Economics | CLASS 5 CHAPTER 4 | കരുതലോടെ ചെലവിടാം

May 18, 2024




1/10

മെച്ചപ്പെട്ട ജീവിതം നിലനിര്‍ത്തുന്നതിനോടൊപ്പം ഭാവിയിലുണ്ടാകാവുന്ന ചെലവുകള്‍ കൂടി നിറവേറ്റാന്‍ കഴിയുന്ന സാഹചര്യമാണ്:



സമ്പാദ്യം

സാമ്പത്തിക പ്രതിസന്ധി

മിച്ചം

സാമ്പത്തിക സുരക്ഷിതത്വം





2/10

നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തി പ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലാതാനും. ആരുടെ വാക്കുകളാണിവ.



എ.പി.ജെ. അബ്ദുള്‍ കലാം

മഹാത്മാഗാന്ധി

ജവഹര്‍ലാല്‍ നെഹ്‌റു

മദര്‍ തെരേസ





3/10

തന്നിരിക്കുന്നവയില്‍ മിതവ്യയശീലത്തിന് എതിരായി വരുന്നത് ഏത്?



ലളിതജീവിതം

ആഡംബര വസ്തുക്കള്‍ ഉപേക്ഷിക്കല്‍

പരസ്യങ്ങളുടെ പ്രേരണയാല്‍ അമിതമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.

ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കല്‍.





4/10

കുടുംബത്തിന്റെ വരവുചെലവ് കണക്കുകള്‍ മുന്‍കൂട്ടി എഴുതി സൂക്ഷിക്കുന്നതിനെ വിളിക്കുന്നത്:



മിതവ്യയശീലം

കുടുംബ ബജറ്റ്

പ്രവര്‍ത്തന ബജറ്റ്

സാമ്പത്തിക സുരക്ഷിതത്വം





5/10

കുടുംബ ബജറ്റ് തയാറാക്കുന്നതുകൊണ്ടുള്ള ഗുണങ്ങ ളില്‍പ്പെടാത്തത് ഏത്?



ഇഷ്ടംപോലെ ചെലവഴിക്കാന്‍ നമുക്ക് സാധിക്കുന്നു.

വരവിനനുസരിച്ച് ചെലവ് ക്രമപ്പെടുത്താന്‍ സഹായി ക്കുന്നു.

മുന്‍ഗണന നിശ്ചയിച്ച് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴി യുന്നു.

സമ്പാദ്യശീലം, മിതവ്യയശീലം എന്നിവയുടെ ആവശ്യകത തിരിച്ചറിയാന്‍ സാധിക്കുന്നു.





6/10

ഒരു പ്രത്യേക പ്രവര്‍ത്തനത്തിനോ, പരിപാടിക്കോവേണ്ടി മാത്രം തയാറാക്കുന്ന വരവുചെലവ് കണക്കാണ്:



മിതവ്യയശീലം

കുടുംബ ബജറ്റ്

പ്രവര്‍ത്തന ബജറ്റ്

സാമ്പത്തിക സുരക്ഷിതത്വം





7/10

ഇന്ത്യയില്‍ സാമ്പത്തികവര്‍ഷമായി കണക്കാക്കുന്നത്:



ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ.

ജൂണ്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ

നവംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ

ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ





8/10

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ബജറ്റ് തയാറാക്കുന്നത്:



ഒരു വര്‍ഷത്തേക്കാണ്.

ഒരു സാമ്പത്തികവര്‍ഷത്തേക്കാണ്.

ഓരോ ആറുമാസത്തേക്കുമാണ്

ഒരു അക്കാദമികവര്‍ഷത്തേക്കാണ്.





9/10

ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫലപ്രദമായി വരുമാനം ചെലവിടുന്ന സ്വഭാവ സവിശേഷതയാണ്:



മിതവ്യയശീലം

കുടുംബ ബജറ്റ്

പ്രവര്‍ത്തന ബജറ്റ്

സാമ്പത്തിക സുരക്ഷിതത്വം





10/10

താഴെ കൊടുത്തിരിക്കുന്നവയില്‍ വരുമാന മാര്‍ഗ്ഗം അല്ലാത്തത് ഏത്?



ഒരു നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കുന്നു.

സ്വന്തമായുള്ള കെട്ടിടം കച്ചവട ആവശ്യങ്ങള്‍ക്കായി കൊടുക്കു

ഇന്‍ഷുറന്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നു.

ഒരു ആഡംബരകാര്‍ വാങ്ങുന്നു.





11/15

തൊഴിൽ എന്ന സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വരുമാനം ലഭിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒന്നാണ് തൊഴിൽ.
ii. തൊഴിലിന്റെ പ്രതിഫലം കൂലിയോ ശമ്പളമായോ ആണ് ലഭിക്കുന്നത്.
iii. ഒരു കുടുംബത്തിൻറെ വരുമാനം സ്രോതസ്സാണ് തൊഴിൽ.
iv. വരുമാനം വ്യത്യസ്ത രീതിയിൽ ലഭിക്കുന്നതുപോലെ വരുമാനം ലഭിക്കാനുള്ള മാർഗങ്ങളും വ്യത്യസ്തമാണ്.



i, ii, iii

i, iii, iv

ii, iii, iv

i, ii, iii, iv





12/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭക്ഷണ ചെലവ്, വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള ചെലവ്, വായ്പകളുടെ തിരിച്ചടവ് എന്നിവ പ്രതീക്ഷ ചെലവുകളാണ്.
ii. അപകടം, പ്രകൃതി ദുരന്തം, രോഗങ്ങൾ തുടങ്ങിയവ മൂലം ഉണ്ടാകുന്ന ചെലവുകൾ അപ്രതീക്ഷിത ചെലവുകൾ ആണ്



i ശരി, ii തെറ്റ്

i, ii ശരി

i തെറ്റ്, ii ശരി

i, ii തെറ്റ്





13/15

സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. സാമ്പത്തിക സുരക്ഷിതത്വം എന്നത് മെച്ചപ്പെട്ട ജീവിത നിലനിർത്തുന്നതിനോടൊപ്പം ഭാവിയിൽ ഉണ്ടാകുന്ന ചെലവുകൾ കൂടി നിറവേറ്റാൻ കഴിയുന്ന സാഹചര്യമാണ്.
ii. കുടുംബ വരുമാനം ഫലപ്രദമായ ഉപയോഗിക്കുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം നേടാം.
iii. ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഫലപ്രദമായ വരുമാനം ചെലവ് ഇടുന്ന സ്വഭാവസവിശേഷതയാണ് മിതവ്യയശീലം.
iv. സാമ്പത്തിക സുരക്ഷിതത്വത്തിന് മിതവ്യയശീലം സഹായിക്കും.



i, ii, iii

ii, iii, iv

i, ii, iii, iv

i, iii, iv





14/15

ബജറ്റിനെ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. മുൻകൂട്ടി വരവ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കുവാൻ കഴിഞ്ഞാൽ അതിനെ ബജറ്റ് എന്ന് വിളിക്കുന്നു.
ii. ഒരു പ്രത്യേക പ്രവർത്തനത്തിനോ, പരിപാടിക്കോ വേണ്ടി മാത്രം തയ്യാറാക്കുന്ന വരവ് ചെലവ് കണക്കാണ് പ്രവർത്തന ബജറ്റ്.
iii. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചെലവുകൾ മുൻകൂട്ടി തീരുമാനിക്കുകയും ഇതിനുവേണ്ടി പ്രതീക്ഷിക്കുന്ന വരുമാനം കണ്ടെത്തി ബജറ്റിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ വാർഷിക ബജറ്റ് എന്ന് വിളിക്കുന്നു.
iv. ഏപ്രിൽ 01 മുതൽ മാർച്ച് 31 വരെയാണ് ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്.



i, ii, iv

i, iii, iv

ii, iii, iv

i, ii, iii, iv





15/15

ചേരുംപടി ചേർക്കുക.
I II
i. സർക്കാർ ജോലി a. ലാഭം
ii. കെട്ടിട നിർമ്മാണജോലി b. ശമ്പളം
iii. ബാങ്ക് നിക്ഷേപം c. കൂലി
iv. കച്ചവടം d. പലിശ



i - b, ii - c, iii - d, iv - a

i - a, ii - b, iii - c, iv - d

i - d, ii - b, iii - a, iv - c

i - b, ii - c, iii - d, iv - a




Result: