Indian Constitution CLASS 8 CHAPTER 4 | നമ്മുടെ ഗവൺമെൻറ്

November 09, 2023




1/35

അവിശ്വാസ പ്രമേയം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക എന്നത് ഗവണ്‍മെന്റിന്റെ ഏത് വിഭാഗത്തിന്റെ ചുമതലയാണ്?



നിയമനിര്‍മ്മാണവിഭാഗം

കാര്യനിര്‍വഹണ വിഭാഗം

നീതിന്യായവിഭാഗം

ഇവയൊന്നുമല്ല





2/35

ധനബില്ലുകള്‍ ഏത് സഭയിലാണ് ആദ്യം അവതരിപ്പിക്കുന്നത്?



ലോക്‌സഭ

രാജ്യസഭ

സംസ്ഥാന നിയമസഭ

രാഷ്ട്രപതിയുടെ മുന്നില്‍





3/35

രാജ്യസഭാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നതാര്?



പ്രധാനമന്ത്രി

രാഷ്ട്രപതി

ഉപരാഷ്ട്രപതി

ലോക്‌സഭാ സ്പീക്കര്‍





4/35

സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതിയേത്?



സുപ്രീം കോടതി

മജിസ്‌ട്രേറ്റ് കോടതി

ഹൈക്കോടതി

ജില്ലാ കോടതി





5/35

സുപ്രീംകോടതിജഡ്ജിയെ നിയമിക്കുന്നതാര്?



പ്രധാനമന്ത്രി

ഗവര്‍ണര്‍

രാഷ്ട്രപതി

ഉപരാഷ്ട്രപതി





6/35

രാജ്യത്തിലെ പരമോന്നത കോടതിയേത്?



സുപ്രീം കോടതി

മജിസ്‌ട്രേറ്റ് കോടതി

ഹൈക്കോടതി

ജില്ലാ കോടതി





7/35

നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന ഗവണ്‍മെന്റിന്റെ വിഭാഗമേത്?



നിയമനിര്‍മ്മാണവിഭാഗം

കാര്യനിര്‍വഹണ വിഭാഗം

നീതിന്യായവിഭാഗം

ഇവയൊന്നുമല്ല





8/35

സംസ്ഥാന കാര്യനിര്‍വഹണ വിഭാഗത്തിന്റെ തലവനാര്?



ഗവര്‍ണര്‍

മുഖ്യമന്ത്രി

സ്പീക്കര്‍

പ്രധാനമന്ത്രി





9/35

കേന്ദ്രമന്ത്രിസഭയുടെ തലവനാര്?



ഗവര്‍ണര്‍

മുഖ്യമന്ത്രി

സ്പീക്കര്‍

പ്രധാനമന്ത്രി





10/35

ദയാഹര്‍ജി തീര്‍പ്പുകല്‍പ്പിക്കുക എന്നത് ആരുടെ ചുമതലയാണ്?



പ്രധാനമന്ത്രി

ഗവര്‍ണര്‍

രാഷ്ട്രപതി

ഉപരാഷ്ട്രപതി





11/35

ചുവടെ നൽകിയിട്ടുള്ളവയിൽ നിയമനിർമാണ വിഭാഗത്തിൽ ഉൾപ്പെടാത്തതേത്?



രാഷ്ട്രപതി

പ്രധാനമന്ത്രി

ലോകസഭ

രാജ്യസഭ





12/35

രാജ്യസഭ അറിയപ്പെടുന്നത്:



സംസ്ഥാനങ്ങളുടെ കൗൺസിൽ

അധോസഭ

ജനപ്രതിനിധിസഭ

ഇതൊന്നുമല്ല





13/35

ലോകസഭയിൽ ആദ്ധ്യക്ഷം വഹിക്കുന്നതാരാണ്?



രാഷ്ട്രപതി

സ്പീക്കർ

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





14/35

താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനയേത്?



നിയമ നിർമാണമാണ് പാർലമെന്റിന്റെ പ്രധാന ചുമതല

ഇന്ത്യൻ പാർലമെന്റിനെ ദ്വിമണ്ഡല നിയമനിർമാണ സഭ എന്ന് വിളിക്കുന്നു

രാഷ്ട്രപതി പാർലമെന്റ് അംഗമാണ്

രാജ്യസഭ സ്ഥിരംസഭയാണ്





15/35

ലോകസഭ അറിയപ്പെടുന്നത് :



ഉപരിസഭ

സംസ്ഥാനങ്ങളുടെ കൗൺസിൽ

ജനപ്രതിനിധിസഭ

ഇതൊന്നുമല്ല





16/35

രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതല നിർവഹിക്കുന്നതാര്?



രാഷ്ട്രപതി

സ്പീക്കർ

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





17/35

ചുവടെ നൽകിയിരിക്കുന്നവയിൽ പാർലമെന്റിന്റെ ചുമതലകളിൽപ്പെടുന്നതേത്?



നിയമ നിർമാണം

ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റം വരുത്തൽ

അവിശ്വാസപ്രമേയം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യൽ

ഇവയെല്ലാം





18/35

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിൽ അംഗമല്ലാത്തത്?



ലോകസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

രാജ്യസഭയിലെയും ലോകസഭയിലെയും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ

സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ





19/35

ഇന്ത്യയുടെ സർവ്വസൈന്യാധിപൻ :



ഗവർണർ

രാഷ്ട്രപതി

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





20/35

ലോകസഭയുടെ നേതാവ് :



സ്പീക്കർ

രാഷ്ട്രപതി

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





21/35

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമുള്ളതാർക്കാണ്?



ഗവർണർ

രാഷ്ട്രപതി

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





22/35

ഗവൺമെന്റിന്റെ ഏത് ഘടകമാണ് നിയമങ്ങൾ നടപ്പാക്കുന്നത്?



നീതിന്യായ വിഭാഗം

കാര്യനിർവഹണ വിഭാഗം

നിയമനിർമാണ വിഭാഗം

ഇവയൊന്നുമല്ല





23/35

പ്രധാനമന്ത്രിയെ നിയമിക്കുന്നതാരാണ്?



സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രാഷ്ട്രപതി

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





24/35

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി :



ഡോ. രാജേന്ദ്ര പ്രസാദ്

വി വി ഗിരി

ഡോ. എസ്. രാധാകൃഷ്ണൻ

സക്കീർ ഹുസൈൻ





25/35

ക്യാബിനറ്റ് മീറ്റിംഗുകളിൽ ആദ്ധ്യക്ഷം വഹിക്കുന്നതാരാണ്?



രാഷ്ട്രപതി

സ്പീക്കർ

ഉപരാഷ്ട്രപതി

പ്രധാനമന്ത്രി





25/35

താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് തിരഞ്ഞെടുക്കുക.
1) ഇന്ത്യയിലെ നിയമനിർമ്മാണ വിഭാഗത്തെ പാർലമെന്റ് എന്ന പേരിൽ അറിയപ്പെടുന്നു.
2) രാഷ്ട്രപതിയും ലോകസഭയും രാജ്യസഭയും ചേരുന്നതിനെ പാർലമെന്റ് എന്നറിയപ്പെടുന്നു.
3) രാജ്യസഭയെ അധോസഭ എന്നറിയപ്പെടുന്നു.
4) ലോകസഭയെ ഉപരിസഭ എന്നറിയപ്പെടുന്നു.



1,2 ശരി

3,4 ശരി

1,2,4 ശരി

എല്ലാം ശരി





26/35

പാർലമെന്റിൽ രാഷ്ട്രപതിയുടെ ചുമതലകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏവ?
1) പാർലമെന്റ് സമ്മേളനം വിളിക്കുക.
2) സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
3) രാജ്യസഭ പിരിച്ചുവിടുക.
4)ബില്ലുകൾക്ക് അംഗീകാരം നൽകുക.



1,2,3 ശരി

1,4 ശരി

3 മാത്രം ശരി

1,2,4 ശരി





27/35

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്?
1) നിയമത്തിന്റെ കരട് രൂപമാണ് ബില്ല്.
2) ബില്ല് ആദ്യം പരിഗണിക്കുന്ന സഭയെ ഉപരിസഭ എന്ന് വിളിക്കുന്നു.
3)ഒരു സാധാരണ ബില്ല് പാർലമെന്റിന്റെ ഏത് സഭയിലും ആദ്യം അവതരിപ്പിക്കാം.
4) പാർലമെന്റ് അംഗീകരിച്ച ബില്ല് നിയമമാവാൻ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല.



1,3 തെറ്റ്

2,4 തെറ്റ്

1,4 തെറ്റ്

3,4 തെറ്റ്





28/35

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സംയുക്ത സമ്മേളനത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?
1) പാർലമെന്റ് സംയുക്ത സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ്.
2) സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുന്നത് ലോകസഭാ സ്പീക്കർ ആയിരിക്കും.
3)സംയുക്ത സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത് പ്രധാനമന്ത്രിയാണ്.
4)സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുന്നത് രാഷ്ട്രപതി ആയിരിക്കും.



3,4 ശരി

2,3 ശരി

1,2 ശരി

1,4 ശരി





29/35

പാർലമെന്റ് സമ്മേളനങ്ങളെ കുറിച്ചുള്ള പ്രസ്താവനങ്ങളിൽ ശരിയായ പ്രസ്താവനകൾ ഏവ?
1) എല്ലാവർഷവും ഇന്ത്യൻ പാർലമെന്റ് മൂന്ന് തവണ സമ്മേളിക്കുന്നു.
2) പാർലമെന്റിന്റെ ശൂന്യവേളയ്ക്ക് അഞ്ച് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യം ഉണ്ടായിരിക്കും.
3) പാർല ഒരു ദിവസത്തിൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ചോദ്യോത്തര വേളയിലൂടെയാണ്.
4) സംസ്ഥാന നിയമസഭ സമ്മേളിക്കുന്ന സമയക്രമം പാർലമെന്റ് സമ്മേളനങ്ങൾക്ക് തുല്യമാണ്.



3,4 ശരി

1,3 ശരി

1,2,3 ശരി

എല്ലാം ശരി





31/35

താഴെപ്പറയുന്ന പ്രസ്താവനകളിൽ ധനബല്ലിനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?
1) പൊതു ഖജനാവിലേക്കുള്ള ധനസമാഹരണം, പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകൾ ആണ് ധന ബില്ല്.
2) ഒരു ധന ബില്ല് ആദ്യം അവതരിപ്പിക്കുന്നതിൽ രാജ്യസഭയിൽ ആയിരിക്കണം.
3) ഒരു ധനമില്ല ലഭിച്ച് 14 ദിവസത്തിനകം രാജ്യസഭാ നിർദ്ദേശങ്ങൾ സഹിതം ലോകസഭയിലേക്ക് തിരിച്ചയക്കേണ്ടതാണ്.
4) ലോകസഭ രാജ്യസഭയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണം എന്ന് ഭരണഘടന അനുശാസിക്കുന്നു.



1,3 ശരി

2,4 ശരി

1,2,4 ശരി

2,3,4 ശരി





32/35

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏത്?
1) ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാൻ 25 വയസ്സ് തികഞ്ഞിരിക്കണം.
2) ലെജിസ്ലേറ്റീവ് അസംബ്ലി നേരത്തെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരം ഉണ്ട്.
3) ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സാധാരണ കാലായളവ് 6 വർഷമാണ്.
4) സംസ്ഥാനത്ത് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 60ൽ കുറയാതെയും 500ൽ കൂടാതെയും അംഗങ്ങൾ ഉണ്ടായിരിക്കും.



1,4 തെറ്റ്

3 മാത്രം തെറ്റ്

1 മാത്രം തെറ്റ്

3,4 തെറ്റ്





33/35

രാഷ്ട്രപതിയെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) രാഷ്ട്രപതി സ്ഥാനത്തിനായി മത്സരിക്കാൻ 35 വയസ്സ് പൂർത്തിയായിരിക്കണം.
2)രാജ്യസഭാ സമ്മേളനങ്ങളുടെ അധ്യക്ഷത വഹിക്കുക എന്നത് രാഷ്ട്രപതിയുടെ ചുമതലയാണ്.
3 പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് രാഷ്ട്രപതിയുടെ ചുമതലയാണ്.
4) അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് ഉള്ളതാണ്.



3 ഒഴികെ ബാക്കിയെല്ലാം ശരി

3,4 ശെരി

2 ഒഴികെ ബാക്കിയെല്ലാം ശരി

1,2,4 ശരി





34/35

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1)പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിസഭ പ്രവർത്തിക്കുന്നത്.
2) ക്യാബിനറ്റ് മീറ്റിംഗുകളുടെ അധ്യക്ഷത വഹിക്കുന്നത് പ്രധാനമന്ത്രിയാണ്.
3)മന്ത്രിസഭാ തീരുമാനങ്ങൾ രാഷ്ട്രപതിയെ അറിയിക്കുന്നത് ഉപരാഷ്ട്രപതിയാണ്.
4) സംസ്ഥാന കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ മുഖ്യമന്ത്രിയാണ്.



1,3 ശരി

2,4 ശരി

3,4 ശരി

1,2 ശരി





35/35

കോടതികളെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
1) രാജ്യത്തെ പരമോന്നത കോടതിയാണ് സുപ്രീം കോടതി.
2) നിലവിൽ ചീഫ് ജസ്റ്റിസും 40 ജഡ്ജിമാരും ആണ് സുപ്രീംകോടതിയിൽ ഉള്ളത്.
3) ജില്ലാ കോടതികളുടെയും മറ്റു കീഴ് കോടതികളുടെയും മേൽനോട്ടം ഹൈക്കോടതിക്കാണ്.
4) കേസുകൾ കഴിയുന്നത്ര വേഗത്തിൽ തീർക്കുക എന്നതാണ് ലോക് അദാലത്തിന്റെ പ്രധാന ലക്ഷ്യം.



2 മാത്രം തെറ്റ്

4 മാത്രം തെറ്റ്

3 മാത്രം തെറ്റ്

2,4 തെറ്റ്




Result: