Civics | CLASS 5 CHAPTER 9 | ജനങ്ങൾ ജനങ്ങൾക്കുവേണ്ടി

November 09, 2023



Result:






1/15

വാര്‍ഡുതലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുള്ള വേദിയാണ് - - - - --.



നിയമസഭ

ലോക്‌സഭ

പഞ്ചായത്ത് കമ്മിറ്റി

ഗ്രാമസഭ





2/15

വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നടപടികള്‍ക്ക് ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡുതലത്തിലും നേതൃത്വം നല്‍കുന്ന ജനപ്രതിനിധിയാണ്:



എം.പി.

എം.എല്‍.എ.

വാര്‍ഡ് മെമ്പര്‍

കൗണ്‍സിലര്‍





3/15

വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നടപടികള്‍ക്ക് നഗരങ്ങളിലെ ഓരോ വാര്‍ഡുതലത്തിലും നേതൃത്വം നല്‍കുന്ന ജനപ്രതിനിധിയാണ്:



എം.പി.

എം.എല്‍.എ.

വാര്‍ഡ് മെമ്പര്‍

കൗണ്‍സിലര്‍





4/15

''ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരിക്കണം.'' ഇങ്ങനെ പറഞ്ഞതാര്?



ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ദിരാഗാന്ധി

സുഭാഷ് ചന്ദ്രബോസ്

ഗാന്ധിജി





5/15

''ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം.'' ആരുടെ അഭിപ്രായമാണിത്?



മഹാത്മാഗാന്ധിയുടെ

എബ്രഹാം ലിങ്കന്റെ

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയറിന്റെ

നെല്‍സണ്‍ മണ്ടേലയുടെ





6/15

''ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏകഭരണസംവിധാനം ജനാധിപത്യമാണ്'' എന്ന അഭിപ്രായം ആരുടേതാണ്?



എബ്രഹാം ലിങ്കന്റെ

ഗാന്ധിജിയുടെ

അമര്‍ത്യാസെന്നിന്റെ

നെല്‍സണ്‍ മണ്ടേലയുടെ





7/15

- - - - - വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടവകാശം ഉണ്ട് .



15

18

20

21





8/15

ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന പ്രക്രിയയാണ്:



ജനാധിപത്യം

സുൽത്താൻ ഭരണം

പട്ടാളഭരണം

രാജവാഴ്ച





9/15

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതാര്?



കേന്ദ്രമന്ത്രിസഭ

സംസ്ഥാന മന്ത്രിസഭ

രാഷ്ട്രപതി

തിരഞ്ഞെടുപ്പ് കമ്മീഷന്‍





10/15

തിരഞ്ഞെടുപ്പ് കമ്മീഷന്‍e



തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കല്‍

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന

നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കല്‍.





11/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ നഗരങ്ങളിൽ ഇതിനെ വാർഡ് സഭ എന്ന് പറയുന്നു.
ii. വാർഡിലെ എല്ലാവരും ഗ്രാമസഭയിൽ/വാർഡ് സഭയിൽ പങ്കെടുക്കും.
iii. വാർഡിൽ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങൾ ഗ്രാമസഭയിൽ കൂട്ടായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നു.
iv. പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആ വാർഡിൽ നിന്നും ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയാണ് ഈ ജനപ്രതിനിധി ഗ്രാമങ്ങളിൽ വാർഡ് മെമ്പർ എന്നും നഗരങ്ങളിൽ കൗൺസിലർ എന്നും അറിയപ്പെടുന്നു.



i, ii, iii

ii, iii, iv

i, ii, iii, iv

i, iii, iv





12/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന പ്രക്രിയയാണ് ജനാധിപത്യം.
ii. ജനാധിപത്യം എന്ന് അർത്ഥം വരുന്ന 'ഡെമോക്രസി' എന്ന ഇംഗ്ലീഷ് പദം ഡെമോക്രാറ്റിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നും ഉത്ഭവിച്ചതാണ്.
iii. ജനം എന്നർത്ഥമുള്ള ഡെമോസ്, ശക്തി അഥവാ അധികാരം എന്ന അർത്ഥമുള്ള ക്രാറ്റോസ് എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നുണ്ടായതാണ്.
iv. പ്രത്യക്ഷ ജനാധിപത്യത്തിൽ പ്രധാന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ടെടുക്കുന്നു ജനങ്ങൾ തിരഞ്ഞെടുത്തു പ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി തീരുമാനം എടുക്കുന്നതിന് പരോക്ഷ ജനാധിപത്യം എന്ന് പറയുന്നു.



i, ii, iv

ii, iii, iv

i, ii, iii

i, ii, iii, iv





13/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. പ്രാദേശിക തലം മുതൽ പാർലമെൻറ് വരെ തങ്ങളെ ഭരിക്കേണ്ട പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്.
ii. സാർവത്രിക പ്രായപൂർത്തി വോട്ട് അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് 18 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും വോട്ട് അവകാശമുണ്ട്.
iii. വ്യക്തിയുടെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടി രാജ്യം അനുവദിച്ചു കൊടുത്തിട്ടുള്ള സാഹചര്യങ്ങളാണ് അവകാശങ്ങൾ.
iv. എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ് നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട് ആരും നിയമത്തിന് അതീതരല്ല എന്ന് പറയുന്നതാണ് നിയമവാഴ്ച.



i, ii, iii

ii, iii, iv

i, iii, ii, iv

i, iii, iv





14/15

തിരഞ്ഞെടുപ്പ് പ്രക്രിയിൽ നിർബന്ധമായും പാലിക്കേണ്ട ചില ഘട്ടങ്ങളുണ്ട് അവ സൂചിപ്പിക്കുന്ന ഫ്ലോചാർട്ട് ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
i. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ.
ii. നിർദ്ദേശപത്രിക സമർപ്പിക്കൽ.
iii. നാമനിർദ്ദേശപത്രിക പിൻവലിക്കൽ.
iv. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന.
v. വോട്ടെടുപ്പ്.
vi. വോട്ടെണ്ണലും പ്രഖ്യാപനവും.



i, ii, iii, iv, v, vi

i, iii, ii, iv, v, vi

i, iv, ii, iii, v, vi

i, ii, iv, iii, v, vi





15/15

ചേരുംപടി ചേർക്കുക.
I II
ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം. a. എബ്രഹാം ലിങ്കൺ
ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. b. അമർത്യാസെൻ
ആഗോള ആദരവ് പിടിച്ചു പറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യമാണ്. c. മഹാത്മാഗാന്ധി



i - c, ii - a, iii - b

i - a, ii - b, iii - c

i - b, ii - c, iii - a

i - c, ii - b, iii - a