Economics | Class 6 Chapter 12 | പ്രകൃതിയുടെ വരദാനം

November 09, 2023




1/15

പുനഃസ്ഥാപിക്കപ്പെടുന്ന വിഭവത്തിന് ഉദാഹരണമാണ്:



കല്‍ക്കരി

പെട്രോളിയം

കാറ്റ്

ഇരുമ്പയിര്





2/15

പുനഃസ്ഥാപിക്കപ്പെടാത്ത വിഭവത്തിന് ഉദാഹരണമാണ്:



പെട്രോളിയം

ജലം

മണ്ണ്

സൂര്യപ്രകാശം





3/15

ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്നവര്‍ഷം:



1982

1990

1992

2015





4/15

ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്നതെവിടെ?



ജക്കാര്‍ത്ത

ന്യൂഡല്‍ഹി

ന്യൂയോര്‍ക്ക്

റിയോ ഡി ജനീറോ





5/15

സെവണ്‍ കുളിസ് സുസുകി ഏതു രാജ്യക്കാരിയാണ്?



അമേരിക്ക

കാനഡ

ആസ്‌ട്രേലിയ

ബ്രിട്ടണ്‍





6/15

ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്നാണ്?



ഡിസംബര്‍ 5

മാര്‍ച്ച് 21

ജൂണ്‍ 5

ജൂലൈ 5





7/15

ലോക ഭൗമദിനമായി ആചരിക്കുന്നത് എന്നാണ്?



ഏപ്രില്‍ 1

ഏപ്രില്‍ 22

മാര്‍ച്ച് 22

ഡിസംബര്‍ 10





8/15

മനുഷ്യന്റെ അമിതമായ വിഭവചൂഷണം മൂലം വംശനാശം സംഭവിച്ച ജീവിയാണ്:



മാമത്ത്

ദിനോസര്‍

ആഫ്രിക്കന്‍ ആന

ഡോഡോ





9/15

വരുംതലമുറകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശേഷിയില്‍ കുറവുവരാതെതന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമീപനമാണ് ............................. .



സാമ്പത്തിക വികസനം

സാമ്പത്തിക ആസൂത്രണം

സുസ്ഥിര വികസനം

സാമ്പത്തിക പുരോഗതി





10/15

നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനുള്ളതില്ല താനും' ആരുടെ അഭിപ്രായമാണിത്?



ഗാന്ധിജി

നെഹ്‌റു

ഇന്ദിരാഗാന്ധി

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍





11/15

വിഭവങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദമായ വസ്തുക്കളെ വിഭവങ്ങൾ എന്ന് വിളിക്കുന്നു.
ii. വിഭവങ്ങളിൽ ജീവനുള്ള വിഭവങ്ങളെ ജൈവവിഭവങ്ങൾ എന്നും ജീവനില്ലാത്തവയെ അജൈവവിഭവങ്ങൾ എന്നും പറയും.
iii. ഭൂമിയിൽ മനുഷ്യൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ ചിലത് എക്കാലത്തും ലഭ്യമാണ് എന്നാൽ ചിലത് ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നു പോകുന്നവയാണ്.
iv. പുനഃസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾക്ക് ഉദാഹരണം കാറ്റ്, സൂര്യപ്രകാശം, മണ്ണ്. പുനസ്ഥാപിക്കപ്പെട്ട വിഭവങ്ങൾക്ക് ഉദാഹരണം കൽക്കരി, പെട്രോളിയം, ഇരുമ്പയിര്.



i, ii, iii

ii, iii, iv

i, iii, iv

i, ii, iii, iv





12/15

വിഭവശോഷണത്തെ പറ്റി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലും ഉണ്ടാകുന്ന കുറവാണ് വിഭവശോഷണം.
ii. ജനസംഖ്യ വർദ്ധനവ്, ശാസ്ത്രസാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗകര്യങ്ങൾ, വ്യവസായവൽക്കരണം എന്നിവ പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിന് വഴിതെളിച്ചു.
iii. പ്രകൃതിയെ അശാസ്ത്രീയമായ ചൂഷണം ചെയ്യുന്നതിനാൽ പല അമൂല്യ വിഭാഗങ്ങളും നഷ്ടമാവുകയും പ്രകൃതിയുടെ തനതായ സ്വഭാവത്തിൽ മാറ്റം വരികയും ചെയ്തു.
iv. മലിനീകരിക്കപ്പെടുന്ന വായു, നശിപ്പിക്കപ്പെടുന്ന വനങ്ങൾ, ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുന്ന ജന്തുജാലങ്ങൾ എന്നിവയാണ് ഇതിൻറെ പ്രധാന അനന്തരഫലങ്ങൾ.



i, ii, iii

ii, iii, iv

i, iii, iv

i, ii, iii, iv





13/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. 1972 ജൂണിൽ സ്റ്റോക്ക് ഹോമിൽ നടന്ന മാനവപരിസ്ഥിതിയെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ വച്ച് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
ii. ലോക ഭൗമദിനം ഏപ്രിൽ 22.
iii. അമിതവിഭവ ചൂഷണം മനുഷ്യരുടെ നിലനിൽപ്പിനെ ചോദ്യംചെയ്തു തുടങ്ങിയപ്പോൾ ഇതിനെ നിയന്ത്രിക്കാൻ നിലവിൽ വന്ന നിയമങ്ങളാണ് പരിസ്ഥിതിസംരക്ഷണ നിയമം, ജല നിയമം വായു നിയമം, വനസംരക്ഷണ നിയമം.
iv. കേരളത്തിൽ വിഭവസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമങ്ങൾക്ക് ഉദാഹരണം നെൽവയൽസംരക്ഷണ നിയമം, തണ്ണീർത്തടസംരക്ഷണ നിയമം എന്നിവയാണ്.



i, ii, iii

ii, iii, iv

i, ii, iii, iv

i, iii, iv





14/15

വിഭവസംരക്ഷണത്തെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വിഭവങ്ങൾ നീതിപൂർവ്വം ശ്രദ്ധാപൂർവ്വവും ഉപയോഗിക്കുകയും അവയ്ക്ക് പുനസ്ഥാപിക്കപ്പെടാനുള്ള സമയം അനുവദിക്കുകയും ചെയ്യുക എന്നതാണ് വിഭവസംരക്ഷണത്തിന്റെ അടിസ്ഥാനതത്വം.
ii. വായു സമ്പത്ത് സംരക്ഷണത്തിനായി പൊതു ഗതാഗത സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കുക, അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങൾ ഉപയോഗിക്കുക.
iii. ഊർജ്ജസമ്പത്ത് സംരക്ഷണത്തിനായി വൈദ്യുതി ഉപകരണങ്ങളും ലൈറ്റുകളും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, പാരമ്പര്യേതര ഊർജസ്രോതസ്സുകൾ ആയ സൂര്യപ്രകാശം, കാറ്റ് എന്നിവയെ കൂടുതൽ ആശ്രയിക്കുക.
iv. വനസമ്പത്ത് സംരക്ഷണത്തിനായി വനനശീകരണം തടയുകയും കൂടുതൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യാം.



ii, iii, iv

i, ii, iii

i, iii, iv

i, ii, iii, iv





15/15

സുസ്ഥിരവികസനത്തെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷിയിൽ കുറവ് വരാതെ തന്നെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിരവികസനം.
ii. സുസ്ഥിരവികസനത്തെ പറ്റി ഗാന്ധിജിയുടെ വാക്കുകൾ "നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാവുന്നതില്ല താനും".
iii. വിഭവങ്ങൾ പുനചക്രമണം ചെയ്യുക, അവയുടെ ഉപയോഗം കുറയ്ക്കുക, അവ പുനരുപയോഗിക്കുക എന്നതാണ് സുസ്ഥിരവികസനത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ.
iv. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കുക, ഗുണമേന്മയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.



ii, iii, iv

i, iii, iv

i, ii, iii

i, ii, iii, iv




Result: