Biology Class 9 Chapter 5 വിസര്‍ജനം സമസ്ഥിതിപാലനത്തിന്‌

November 09, 2023




1/20

പ്രോട്ടീനുകളുടെ വിഘടനഫലമായി രൂപപ്പെടുന്നത്:



യൂറിയ

കാര്‍ബണ്‍ ഡയോക്‌സൈഡ്

അമിനോ ആസിഡ്

ജലം





2/20

വൃക്കകളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലാണ് :



വൃക്കാധമനി

വൃക്കാസിര

പോര്‍ട്ടല്‍സിര

അധോമഹാസിര





3/20

നെഫ്രോണുകളുടെ അതിസൂക്ഷ്മ അരിപ്പകള്‍ കാണപ്പെടുന്ന ഭാഗം:



പെല്‍വിസ്

കോര്‍ട്ടക്‌സ്

മെഡുല

വൃക്കാനളിക





4/20

നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പുപോലുള്ള വൃക്കയിലെ ഭാഗം.



ബൊമാന്‍സ് ക്യാപ്‌സ്യൂള്‍

ഗ്ലോമറുലസ്

വൃക്കാനാളിക

ശേഖരണനാളി





5/20

ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റില്‍ ഉള്‍പ്പെടാത്തതേത്?



ജലം

ഗ്ലൂക്കോസ്

അമിനോ ആസിഡുകള്‍

ഗ്ലിസറോള്‍





6/20

അണുബാധയോ വിഷബാധയോ മൂലം വൃക്കകള്‍ക്കുണ്ടാകുന്ന വീക്കം അറിയപ്പെടുന്നത്.



യുറീമിയ

നെഫ്രൈറ്റിസ്

വൃക്കയിലെ കല്ല്

സിറോസിസ്‌





7/20

യൂറിയ നിര്‍മാണം നടക്കുന്നത് എവിടെവച്ചാണ്?



വൃക്കയില്‍

ശ്വാസകോശത്തില്‍

കരളില്‍

ഹൃദയത്തില്‍





8/20

മണ്ണിരയുടെ വിസര്‍ജനാവയവമാണ്:



വൃക്കകള്‍

മാല്‍പീജിയന്‍ നാളികകള്‍

നെഫ്രീഡിയ

കോശസ്തരം





9/20

ഷഡ്പദങ്ങളിലെ വിസര്‍ജനവസ്തുവാണ്:



യൂറിക് ആസിഡ്

അമോണിയ

യൂറിയ

ജലം





10/20

പുല്‍വര്‍ഗസസ്യങ്ങളിലും ചില കുറ്റിച്ചെടികളിലും അധികജലം പുറന്തള്ളുന്നതിനുള്ള ഉപാധിയാണ്:



ഇലകൊഴിയല്‍

ആസ്യരന്ധ്രം

ലെന്റിസെല്‍

ഹൈഡാത്തോഡ്‌





11/20

ഗ്ലൂക്കോസ്, അമിനോ ആസിഡ് എന്നിവ ആഗിരണം ചെയ്യപ്പെടുന്ന വൃക്കയുടെ ഭാഗം:



കാപ്‌സ്യുലാര്‍ സ്‌പെയ്‌സ്

ബാഹ്യനാളികാലോമികാജാലം

ശേഖരണനാളി

വൃക്കാനളിക





12/20

ബൊമാന്‍സ് ക്യാപ്‌സ്യൂളിനുള്ളില്‍ കാണപ്പെടുന്ന ലോമികാജാലം:



ഗ്ലോമറുലസ്

കാപസ്യുലാര്‍ സ്‌പെയ്‌സ്

ബാഹ്യനാളികാലോമികാജാലം

വൃക്കാനളിക





13/20

താഴെ തന്നിരിക്കുന്നവയില്‍ ശരിയായത് കണ്ടെത്തുക.



രക്തം → ടിഷ്യൂദ്രവം → കോശം → വിസര്‍ജനാവയവങ്ങള്‍

ടിഷ്യൂദ്രവം → കോശം → രക്തം → വിസര്‍ജനാവയവങ്ങള്‍

വിസര്‍ജനാവയവങ്ങള്‍ → രക്തം → ടിഷ്യൂദ്രവം → കോശം

കോശം → ടിഷ്യൂദ്രവം → രക്തം → വിസര്‍ജനാവയവങ്ങള്‍





14/20

മദ്യപാനം ഏത് അവയവത്തെയാണ് ദോഷകരമായി ബാധിക്കുന്നത്?



വൃക്കകള്‍

കരള്‍

ശ്വാസകോശം

ഇവയെല്ലാം





15/20

ഡയാലിസിസ് നടത്തുമ്പോള്‍ രക്തം കട്ടപിടിക്കുന്നത് തടയാന്‍ ചേര്‍ക്കുന്നത്.



ഹൈപ്പോ ബ്രോമേറ്റ്

സോഡിയം

ഹെപ്പാരിന്‍

നൈട്രജന്‍





16/20

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്ക്
2) അമോണിയയെ യൂറിയ ആക്കി മാറ്റുന്നത് കരൾ
3) നശിച്ചുപോകുന്ന കോശങ്ങളെ പുനനിർമിക്കാൻ കഴിവുള്ള അവയവമാണ് കരൾ
4) മനുഷ്യൻ്റെ പ്രധാന വിസർജ്യ അവയവമാണ് വൃക്ക



1 മാത്രം ശരി

2,3 ശരി

3,4 ശരി

എല്ലാം ശരി





17/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) വൃക്കയുടെ സ്ഥാനം ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലാണ്
2) വൃക്കയുടെ അടിസ്ഥാനഘടകം നെഫ്രോൺ
3) വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം കോർട്ടക്സ്
4) വൃക്കയുടെ ഇളം നിറമുള്ള ബാഹ്യഭാഗം മെഡുല്ല



1 മാത്രം ശരി

1,2 ശരി

3,4 ശരി

എല്ലാം ശരി





18/20

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
1) മൂത്രത്തിലെ ജലത്തിൻറെ അളവ് 90%
2) മൂത്രത്തിലെ യൂറിയയുടെ അളവ് 4%
3) രക്തത്തിലേക്ക് പുനരാഗീരണം ചെയ്യപ്പെടുന്ന ഗ്ലോമറുലാർ ഫിൽറ്ററേറ്റ്ന്റെ അളവ് 130 മില്ലി ലിറ്റർ
4) 170 ലിറ്റർ ഫിൽട്ടറേറ്റിൽ നിന്നും ഉണ്ടാകുന്ന മൂത്രത്തിന്റെ അളവ് ഒന്നര ലിറ്റർ



1 മാത്രം തെറ്റ്

2 മാത്രം തെറ്റ്

1,2,3 തെറ്റ്

എല്ലാം തെറ്റ്





19/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ആദ്യമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ജോസഫ് മുറെ
2) രക്തം കട്ടപിടിക്കുന്നത് തടയുന്നതിനായി ചേർക്കുന്ന രാസവസ്തു ഹെപ്പാരിൻ
3) ആദ്യ കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് വില്യം ജോഹാൻ കോഫ്
4) അണുബാധയോ വിഷബാധയോ മൂലം വൃക്കകൾക്കുണ്ടാകുന്ന വീക്കം നെഫ്രൈറ്റീസ്



1 മാത്രം ശരി

2,3 ശരി

1,2,3 ശരി

എല്ലാം ശരി





20/20

താഴെപ്പറയുന്നവയിൽ ജീവിവർഗ്ഗവും വിസർജന അവയവവും എന്ന ജോഡീയിലെ തെറ്റായ ജോഡി കണ്ടെത്തുക
1) അമീബ-സങ്കോചഭേനo
2) മണ്ണിര - മാൽഫിജിയൻ നാളികകൾ
3) തവള -നെഫ്രീഡിയ
4) പക്ഷികൾ- വൃക്ക



1

2,3

1,2,3

1,2,3,4




Result: