Physics Class 10 Chapter 7 ഊര്‍ജപരിപാലനം

November 09, 2023




1/13

എല്‍പി.ജിയില്‍ അടങ്ങിയിരിക്കുന്ന മുഖ്യഘടകം?



മീതെയ്ന്‍

ബ്യൂട്ടെയ്ന്‍

പ്രൊപ്പൈന്‍

ഈതൈല്‍ മെര്‍കാപ്റ്റന്‍





2/13

കൂട്ടത്തില്‍പ്പെടാത്തത് കണ്ടെത്തുക.



പീറ്റ്

ആന്ത്രസൈറ്റ്

ബോക്‌സൈറ്റ്

ലിഗ്‌നൈറ്റ്‌





3/13

ജനറേറ്ററില്‍ നടക്കുന്ന ഊര്‍ജപരിവര്‍ത്തനം എന്താണ്?



വൈദ്യുതോര്‍ജം → യാന്ത്രികോര്‍ജം

യാന്ത്രികോര്‍ജം → വൈദ്യുതോര്‍ജം

രാസോര്‍ജം → വൈദ്യുതോര്‍ജം

വൈദ്യുതോര്‍ജം → രാസോര്‍ജം





4/13

താഴെതന്നിരിക്കുന്നവയില്‍ ഗ്രീന്‍ എനര്‍ജി ഏത്?



നാഫ്ത

കല്‍ക്കരി

പെട്രോള്‍

ബയോഗ്യാസ്‌





5/13

കലോറികമൂല്യത്തിന്റെ യൂണിറ്റ്?



ജൂള്‍/കിലോഗ്രാം

കിലോ ജൂള്‍/കിലോഗ്രാം

ജൂള്‍/ഗ്രാം

കിലോ ജൂള്‍/ഗ്രാം





6/13

താഴെതന്നിരിക്കുന്നവയില്‍ നല്ല ഇന്ധനത്തിനുണ്ടായിരിക്കേണ്ട ഗുണത്തില്‍പ്പെടാത്തത്?



എളുപ്പം ലഭ്യമാകണം

ചെലവു കുറവായിരിക്കണം

താഴ്ന്ന കലോറികമൂല്യമുണ്ടായിരിക്കണം

കത്തുമ്പോള്‍ അന്തരീക്ഷമലിനീകരണം കുറവായിരിക്കണം





7/13

വായുവിന്റെ അസാന്നിധ്യത്തില്‍ സ്വേദനം ചെയ്യുമ്പോള്‍ അമോണിയ ലഭിക്കുന്ന ഫോസില്‍ ഇന്ധനം ഏത്?



കല്‍ക്കരി

പെട്രോളിയം

പ്രകൃതിവാതകം

ഇവയൊന്നുമല്ല





8/13

സോളാര്‍ പാനലില്‍ നടക്കുന്ന ഊര്‍ജപരിവര്‍ത്തനം?



പ്രകാശോര്‍ജം → രാസോര്‍ജം

താപോര്‍ജം → വൈദ്യുതോര്‍ജം

പ്രകാശോര്‍ജം → താപോര്‍ജം

പ്രകാശോര്‍ജം → വൈദ്യുതോര്‍ജം





9/13

താഴെ തന്നിരിക്കുന്നവയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജസ്രോതസ് ഏത്?



ബയോമാസ്

പെട്രോളിയം

കല്ക്കരി

ന്യൂക്ലിയര്‍ ഊര്‍ജം





10/13

താഴെത്തന്നിരിക്കുന്നവയില്‍ സൗരോര്‍ജവുമായി ബന്ധപ്പെടാത്തത് ഏത്?



ന്യൂക്ലിയര്‍ ഊര്‍ജം

ഫോസില്‍ ഇന്ധനം

കാറ്റില്‍ നിന്നുള്ള ഊര്‍ജം

ബയോമാസ്‌





11/13

ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷനിൽ നടക്കുന്ന ഊർജമാറ്റം



സ്ഥിതികോർജം - യാന്ത്രികോർജം - ഗതികോർജം - വൈദ്യതോർജം

സ്ഥിതികോർജം - ഗതികോർജം - യന്ത്രികോർജം - വൈദ്യുതോർജം

ഗതികോർജം - സ്ഥിതികോർജം - യന്ത്രികോർജം - വൈദ്യുതോർജം

രാസോർജം - ഗതികോർജം - യാന്ത്രികോർജം - വൈദ്യുതോർജം





12/13

ഫിഷൻ പ്രവർത്തനത്തെ നിയന്ത്രിച്ച് വൈദ്യുതോർജം ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ്



ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷൻ

തെർമൽ പവർ സ്റ്റേഷൻ

ന്യൂക്ലിയർ പവർ സ്റ്റേഷൻ

ഇവയൊന്നുമല്ല





13/13

താഴെ തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സേത്



മഴ

പ്രകൃതി വാതകം

വേലിയേറ്റം

കാറ്റ്



Result: