ങൾ ഉണ്ടാക്കുന്നതും സസ്യ ജന്തു അവശിഷ്ടങ്ങളുടെ ജീർണ്ണനവും ജൈവിക അപക്ഷയത്തിന് കാരണമാകുന്നു.



i, ii, iii, iv

i, ii, iii

ii, iii, iv

i, iv




Result: