Economics | CLASS 9 CHAPTER 9 | സമ്പദ്‌വ്യവസ്ഥകളും സാമ്പത്തികനയങ്ങളും

November 09, 2023




1/20

ഉല്പാദനോപാധികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ്:



മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

മിശ്രസമ്പദ്‌വ്യവസ്ഥ

ഇവയെല്ലാം





2/20

ഉല്പാദനോപാധികള്‍ പൊതു ഉടമസ്ഥതയിലുള്ളതും കേന്ദ്രീകൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയാണ്:



മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

മിശ്രസമ്പദ്‌വ്യവസ്ഥ

ഇവയെല്ലാം





3/20

രാഷ്ട്രത്തിന്‍റെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ്.................



ഉദാരവത്കരണം

സ്വകാര്യവത്കരണം

ആഗോളവത്കരണം

വ്യവസായവത്കരണം





4/20

രാജ്യങ്ങള്‍ തമ്മിലുണ്ടണ്ടായ പരസ്പര സാമ്പത്തിക ഏകോപനവും ആശ്രയത്വവുമാണ് ................



ഉദാരവത്കരണം

സ്വകാര്യവത്കരണം

ആഗോളവത്കരണം

വ്യവസായവത്കരണം





5/20

സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണ്ണമായി നിരാകരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളെ ................ എന്നു വിളിക്കുന്നു.



സ്വകാര്യവല്‍ക്കരണം

ആഗോളവല്‍ക്കരണം

നവ ഉദാരവല്‍ക്കരണം

ഇവയൊന്നുമല്ല





6/20

ലോകവ്യാപാര സംഘടന നിലവില്‍ വന്നതെന്ന്?



1995 ജനുവരി 1

1950 നവംബര്‍1

2015 ഏപ്രില്‍ 1

1995 ഡിസംബര്‍ 1





7/20

ലോകവ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെയാണ്?



പാരീസ്

ടോക്കിയോ

ന്യൂയോര്‍ക്ക്

ജനീവ





8/20

ഒരു രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത് നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ .................. എന്നറിയപ്പെടുന്നു.



പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍

പബ്ലിക് ലിമിറ്റഡ് കമ്പനികള്‍

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍

ബഹുരാഷ്ട്ര കമ്പനികള്‍





9/20

............................ ആണ് കമ്പോളവത്കരണത്തിന്റെ പരമമായ ലക്ഷ്യം:



ക്ഷേമം

സേവനം

ലാഭം

ഇവയൊന്നുമല്ല





10/20

അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം എവിടെ?



മുംബൈ

വാഷിങ്ടണ്‍

ലണ്ടന്‍

ക്യൂബ





11/20

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) സമ്പത്ത് വ്യവസ്ഥകളെ പ്രധാനമായി മൂന്നായി തരംതിരിക്കാം
2) ഉൽപാദന ഉപാധികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമായി പ്രവർത്തിക്കുന്നതുമായ സമ്പദ് വ്യവസ്ഥയാണ് മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
3) ഉൽപാദനോപാധികൾ പൊതു ഉടമസ്ഥയിൽ ഉള്ളതും കേന്ദ്രീകൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
4) ഇന്ത്യ മിശ്രസമ്പത്ത് വ്യവസ്ഥയ്ക്ക് ഒരു ഉദാഹരണമാണ്



1,2 മാത്രം ശരി

2,3 ശരി

1,2,3 ശരി

എല്ലാം ശരി





12/20

താഴെപ്പറയുന്നവയിൽ സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥയുടെ സവിശേഷതകൾ ഉൾപ്പെടുന്നവ ഏത്?
1) ജനക്ഷേമം
2) സ്വകാര്യസംരംഭകരുടെ അഭാവം
3) സാമ്പത്തിക അസമത്വം
4) സ്വകാര്യ സ്വത്തവകാശത്തിന്റെ അഭാവം



4 മാത്രം

1,2,3

1,2,4

1,2,3,4





13/20

താഴെപ്പറയുന്നവയിൽ മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ പ്രധാന പ്രത്യേകതകളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
1) സ്വകാര്യ സ്വത്തവകാശം
2) സ്വതന്ത്രമായ കമ്പോളം
3) ഉപഭോക്താക്കളുടെ പരമാധികാരം
4) ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം



2,3,4

2,3,4

2,3

1,2,3,4





14/20

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?
1) സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നങ്ങൾ മുതലാളിത്ത വ്യവസ്ഥയിൽ പരിഹരിക്കപ്പെടുന്നത് ജനശേമത്തിലൂടെയാണ്
2) സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നങ്ങൾ സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥയിൽ പരിഹരിക്കപ്പെടുന്നത് വില സംവിധാനത്തിലൂടെയാണ്
3) മിശ്ര സമ്പത്ത് വ്യവസ്ഥയുടെയും മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്നാണ് സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ
4) ഇന്ത്യയിലെ സമ്പത്ത് വ്യവസ്ഥ മിശ്ര സമ്പത്ത് വ്യവസ്ഥ



1,3 മാത്രം തെറ്റ്

2,3,4 തെറ്റ്

1,2,3 തെറ്റ്

എല്ലാം തെറ്റ്





15/20

താഴെപ്പറയുന്നവയിൽ മിശ്ര സമ്പത്ത് വ്യവസ്ഥയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏത്?
1) പൊതുമേഖലയും സ്വകാര്യമേഖലയും നിലനിൽക്കുന്നു
2) ആസൂത്രണത്തിൽ അധിഷ്ഠിതമായ പ്രവർത്തനം
3) ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം
4) സ്വകാര്യ സ്വത്തവകാശത്തിന് ഉള്ള സ്വാതന്ത്ര്യം സാമ്പത്തിക നിയന്ത്രണവും നിലനിൽക്കുന്നു



1,2,3 ശരി

2,3,4 ശരി

3,4 ശരി

എല്ലാം ശരി





16/20

താഴെ പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) രാഷ്ട്രത്തിൻറെ സാമ്പത്തിക പ്രവർത്തനങ്ങളിൽഉള്ള സർക്കാർ നിയന്ത്രണവും സ്വാധീനവും പരിമിതപ്പെടുത്തുന്നതാണ് ഉദാരവൽക്കരണം
2) ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ചത് 2001ലാണ്
3) ഇന്ത്യയിൽ വിദേശ നാണയ പ്രതിസന്ധി ഉണ്ടായ വർഷം 1991
4) ഇന്ത്യയിൽ സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ചത് 1991



2,3 ശരി

1,3,4 ശരി

2,3,4 ശരി

എല്ലാം ശരി





17/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി സംരംഭം ആരംഭിക്കുകയും മുതൽ മടുക്കനുസരിച്ച് ലാഭം പങ്കുവയ്ക്കുകയും ചെയ്യുന്ന രീതി -PPP
2)PPPക് ഉദാഹരണമാണ് -CIAL
3) ഏറ്റവും ജനകീയമായ സാമ്പത്തിക പരിഷ്കാരമാണ് പബ്ലിക് പ്രൈവറ്റ് പാർണർഷിപ്പ്



1,2,3 ശരി

1,2 മാത്രം ശരി

1 മാത്രം ശരി

2,3 ശരി





18/20

താഴെപ്പറയുന്നവയിൽ തെറ്റായവ കണ്ടെത്തുക
1) ലോക വ്യാപാര സംഘടന രൂപീകൃതമായത് 1995 ഏപ്രിൽ 1നാണ്
2) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക്
3) ലോക വ്യാപാര സംഘടനയുടെ മുൻഗാമി GATT
4) ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് 1995 ലാണ്



1,2,3,4

2,3

1,2 തെറ്റ്

3,4





19/20

താഴെ പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) ഐ എം എഫ് ,ലോകബാങ്ക് എന്നിവയുടെ ആസ്ഥാനം വാഷിംഗ്ടൺ ആണ്
2) 1944ലെ ബ്രട്ടൻ വുഡ്സ് സമ്മേളനമാണ് ഐ എം എഫ്, ലോകബാങ്ക് എന്നിവ നിലവിൽ വരാൻ കാരണമായ സമ്മേളനം
3) ബ്രട്ടൻ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന ഐ എം എഫ്, ലോകബാങ്കുമാണ്
4) ലോക ബാങ്കിൻറെ നിലവിലത്തെ പ്രസിഡൻറ് -അജയ് ബംഗ



1,2,3 ശരി

1,2,4 ശരി

2,3,4 ശരി

എല്ലാം ശരി





20/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾ അറിയപ്പെടുന്നത് ബഹുരാഷ്ട്ര കമ്പനികൾ
2) ലോകത്തെ ഏറ്റവും കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ ഉള്ളത് അമേരിക്കയിലാണ്
3) ടാറ്റ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് ഉദാഹരണമാണ്
4) ബഹു രാഷ്ട്ര കമ്പനികൾക്കും മേളിൽ ഇന്ത്യ ഗവൺമെൻറ് ചുമത്തുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി



1,2 മാത്രം ശരി

1,2,3 ശരി

2,3,4 ശരി

എല്ലാം ശരി




Result: