Chemistry Class 5 Chapter 2 ജീവജലം

November 09, 2023




1/10

സോഡാവെള്ളത്തില്‍ ലയിച്ചിരിക്കുന്ന വാതകം:



ഓക്‌സിജന്‍

കാര്‍ബണ്‍ ഡയോക്‌സൈഡ്

ഹൈഡ്രജന്‍

നൈട്രജന്‍





2/10

ദ്രാവകങ്ങള്‍ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയയാണ്.



ദ്രവീകരണം

സാന്ദ്രീകരണം

ഖനീഭവിക്കല്‍

ബാഷ്പീകരണം





3/10

ഒരു ലായനിയില്‍ ലയിക്കുന്ന പദാര്‍ത്ഥമാണ്:



ലായകം

ലായനി

ലീനം

മൂലകം





4/10

ടെറസുകളില്‍ വീഴുന്ന മഴവെള്ളം കുഴികളില്‍ സംഭരിച്ച് കിണറി ലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിക്കുന്ന രീതി.



മണ്ണിടിച്ചില്‍

ഉരുള്‍പൊട്ടല്‍

വെള്ളപ്പൊക്കം

കിണര്‍ റീചാര്‍ജിംഗ്‌





5/10

ശുദ്ധജലത്തിന് അനുയോജ്യമായ സവിശേഷത കണ്ടെത്തുക.



ലായനിയാണ്

സാര്‍വികലായകമാണ്

താപത്തെ കടത്തിവിടുന്നില്ല

തനതായ ആകൃതിയുണ്ട്





6/10

മഴപെയ്യുന്നത് വാഹനത്തിന് പുറത്താണെങ്കിലും റോഡ് വ്യക്തമായി കാണുന്നതിന് ഡ്രൈവര്‍ വാഹനത്തിന്റെ ചില്ല് തുടയ്ക്കു ന്നതിന് കാരണം.



വാഹനത്തിനുള്ളിലെ ജലബാഷ്പം സാന്ദ്രീകരിക്കപ്പെട്ട് ഗ്ലാസില്‍ പറ്റിപ്പിടിക്കുന്നു.

ഗ്ലാസിലെ ചെറുസുഷിരങ്ങളിലൂടെ പുറത്തുനിന്നുള്ള ജലം പ്രവേശിക്കുന്നു.

വാഹനത്തിനുള്ളിലെ ആളുകളുടെ നിശ്വാസം മൂലം ഗ്ലാസില്‍ ജലം പറ്റിപ്പിടിക്കുന്നു.

വാഹനത്തിനുള്ളില്‍ പുറത്തെ അപേക്ഷിച്ച് തണുപ്പ് കൂടുതലായതിനാല്‍ ജലബാഷ്പം ഗ്ലാസില്‍ പറ്റിപ്പിടിക്കുന്നു.





7/10

ജലമലിനീകരണവുമായി ബന്ധമില്ലാത്തത് ഏതാണ്?



ജൈവമാലിന്യങ്ങള്‍

രാസവളങ്ങള്‍

പ്ലാസ്റ്റിക് മാലിന്യങ്ങള്‍

മഴവെള്ളസംഭരണി





8/10

താഴെ തന്നിരിക്കുന്നവയില്‍ ജലത്തില്‍ ലയിക്കാത്ത പദാര്‍ത്ഥം.



പൊട്ടാസ്യം പെര്‍മാംഗനേറ്റ്

കല്‍ക്കണ്ടം

വെളിച്ചെണ്ണ

തുരിശ്‌





9/10

ദ്രാവകങ്ങള്‍ അളക്കാനുപയോഗിക്കുന്ന യൂണിറ്റ്:



ലിറ്റര്‍

മീറ്റര്‍

സെന്റീമീറ്റര്‍

ഇതൊന്നുമല്ല





10/10

ജലസംരക്ഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?



വനനശീകരണം

രാസവവളങ്ങളുടെ ഉപയോഗം

പാടശേഖരങ്ങള്‍ നികത്തുന്നത് തടയുക.

തോടുകള്‍ കൈയേറുക



Result: