Physics Class 7 Chapter 7 മര്‍ദ്ദം ദ്രാവകത്തിലും വാതകത്തിലും

November 09, 2023




1/10

താഴെ പറയുന്നവയില്‍ ദ്രാവകമര്‍ദ്ദവുമായി ബന്ധപ്പെടാത്ത പരീക്ഷണം ഏത്?



വെള്ളം, മണ്ണെണ്ണ എന്നിവ കൂട്ടിക്കലര്‍ത്തുന്നത്.

വെള്ളത്തില്‍ ഒരു സ്‌ട്രോ ഉപയോഗിച്ച് ഊതുന്നത്.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളെ പരീക്ഷിച്ച് കണ്ടെത്തുന്നത്.

വെള്ളത്തില്‍ വിവിധ വസ്തുക്കള്‍ക്കുണ്ടാകുന്ന ഭാരനഷ്ടം പരീക്ഷിച്ച് കണ്ടെത്തുന്നത്.





2/10

അന്തരീക്ഷമര്‍ദ്ദം കൂടുതല്‍ അനുഭവപ്പെടുന്നത്.



അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍

സമുദ്രനിരപ്പില്‍

സമുദ്രത്തിന്റെ അടിത്തട്ടില്‍

പര്‍വതകൊടുമുടിയില്‍





3/10

വിമാനം ഉയരുമ്പോള്‍ യാത്രക്കാരുടെ ചെവി അടയാന്‍ കാരണം.



ഉയരം കൂടുംതോറും അന്തരീക്ഷ താപനില ഉയരുന്നു.

ഉയരം കൂടുംതോറും അന്തരീക്ഷമര്‍ദ്ദം കൂടുന്നു.

ഉയരം കൂടുംതോറും അന്തരീക്ഷമര്‍ദ്ദം സ്ഥിരമാണ്.

ഉയരം കൂടുംതോറും അന്തരീക്ഷമര്‍ദ്ദം കുറയുന്നു.





4/10

മുങ്ങല്‍വിദഗ്ധര്‍ പ്രത്യേകയിനം വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തിന്?



ആഴം കൂടുമ്പോള്‍ ദ്രാവകമര്‍ദം കൂടുന്നത് ചെറുക്കാന്‍.

ആഴം കുറയുമ്പോള്‍ ദ്രാവകമര്‍ദം കുറയുന്നത് ചെറുക്കാന്‍.

വെള്ളത്തിനടിയിലൂടെ പ്രയാസമില്ലാതെ സഞ്ചരിക്കാന്‍.

വലിയ മത്സ്യങ്ങളില്‍നിന്ന് രക്ഷ നേടാന്‍.





5/10

മോട്ടോര്‍വാഹനങ്ങളിലെ ഹൈഡ്രോളിക് ബ്രേക്കറിന്റെ പ്രവര്‍ത്തനതത്വം.



ബര്‍ണോളി തത്വം

പാസ്‌കല്‍ നിയമം

ടോറിസെല്ലിയുടെ നിയമം

ന്യൂട്ടന്റെ ചലനനിയമം





6/10

മുങ്ങിക്കപ്പലുകള്‍ക്ക് സാധാരണ കപ്പലിനേക്കാള്‍ കനം കൂടിയ ഭിത്തി നിര്‍മ്മിക്കുന്നു. കാരണം:



ഉന്നത ദ്രാവകമര്‍ദ്ദത്തെ അതിജീവിക്കാന്‍.

ഉള്ളിലുള്ളവര്‍ക്ക് തണുപ്പില്‍നിന്ന് രക്ഷ നേടാന്‍.

കടലിന്റെ അടിത്തട്ടില്‍തട്ടി കപ്പല്‍ തകരാതിരിക്കാന്‍.

ഇവയെല്ലാംകൊണ്ട്.





7/10

വീര്‍പ്പിച്ച് കെട്ടിയ ഒരു ബലൂണ്‍ വെള്ളത്തില്‍ താഴ്ത്തിയാല്‍.



A. ബലൂണിലെ വായുമര്‍ദ്ദം കുറയും

B. ബലൂണിന്റെ വ്യാപ്തം കൂടും.

C. ബലൂണിന്റെ വ്യാപ്തം കുറയും

D. A യും C യും





8/10

അന്തരീക്ഷമര്‍ദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം.



ബാരോമീറ്റര്‍

ബാരോഗ്രാഫ്

അനിമോമീറ്റര്‍

മാനോമീറ്റര്‍





9/10

ഏറ്റവും സാന്ദ്രത കൂടിയ ദ്രാവകം.



വെള്ളം

വെളിച്ചെണ്ണ

ഗ്ലിസറിന്‍

മെര്‍ക്കുറി





10/10

ബര്‍ണോളി തത്വം ഉപയോഗപ്പെടുത്തി ചലിക്കുന്ന വാഹനം.



കപ്പല്‍

തീവണ്ടി

വിമാനം

റോക്കറ്റ്‌



Result: