Physics Class 8 Chapter 6 ചലനം

November 09, 2023




1/20

ഒരാള്‍ വീട്ടില്‍ നിന്നും വര്‍ക്ക്‌ഷോപ്പിലേക്ക് 40 km നടന്നിട്ട് അതേദിശയില്‍ 10 km തിരിച്ച് വീട്ടിലേക്ക് നടക്കുന്നു. യാത്രയിലെ സ്ഥാനാന്തരം:



0 km

10 km

30 km

50 km





2/20

സ്ഥാനാന്തരത്തിന്റെ നിരക്ക് എന്നത്:



വേഗത

മന്ദീകരണം

ത്വരണം

പ്രവേഗം





3/20

ത്വരണം ഒരു സദിശ അളവാണ്. ഇത് സൂചിപ്പിക്കുന്നത് ത്വരണം എന്നത്:



എപ്പോഴും നെഗറ്റീവാണ്

എപ്പോഴും പോസിറ്റീവാണ്

പൂജ്യമാണ്

പോസിറ്റീവോ നെഗറ്റീവോ പൂജ്യമോ ആകാം





4/20

ഒരു വസ്തു 5s ല്‍ 40m ഉം അടുത്ത 5s ല്‍ 80 cm ഉം സഞ്ചരിക്കുന്നു. ശരാശരി വേഗത:



12 m/s

6 m/s

2 m/s

1m/s





5/20

ഒരു വസ്തു മണിക്കൂറില്‍ 18 km സഞ്ചരിക്കുന്നുവെങ്കില്‍ അതിന്റെ വേഗത m/s ല്‍:



5 m/s

50 m/s

64.8 m/s

6.48 m/s





6/20

ഒരു വസ്തു തുല്യസമയത്ത് തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കില്‍ ആ വസ്തു:



നേര്‍ ചലനത്തിലാണ്

സമചലനത്തിലാണ്

അസമചലനത്തിലാണ്

കമ്പനചലനത്തിലാണ്





7/20

ഒരു കണികയുടെ പ്രവേഗം 10m/s ല്‍ നിന്നും 2 s സമയം കൊണ്ട് 15m/s ആകുന്നു, അതിന്റെ ത്വരണം:



2.5 cm/s²

2.5 m/s²

5 m/s²

5 cm/s²





8/20

തറയില്‍ ഉരുളുന്ന ഒരു പന്തിന്റെ മന്ദീകരണം



പോസിറ്റീവ്

നെഗറ്റീവ്

പോസിറ്റീവോ നെഗറ്റീവോ

പോസിറ്റീവോ നെഗറ്റീവോ അല്ല





9/20

റോഡ് സൈഡിലെ BETTER LATE THAN NEVER എന്ന പരസ്യബോര്‍ഡില്‍ നിന്നും എന്തുമനസിലാക്കാം?



കൂടിയ വേഗതയില്‍ വാഹനമോടിക്കുക

ശ്രദ്ധിച്ചും സാവധാനത്തിലും വണ്ടി ഓടിക്കുക

അശ്രദ്ധമായി വണ്ടി ഓടിക്കുക

നേരെ വണ്ടി ഓടിക്കുക





10/20

കൂട്ടത്തില്‍ പെടാത്തതേത്?



സ്ഥാനാന്തരം

പ്രവേഗം

വേഗത

ത്വരണം





11/20

യൂണിറ്റ് സമയത്തിൽ ഉണ്ടാകുന്ന സ്ഥാനാന്തരം



വേഗത

മന്ദീകരണം

ത്വരണം

പ്രവേഗം





12/20

ത്വരണം എന്നത്



പ്രവേഗമാറ്റം

വേഗത വ്യത്യാസം

പ്രവേഗമാറ്റത്തിന്റെ നിരക്ക്

വേഗത വ്യത്യാസത്തിൻറെ നിരക്ക്





13/20

താഴെ കൊടുത്തിരിക്കുന്നവയിൽ ത്വരണം നെഗറ്റീവ് ആകുന്നതെപ്പോൾ



സ്റ്റേഷനിൽ നിന്നും യാത്രതിരിക്കുന്ന ട്രെയിൻ

മുകളിൽ നിന്നും താഴേയ്ക്ക് വീഴുന്ന കല്ല്

മുകളിലേക്ക് എറിയുന്ന കല്ല്

റോഡിൽ വേഗതകൂട്ടി ഓടുന്ന കാർ





14/20

നെഗറ്റീവ് ത്വരണം ആണ്



പ്രവേഗം

മന്ദീകരണം

സ്ഥാനാന്തരം

സമവേഗത





15/20

കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗത അളക്കുന്നതിനുള്ള യൂണിറ്റ്



പ്രകാശവർഷം

നോട്ടിക്കൽ മൈൽ

മീറ്റർ

അസ്ട്രോണമിക്കൽ യൂണിറ്റ്





16/20

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരിക്കുന്ന യാത്രക്കാരൻ നിശ്ചലാവസ്ഥയിൽ ആണെന്ന് പറഞ്ഞാൽ അവലംബക വസ്തു



കാർ

യാത്രക്കാരൻ

ഭൂമി

ഇതൊന്നുമല്ല





17/20

കൂട്ടത്തിൽ പെടാത്തത് എഴുതുക.



ദൂരം

സ്ഥാനാന്തരം

പ്രവേഗം

ത്വരണം





18/20

ഒരു കാർ 2 മീറ്റർ /സെക്കൻഡ് വേഗത്തിൽ ഓടി കൊണ്ടിരിക്കുകയായിരുന്നു. ഡ്രൈവർ ബ്രേക്ക് ഉപയോഗിച്ചപ്പോൾ കാർ 4 സെക്കൻഡ് കൊണ്ട് നിശ്ചലമായി. കാർ നിശ്ചലാവസ്ഥയിൽ എത്തിയപ്പോഴുള്ള പ്രവേഗം എത്ര?



2 m/s

8 m/s

0

6 m/s





19/20

ആകെ സഞ്ചരിച്ച ദൂരവും സഞ്ചരിക്കാൻ എടുത്ത ആകെ സമയവും തമ്മിലുള്ള അനുപാതം



ശരാശരി വേഗം

സമവേഗം

സമത്വരണം

അസമവേഗം





20/20

ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിന് മന്ദീകരണം അനുഭവപ്പെടുന്നത് എപ്പോൾ



വേഗത കൂടുമ്പോൾ

വേഗത കുറയുമ്പോൾ

വേഗത പൂജ്യമാകുമ്പോൾ

ഇവയൊന്നുമല്ല



Result: