Economics | CLASS 9 CHAPTER 3 | ദേശീയ വരുമാനം

November 09, 2023




1/15

ഇന്ത്യയില്‍ ഒരു സാമ്പത്തികവര്‍ഷം എന്നത്:



ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ

ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ

ജൂണ്‍ 1 മുതല്‍ മെയ് 31 വരെ

സെപ്റ്റംബര്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ





2/15

ഇന്ത്യയില്‍ ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയേത്?



സി.എസ്.ഒ

ആര്‍.ബി.ഐ

ധനകാര്യമന്ത്രാലയം

പ്ലാനിംഗ് ബോര്‍ഡ്‌





3/15

ഓരോ ഉല്പാദന ഘടകത്തിന്റെയും ദേശീയവരുമാനത്തിലുള്ള സംഭാവന വേര്‍തിരിച്ചറിയുവാന്‍ താഴെപ്പറയുന്നതില്‍ ഏതു രീതിയാണ് അനുയോജ്യമായത്?



ഉല്‍പ്പാദന രീതി

വരുമാന രീതി

ചെലവു രീതി

ഇവയൊന്നുമല്ല





4/15

പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളില്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണ മൂല്യം കണ്ടെത്തി ദേശീയവരുമാനം കണക്കാക്കുന്ന രീതിയാണ്?



ഉല്‍പ്പാദന രീതി

വരുമാന രീതി

ചെലവു രീതി

ഇവയൊന്നുമല്ല





5/15

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക അറ്റദേശീയ ഉല്പന്നം = ......................... - തേയ്മാനച്ചെലവ്‌



പ്രതിശീര്‍ഷ വരുമാനം

മൊത്ത ആഭ്യന്തര ഉല്പന്നം

മൊത്ത ദേശീയ ഉല്പന്നം

ആകെ പണമൂല്യം





6/15

ഒരു രാജ്യത്ത് ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം പണത്തില്‍ കണക്കാക്കുമ്പോള്‍ ലഭിക്കുന്നത് താഴെ പറയുന്നവയില്‍ ഏതാണ്?



പ്രതിശീര്‍ഷ വരുമാനം

ദേശീയ വരുമാനം

അറ്റ ദേശീയ ഉല്പന്നം

മൊത്ത ദേശീയ ഉല്പന്നം





7/15

ഒരു സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണ മൂല്യമാണ്:



മൊത്ത ആഭ്യന്തര ഉല്പന്നം

ദേശീയ വരുമാനം

അറ്റ ദേശീയ ഉല്പന്നം

മൊത്ത ദേശീയ ഉല്പന്നം





8/15

ഒരു സംരംഭത്തിലൊ സമൂഹത്തിലൊ ഉള്ള ആളുകളുടെ കൂട്ടായ അറിവാണ്:



മൂലധനം

സംഘാടനം

സേവനം

ബൗദ്ധിക മൂലധനം





9/15

അറിവധിഷ്ഠിതമേഖലയ്ക്ക് ഉദാഹരണമാണ്:



കെ.എസ്ആര്‍.ടി.സി

ടെക്‌നോപാര്‍ക്ക്

പെട്രോള്‍ പമ്പ്

ഇന്ത്യന്‍ റെയില്‍വേ





10/15

രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയവരുമാന ആശയമേത്?



ജി.എന്‍.പി

ജി.ഡി.പി

പ്രതിശീര്‍ഷവരുമാനം

എന്‍.എന്‍.പി





11/15

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഒരു രാജ്യത്ത് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങലൂടെയും ഭാഗമായി ലഭിക്കുന്ന മൊത്തം വരുമാനമാണ് ദേശീയ വരുമാനം
2) ദേശീയ വരുമാനം കണക്കാക്കാൻ ഉപയോഗിക്കുന്ന മേഖലകൾ മൂന്നായി തരംതിരിച്ചിരിക്കുന്നു
3) 2015ഇൽ ഇന്ത്യയുടെ ദേശീയവരുമാനം 2182.60 ബില്യൺ ഡോളർ
4) ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ



1 മാത്രം ശരി

2 മാത്രം ശരി

1,2 മാത്രം ശരി

എല്ലാം ശരി





12/15

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് ദേശീയ വരുമാനത്തിന്റെ ഏറ്റവും ഉചിതമായ ആശയം മൊത്തം ആഭ്യന്തര ഉൽപ്പന്നം
2) യന്ത്രസാമഗ്രികളുടെയും മറ്റു സാധനങ്ങളും ഒക്കെ ഉപയോഗിക്കുമ്പോൾ പഴക്കം കൊണ്ടുണ്ടാകുന്ന തേയ്മാനം പരിഹരിക്കാൻ ആവശ്യമായ ചെലവാണ്- തേയ്മാനചെലവ്
3) മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചിലവ് കുറച്ച് ലഭ്യമാകുന്നതാണ് അറ്റദേശിയ ഉൽപ്പന്നം
4) ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള രീതികൾ പ്രധാനമായും രണ്ടായിട്ടാണ് താരം തിരിച്ചിരിക്കുന്നത്



1 മാത്രം ശരി

1,2,3 ശരി

3,4 ശരി

എല്ലാം ശരി





13/15

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഓരോ മേഖലകളിലും പങ്കാളിത്തം മനസ്സിലാക്കാനും കൂടുതൽ സംഭാവന ചെയ്യുന്ന മേഖല കണ്ടെത്താനും ഒക്കെ ഉത്പകാരപ്രദമായ രീതിയാണ് ചിലവ് രീതി
2) ഓരോ ഉൽപാദന ഘടകത്തിന്റെയും ദേശീയ വരുമാനത്തിനുള്ള സംഭാവന വേർതിരിച്ച് സഹായിക്കുന്ന രീതിയാണ് ഉൽപാദന രീതി
3) ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള രീതികൾ പ്രധാനമായി മൂന്നായി തരംതിരിച്ചിരിക്കുന്നു
4) ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്



1,2 മാത്രം തെറ്റ്

1,2,3 തെറ്റ്

4 മാത്രം തെറ്റ്

എല്ലാം തെറ്റ്





14/15

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഇന്ത്യയിൽ ദേശീയ വരുമാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല തൃതീയ മേഖല
2) തൃതീയ മേഖല സേവന മേഖല എന്ന പേരിലും അറിയപ്പെടുന്നു
3) സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതികവിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖലയാണ് അറിവഅധിഷ്ഠിത മേഖല
4) 2017- 18 സാമ്പത്തിക വർഷത്തിൽ പ്രാഥമിക മേഖലയുടെ ജിഡിപി വിഹിതം- 19.56



1 മാത്രം ശരി

1,2 മാത്രം ശരി

1,2,3 ശരി

എല്ലാം ശരി





15/15

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള പ്രധാന പരിമിതികളിൽ ഉൾപ്പെടാത്തവ ഏത്?
1) വീട്ടമ്മയുടെ ഗാർഹികജോലി കണക്കാക്കപ്പെടുന്നില്ല
2) ഉപഭോക്താക്കൾ ചെലവ് കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാത്തത്
3) വിശ്വാസയോഗ്യമായ സ്ഥിതിവിവരക്കണക്കിൻ്റെ അഭാവം
4) സ്വന്തം ഉപഭോഗത്തിന് മാത്രമായുള്ള ഉത്പാദനം പരിഗണിക്കപ്പെടുന്നു



1,2,3

1,2,3,4

3 മാത്രം

4 മാത്രം




Result: