Physics Class 9 Chapter 4 ഗുരുത്വാകര്‍ഷണം

November 09, 2023




1/11

മുകളിലേക്ക് എറിയപ്പെട്ട ഒരു കല്ല് ഉയര്‍ന്നുപോകുമ്പോള്‍ അതിന്റെ വേഗത:



കൂടുന്നു

കുറയുന്നു

കൂടിയശേഷം കുറയുന്നു

വ്യത്യാസപ്പെടുന്നില്ല





2/11

ഗുരുത്വാകര്‍ഷണ സ്ഥിരാങ്കം G = ................



Option 1

Option 2

Option 3

Option 4





3/11

തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയേത്?



വസ്തുക്കളുടെ മാസ് കൂടുമ്പോള്‍ ഗുരുത്വാകര്‍ഷണബലം കുറയുന്നു.

വസ്തുക്കള്‍ തമ്മിലുള്ള അകലം കൂടുമ്പോള്‍ ഗുരുത്വാകര്‍ഷണബലം കൂടുന്നു.

വസ്തുക്കള്‍ തമ്മിലുള്ള അകലം കുറയുമ്പോള്‍ ഗുരുത്വാകര്‍ഷണബലം കൂടുന്നു

വസ്തുക്കളുടെ അകലം, മാസ് ഇവ ഗുരുത്വാകര്‍ഷണബലത്തെ സ്വാധീനിക്കുന്നില്ല.





4/11

ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.



ഗുരുത്വാകര്‍ഷണം മൂലമുള്ള ത്വരണം വസ്തുവിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു.

എല്ലാ വസ്തുക്കള്‍ക്കും ഗുരുത്വാകര്‍ഷണത്വരണം ഒരുപോലെയല്ല.

ഗുരുത്വാകര്‍ഷണത്വരണം എപ്പോഴും '1' ല്‍ കൂടുതല്‍ ആയിരിക്കും.

ഭൂകേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണത്വരണം പൂജ്യം ആണ്.





5/11

വ്യത്യസ്ത മാസുകളുള്ള വസ്തുക്കള്‍ നിര്‍ബാധം താഴേക്കു പതിക്കുമ്പോള്‍ അവയുടെ ത്വരണം .....................



തുല്യമായിരിക്കും

വ്യത്യസ്തമായിരിക്കും

പൂജ്യം ആയിരിക്കും

ത്വരണം ഇല്ല





6/11

നിര്‍ബാധം താഴേക്കു പതിക്കുന്ന വസ്തുക്കള്‍ക്ക് ഭാരമില്ലായ്മ അനുഭവപ്പെടാന്‍ കാരണം:



വസ്തുവിനെ സൂര്യന്‍ മുകളിലേക്ക് ആകര്‍ഷിക്കുന്നതുകൊണ്ട്

സൂര്യനും ഭൂമിയും തമ്മിലുള്ള ആകര്‍ഷണം മൂലം

ഗുരുത്വാകര്‍ഷണ ത്വരണത്താല്‍ നിര്‍ബാധം പതിക്കുന്നതുകൊണ്ട് എതിര്‍ബലം തരാന്‍ സാധിക്കാത്തതുകൊണ്ട്.

സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആകര്‍ഷണബലം മൂലം.





7/11

1kg wt = ...............................



1N

1kgm/s²

9.8kgm/s²

0.98kgm/s²





8/11

ഐസക് ന്യൂട്ടന്റെ നാണയവും തൂവലും പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ ആദ്യം നാണയവും രണ്ടാമത് തൂവലും താഴെ എത്താന്‍ കാരണം.:



തൂവലിന് ഭാരം കുറവായതുകൊണ്ട്

നാണയത്തിന് ത്വരണം കൂടുതലായതുകൊണ്ട്

വായുവിന്റെ പ്രതിരോധം

നാണയത്തിന് ഭാരം കൂടുതലായതുകൊണ്ട്





9/11

തന്നിരിക്കുന്ന പ്രസ്താവനകള്‍ വിശകലനം ചെയ്ത് ബ്രായ്ക്കറ്റില്‍നിന്നും ഉചിതമായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. (1) g യുടെ മൂല്യം ഭൂമിയില്‍ എല്ലായിടത്തും ഒരുപോലെയാണ്. (2) ഭൂകേന്ദ്രത്തില്‍ 'g' യുടെ മൂല്യം ഏറ്റവും കൂടുതല്‍ ആണ്. (3) ഭൂമിയില്‍ നിന്ന് മുകളിലോട്ട് പോകുന്തോറും 'g' യുടെ മൂല്യം കുറയുന്നു. (4) ഭൂമധ്യരേഖാ പ്രദേശത്തെ അപേക്ഷിച്ച് ധ്രുവപ്രദേശത്ത് 'g' യുടെ മൂല്യം കുറവാണ്.



എല്ലാ പ്രസ്താവനകളും ശരി

പ്രസ്താവന 1, 3 ശരി 2, 4 തെറ്റ്

പ്രസ്താവന 1, 4 ശരി 2, 3 തെറ്റ്

പ്രസ്താവന 1, 2 തെറ്റ് 3, 4 ശരി





10/11

ഭൂമി എല്ലാ വസ്തുക്കളെയും ആകര്‍ഷിക്കുന്നത് അതിന്റെ .............



ഉപരിതലത്തിലേക്ക്

ധ്രുവപ്രദേശത്തേക്ക്

അന്തരീക്ഷത്തിലേക്ക്

കേന്ദ്രത്തിലേക്ക്‌





11/11

സാര്‍വ്വിക ഗുരുത്വാങ്കമായ 'G' യുടെ മൂല്യം:



ധ്രുവപ്രദേശത്ത് കൂടുതല്‍

ഭൂമധ്യരേഖയില്‍ കൂടുതല്‍

ചന്ദ്രനില്‍ ഭൂമിയുടേതിന്റെ 1/6

പ്രപഞ്ചത്തില്‍ എല്ലായിടത്തും ഒരേ സംഖ്യ



Result: