World Geography | Class 7 - Chapter 12 | സൗരതാപനവും അന്തരീക്ഷസ്ഥിതിയും

November 09, 2023




1/15

23½ᵒ വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് ഏത് പേരില്‍?



ഉത്തരായന രേഖ

ദക്ഷിണായനരേഖ

ആര്‍ട്ടിക് വൃത്തം

അന്‍റാര്‍ട്ടിക് വൃത്തം





2/15

കാറ്റിന്‍റെ വേഗത അളക്കുന്ന ഉപകരണമാണ്:



ഉഷ്ണമാപിനി/ തെര്‍മോമീറ്റര്‍

മര്‍ദ്ദമാപിനി/ ബാരോമീറ്റര്‍

ആര്‍ദ്രതാമാപിനി/ഹൈഗ്രോമീറ്റര്‍

അനിമോമീറ്റര്‍





3/15

സെന്‍റീമീറ്റര്‍ അല്ലെങ്കില്‍ മില്ലിമീറ്റര്‍ അളവില്‍ താഴെപ്പറയുന്നവയില്‍ ഏതാണ് രേഖപ്പെടുത്തുന്നത്?



അന്തരീക്ഷതാപം

അന്തരീക്ഷമര്‍ദം

കാറ്റിന്‍റെ വേഗത

മഴ





4/15

നീരാവി തണുത്ത് ജലമായി മാറുന്ന പ്രക്രിയ:



ഘനീകരണം

ബാഷ്പീകരണം

വര്‍ഷണം

ഉത്പതനം





5/15

വര്‍ഷണരൂപത്തിന് ഉദാഹരണമല്ലാത്തത്:



മഴ

മഞ്ഞുവീഴ്ച

ആലിപ്പഴം

തുഷാരം





6/15

പാരമ്പര്യഊര്‍ജസ്രോതസ്സിനുദാഹരണം:



സൗരോര്‍ജം

കാറ്റില്‍ നിന്നുള്ള ഊര്‍ജം

പെട്രോളിയം

വേലിയോര്‍ജം





7/15

ഒരു ദിവസത്തെ ഉയര്‍ന്ന താപനില കണക്കാക്കാന്‍ പരിഗണിക്കുന്ന സമയം:



ഉച്ചക്ക് 12 മണി

ഉച്ചകഴിഞ്ഞ് 1 മണി

ഉച്ചകഴിഞ്ഞ് 2 മണി

രാവിലെ 11 മണി





8/15

വിദ്യാര്‍ത്ഥികളുടെ അന്തര്‍ദേശീയ പ്രസ്ഥാനമായ 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍' ന് രൂപം നല്‍കിയതാര്?



നാദിയ മുറാദ്

ഗ്രേറ്റ തന്‍ബര്‍ഗ്

മലാല യൂസഫ് സായ്

ചാനു ശര്‍മ്മ





9/15

സൂര്യഗ്രഹണം സംഭവിക്കുന്നത്:



ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍

ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍

ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍

സൂര്യന്‍ ഭൂമിക്കും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍





10/15

ചുവടെ നല്‍കിയവയില്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സ്:



കല്‍ക്കരി

പെട്രോളിയം

കാറ്റ്

ഡീസല്‍





1/5

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. സൂര്യനിൽ നിന്നുള്ള ഊർജ്ജം സൂര്യരശ്മികളായി ഭൂമിയിൽ എത്തുന്നതിന് സൂര്യതാപനം എന്ന് വിളിക്കുന്നു.
ii. സൂര്യോദയത്തിന് തൊട്ടുമുമ്പ് അനുഭവപ്പെടുന്ന താപനിലയാണ് ഒരു ദിവസത്തെ കുറഞ്ഞ താപനിലയായി പരിഗണിക്കുന്നത്.
iii. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അനുഭവപ്പെടുന്ന താപനിലയാണ് ഒരു ദിവസത്തെ കൂടിയ താപനില.
iv. മേഘങ്ങളും കാർബൺഡയോക്സൈഡ് പോലുള്ള വാതകങ്ങളും ഭൂമിയിൽ നിന്നുള്ള താപത്തെ ആഗിരണം ചെയ്ത് ജീവൻറെ നിലനിൽപ്പിന് സഹായകമായ വിധത്തിൽ അന്തരീക്ഷം നിലനിർത്തുന്നു.



i, ii, iii, iv

i, ii, iii

i, iii, iv

ii, iii, iv





2/5

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൗമോപരിതലത്തിൽ എല്ലായിടത്തും സൗരോർജ്ജം ഒരേ അളവിലാണ് ലഭിക്കുന്നത്.
ii. പ്രാദേശിക താപവ്യതിയാനങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും സമുദ്ര സാമീപ്യവുമാണ്.
iii. പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്നത് കടൽക്കാറ്റ്.
iv. രാത്രി സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്നത് കരക്കാറ്റ്.



i, ii, iii, iv

ii, iii, iv

i, ii, iii

i, iii, iv





3/5

ചേരുംപടി ചേർക്കുക.
അളവുകൾ ഉപകരണങ്ങൾ
i. അന്തരീക്ഷ താപം a ഹൈഡ്രോമീറ്റർ
ii. അന്തരീക്ഷമർദ്ദം b അനിമോമീറ്റർ
iii. കാറ്റിൻ്റെ വേഗത c ബാരോമീറ്റർ
iv. ആർദ്രത d തെർമോമീറ്റർ



i - a, ii - b, iii - c, iv - d

i - b, ii - c, iii - d, iv - a

i - d, ii - c, iii - b, iv - a

i - c, ii - d, iii - a, iv - b





4/5

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. അന്തരീക്ഷവായു ചെലുത്തുന്ന ഭാരം ആണ് അന്തരീക്ഷ മർദ്ദം.
ii. സൂര്യതാപനത്താൽ ചൂടുപിടിക്കുമ്പോൾ അന്തരീക്ഷവായു വികസിക്കുകയും സാന്ദ്രത കുറഞ്ഞ മുകളിലേക്ക് ഉയരുകയും ചെയ്യുന്നതിനെ കാറ്റ് എന്ന് വിളിക്കുന്നു.
iii. മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്ക് വായു ചലിക്കുന്നതിനെ വായുപ്രവാഹങ്ങൾ എന്ന് വിളിക്കുന്നു.
iv. കാറ്റിന്റെ ദിശ അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് വിൻറ് വെയ്ൻ.



i, ii, iii, iv

i, ii, iii

ii, iii, iv

i, iv





5/5

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഒരു നിശ്ചിത സമയത്ത് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി.
ii. ദീർഘകാലമായ ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ് കാലാവസ്ഥ.
iii. മേഘങ്ങളിലെ ജലകണികകളുടെ വലിപ്പം കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാകാതെ അവ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയയാണ് വർഷണം.
iv. വർഷണത്തിന്റെ വിവിധ രൂപങ്ങളാണ് മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം.



i, ii, iii, iv

i, ii, iii

i, iii, iv

ii, iii, iv




Result: