Physics Class 9 Chapter 3 ചലനവും ചലനനിയമങ്ങളും

November 09, 2023




1/20

ബന്ധം കണ്ടെത്തി ബ്രായ്ക്കറ്റില്‍നിന്ന് ഉചിതമായത് എടുത്തെഴുതുക. അസന്തുലിതബലം - വസ്തുചലിക്കുന്നു, സന്തുലിതബലം - ....................................



വസ്തു താഴേക്ക് പതിക്കുന്നു

വസ്തു മുകളിലേക്ക് ചലിക്കുന്നു

വസ്തു ചലിക്കുന്നില്ല

വസ്തുവിന് സമാനത്വരണം ഉണ്ടാകുന്നു





2/20

തന്നിരിക്കുന്ന പ്രസ്താവനകള്‍ വിശകലനംചെയ്ത് ബ്രായ്ക്കറ്റില്‍ നിന്നും ഉചിതമായ ഉത്തരം കണ്ടെത്തി എഴുതുക. (1) വസ്തുവില്‍ അനുഭവപ്പെടുന്ന പരിണിതബലം പൂജ്യമായാല്‍ വസ്തുവില്‍ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലം എന്നു പറയുന്നു. (2) വസ്തുവില്‍ അസന്തുലിത ബാഹ്യബലം പ്രയോഗിക്കുമ്പോള്‍ അത് ചലിക്കുന്നു. (3) ആന്തരീകബലങ്ങള്‍ക്ക് വസ്തുവിനെ ചലിപ്പിക്കാന്‍ സാധിക്കുന്നു. (4)ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന് നേര്‍രേഖാ സമചലനത്തില്‍ തുടരുന്നതിന് അസന്തുലിത ബാഹ്യബലം ആവശ്യമില്ല.



പ്രസ്താവന 1, 2, 3 ഇവ ശരി

പ്രസ്താവന 1, 2, 4 ഇവ ശരി

പ്രസ്താവന 2, 3, 4 ഇവ ശരി

പ്രസ്താവന 1, 3, 4 ഇവ ശരി





3/20

നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു അതേ അവസ്ഥയില്‍ തുടരുന്നതിനുള്ള പ്രവണതയാണ് .......................



ചലനജഡത്വം

മാസ്

ഭാരം

നിശ്ചലജഡത്വം





4/20

ആക്കം - m × v : ആവേഗം - .........................



F × t

m/s2

m × v²

kgm/s²





5/20

ബലം - ന്യൂട്ടണ്‍ : ആവേഗം- .................................



kgm/s

kgm/s²

m/s²

kg





6/20

പ്രസ്താവനകള്‍ ശ്രദ്ധിക്കൂ. ഇതില്‍ ചലനജഡത്വത്തിന് ഉദാഹരണം ഏത്?



അടുക്കിവച്ചിരിക്കുന്ന കാരംബോര്‍ഡ് കോയിനുകളില്‍ അടിയിലത്തേത് സ്‌ട്രൈക്കര്‍ ഉപയോഗിച്ച് തട്ടിത്തെറിപ്പിക്കുന്നു.

ഓടിക്കൊണ്ടിരിക്കുന്ന ബസ് പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നില്‍ക്കുന്ന യാത്രക്കാര്‍ മുന്നോട്ട് വീഴുന്നു.

പേപ്പര്‍ പെട്ടെന്ന് വലിക്കുമ്പോള്‍ പേപ്പര്‍ വെയിറ്റിന് സ്ഥാനമാറ്റം സംഭവിക്കുന്നില്ല.

നിര്‍ത്തിയിട്ടിരിക്കുന്ന ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുമ്പോള്‍ യാത്രക്കാര്‍ പിന്നോട്ട് വീഴുന്നു.





7/20

ന്യൂട്ടന്റെ മൂന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?



പോള്‍വാട്ട് ചാടുമ്പോള്‍ ഫോംബെഡില്‍ വീഴുന്നതുമൂലം ആഘാതം കുറയുന്നു.

ബലൂണ്‍ കാറ്റഴിച്ചുവിടുമ്പോള്‍ എതിര്‍വശത്തേക്ക് ചലിക്കുന്നു.

ഉയരം കൂടുമ്പോള്‍ മണലില്‍ പതിക്കുന്ന ബോള്‍ കൂടുതല്‍ ആഴം ഉണ്ടാക്കുന്നു.

കരാട്ടേ അഭ്യാസികള്‍ കൈ വളരെ വേഗത്തില്‍ വീശി വലുപ്പമുള്ള ഇഷ്ടിക പൊട്ടിക്കുന്നു.





8/20

തന്നിരിക്കുന്നവയില്‍ നിന്നും സമവളര്‍ത്തുള ചലനത്തിന് ഉദാഹരണം എഴുതുക.



സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം

ഹാമര്‍ത്രോയില്‍ ഹാമര്‍ ചുഴറ്റി എറിയുന്നത്

ജയന്റ് വീലിന്റെ ചലനം

പമ്പരത്തിന്റെ കറക്കം





9/20

ന്യൂട്ടന്റെ മൂന്നാം ചലനനിയമമനുസരിച്ച് പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും തുല്യവും വിപരീതവുമാണെങ്കിലും അവ റദ്ദാക്കപ്പെടുന്നില്ല. കാരണം:



പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഒരു വസ്തുവില്‍ ആണ് അനുഭവപ്പെടുന്നത്.

പ്രതിപ്രവര്‍ത്തനം പൂജ്യവും പ്രവര്‍ത്തനം ഒന്നില്‍ കൂടുതലുമാണ്.

പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും വ്യത്യസ്ത വസ്തുക്കളിലാണ് അനുഭവപ്പെടുന്നത്.

നിശ്ചല ജഡത്വം മൂലമാണ്.





10/20

F = ma, Fc = .....................



m × v

f × t

kgm/s

mv²/r





11/20

തന്നിരിക്കുന്നവയില്‍ ആക്കസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?



ബാഹ്യബലമില്ലെങ്കില്‍ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും.

ബാഹ്യബലം ഉണ്ടെങ്കില്‍ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം പൂജ്യം ആയിരിക്കും.

ബാഹ്യബലം ഇല്ലെങ്കില്‍ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം പൂജ്യം ആയിരിക്കും.

ആക്കവ്യത്യാസം എപ്പോഴും പ്രയോഗിക്കുന്ന ബലത്തിന് വിപരീത അനുപാതത്തിലായിരിക്കും.





12/20

ഒരു വസ്തു വര്‍ത്തുളപാതയില്‍ ചലിക്കുമ്പോള്‍ വൃത്തപാതയുടെ ആരം കൂടുന്നതനുസരിച്ച് അഭികേന്ദ്രബലം ..............



കുറയുന്നു

കൂടുന്നു

വ്യത്യാസപ്പെടുന്നില്ല

പൂജ്യം ആയിരിക്കും





13/20

ഏതു സംരക്ഷണനിയമം അടിസ്ഥാനമാക്കിയാണ് റോക്കറ്റ് പ്രവർത്തിക്കുന്നത്



മാസ്

ഊർജ്ജം

ആക്കം

പ്രവേഗം





14/20

സമവേഗതയിൽ നീങ്ങുന്ന ഒരു വാട്ടർടാങ്കിൻറെ ഉയരത്തിന്റെ 2/3 ഭാഗം വരെ വെള്ളം നിറച്ചിരിക്കുന്നു. പെട്ടെന്ന് ബ്രേക്കു പ്രയോഗിക്കുമ്പോൾ, ടാങ്കിലെ വെള്ളം



പിന്നിലേക്ക് നീങ്ങുന്നു

മുന്നോട്ട് പോവുന്നു

മാറ്റമുണ്ടാകുന്നില്ല

മുകളിലേക്ക് ഉയരുന്നു





15/20

കൈകൾക്കിടയിൽ പിടിച്ചിരിക്കുന്ന ബലൂൺ അമർത്തുമ്പോൾ അതിന്റെ ആകൃതി മാറുന്നു. ഇത് സംഭവിക്കുന്നത് കാരണം



സന്തുലിതബലം ബലൂണിൽ പ്രവർത്തിക്കുന്നു

അസന്തുലിതബലം ബലൂണിൽ പ്രവർത്തിക്കുന്നു

ഘർഷണബലം ബലൂണിൽ പ്രവർത്തിക്കുന്നു

ഗുരുത്വാകർഷണബലം ബലൂണിൽ പ്രവർത്തിക്കുന്നു





16/20

അസന്തുലിത ബലത്തെക്കുറിച്ച് ശരിയല്ലാത്തത്



വസ്തുവിന്റെ വേഗത മാറ്റാൻ കഴിയും

ദിശ മാറ്റാൻ കഴിയും

ആക്കം മാറ്റാൻ കഴിയും

വസ്തുവിന്റെ ആകൃതി മാറ്റാൻ കഴിയും





17/20

ബലം കണ്ടെത്തുന്നതിനുള്ള സമവാക്യം ഏത് ?



F= m/a

F= ma

F= a/m

F= ma/m





18/20

ബലത്തിന്റെ നിർവചനം നൽകിയിരിക്കുന്നത്



ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം

നിയമം ന്യൂട്ടന്റെ ഒന്നാം ചലനനിയമം

ന്യൂട്ടന്റെ രണ്ടാം ചലനനിയമം

ന്യൂട്ടന്റെ മൂന്നാം ചലനനിയമം





19/20

മാസ് m, വേഗത v / 2 ആയ ഒരു വസ്തുവിന്റെ പ്രവേഗം എത്ര?



mv/4

mv

2mv

mv/2





20/20

ഒരു വസ്തുവിന്റെ ത്വരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി വിപരീത അനുപാതത്തിൽ ആണ്



ബലം

ആക്കം

മാസ്

പ്രവേഗം



Result: