Biology Class 9 Chapter 4 ഊര്‍ജത്തിനായി ശ്വസിക്കാം

November 09, 2023




1/19

ശ്വാസകോശത്തില്‍ വാതകവിനിമയം നടക്കുന്ന ഭാഗമാണ്:



പ്ലൂറ

ഡയഫ്രം

വായു അറ

ശ്വസനിക





2/19

ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കുന്നതിന് വേണ്ട പ്രധാനഘടകം.



ഇരുമ്പ് തന്മാത്രകള്‍

ഓക്‌സിജന്‍

രക്തം

കാര്‍ബണ്‍ ഡയോക്‌സൈഡ്‌





3/19

ക്രെബ്‌സ് പരിവൃത്തി നടക്കുന്നത് കോശത്തിലെ ഏത് ഭാഗത്താണ്?



റൈബോസോം

കോശസ്തരം

മൈറ്റോകോണ്‍ഡ്രിയ

ന്യൂക്ലിയസ്‌





4/19

കോശത്തില്‍ വച്ച് ഗ്ലൂക്കോസില്‍ നിന്ന് ഊര്‍ജം സ്വതന്ത്രമാകുന്ന പ്രക്രിയയാണ് :



ഉച്ഛ്വാസം

കോശശ്വസനം

നിശ്വാസം

ഇവയൊന്നുമല്ല





5/19

കാര്‍ബണ്‍ ഡയോക്‌സൈഡ് അരുണരക്താണുവിലെ ജലവുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്നത്.



കാര്‍ബമിനോഹീമോഗ്ലോബിന്‍

കാര്‍ബോക്‌സീ ഹീമോഗ്ലോബിന്‍

ബൈകാര്‍ബണേറ്റുകള്‍

ഓക്‌സീഹീമോഗ്ലോബിന്‍





6/19

ഉദരാശയത്തേയും ഔരസാശയത്തേയും വേര്‍തിരിക്കുന്ന പേശീനിര്‍മ്മിതമായ ഭിത്തി:



പ്ലൂറ

പെരികാര്‍ഡിയം

ഡയഫ്രം

വായു അറ





7/19

വാരിയെല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രത്യേകതരം പേശികള്‍ ആണ്:



അസ്ഥിപേശികള്‍

ഡയഫ്രം

ഇന്റര്‍കോസ്റ്റല്‍ പേശികള്‍

ഔരസാശയം





8/19

പുകയിലയിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിയുന്നതുമൂലം വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് പൊട്ടുന്ന രോഗാവസ്ഥ:



എംഫിസീമ

ബ്രോങ്കൈറ്റിസ്

ശ്വാസകോശാര്‍ബുദം

അനീമിയ





9/19

സസ്യങ്ങളുടെ വേരിന്റേയും കാണ്ഡത്തിന്റേയും ഉപരിതലത്തില്‍ കാണുന്ന സുഷിരങ്ങളാണ്.



ആസ്യരന്ധ്രങ്ങള്‍

കാവല്‍കോശങ്ങള്‍

ലെന്റിസെല്ലുകള്‍

സൈലം





10/19

ശരിയായ ജോഡി കണ്ടെത്തുക.



ക്രെബ്‌സ് പരിവൃത്തി - റൈബോസോം

വായു അറ - വാതകവിനിമയം

ഗ്ലൈക്കോളിസിസ് - മൈറ്റോകോണ്‍ഡ്രിയ

ബാക്ടീരിയ - ആല്‍ക്കഹോളിക് ഫെര്‍മന്റേഷന്‍





11/19

പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശരോഗങ്ങളിലൊന്നാണ്:



അതിരോസ്‌ക്ലീറോസിസ്

ബ്രോങ്കൈറ്റിസ്

സ്‌ട്രോക്ക്

ഹാര്‍ട്ട് അറ്റാക്ക്





12/19

ഗാഢമായ ഉച്ഛ്വാസത്തിന് ശേഷം ശക്തിയായി നിശ്വസിക്കുമ്പോള്‍ പുറത്തുപോകുന്ന പരമാവധി വായുവിന്റെ അളവാണ്:



ടൈഡല്‍ വോളിയം

അവായുശ്വസനം

വൈറ്റല്‍ കപ്പാസിറ്റി

ശ്വാസോച്ഛ്വാസം





13/19

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക.



നാസാദ്വാരത്തേയും ഗ്രസനിയേയും ബന്ധിപ്പിക്കുന്ന പാതയാണ് നാസാഗഹ്വരം.

അരുണരക്താണുക്കളിലെ ഹീമോഗ്ലോബിനാണ് ഓക്‌സിജനെ സംവഹനം ചെയ്യുന്നത്.

അവായുശ്വസനം വഴി പേശീകോശങ്ങളില്‍ ലാക്ടിക് ആസിഡ് രൂപപ്പെടുന്നു.

മൈറ്റോകോണ്‍ഡ്രിയയില്‍ വച്ച് നടക്കുന്ന ക്രെബ്‌സ് പരിവൃത്തിക്ക് ഓക്‌സിജന്‍ ആവശ്യമില്ല.





14/19

ആരോഗ്യമുള്ള സ്ത്രീകളുടെ രക്തത്തില്‍ കാണപ്പെടുന്ന ശരാശരി ഹീമോഗ്ലോബിന്റെ അളവ്:



13 ഗ്രാം/100 ml

15 ഗ്രാം/100 ml

10 ഗ്രാം/100 ml

16 ഗ്രാം/100 ml





15/19

ചേരുംപടി ചേർക്കുക.
I II
i. ശ്വാസനാളം a. C ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങളാൽ ബലപ്പെടുത്തിയ നീണ്ടക്കുഴൽ.
ii. ശ്വസനി b. ഇരു ശ്വാസകോശങ്ങളിലേക്കും പോകുന്ന ശ്വാസനാളത്തിന്റെ ശാഖകൾ.
iii. ശ്വസനിക c. ശ്വസനിയുടെ അഗ്രശാഖകൾ.
iv. പ്ലൂറ d. ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം.



i - a, ii - c, iii - b, iv - d

i - a, ii - b, iii - c, iv - d

i - b, ii - a, iii - c, iv - d

i - c, ii - a, iii - b, iv - d





16/19

നാസാദ്വാരം മുതൽ വയു അറ വരെ കടന്നുപോകുന്ന അന്തരീക്ഷവായുവിന്റെ സഞ്ചാര പാതയായ ശ്വസനപഥം ശരിയായി ക്രമീകരിക്കുക.
i. നാസാദ്വാരങ്ങൾ
ii. ശ്വാസനാളം
iii. നാസാഗഹ്വരം
iv. ശ്വസനിക
v. ശ്വസനി
vi. വായു അറ



i, ii, iii, iv, v, vi

i, iii, ii, v, iv, vi

i, ii, v, iv, iii, vi

i, iv, v, ii, iii, vi





17/19

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. അരുണരക്താണുക്കളിലെ ഹീമോഗ്ലോബിനാണ് ഓക്സിജനെ സംവഹനം ചെയ്യുന്നത്.
ii. ഡിസ്കിന്റെ ആകൃതി ന്യൂക്ലിയസോ മറ്റ് കോശങ്ങളോ ഇല്ല.
iii. ഒരു മില്ലി ലിറ്ററിൽ 45 ലക്ഷം മുതൽ 60 ലക്ഷം വരെ അരുണരക്താണുക്കൾ കാണപ്പെടുന്നു.
iv. പ്രോട്ടീൻ ഇഴകളും ഹീമും നാലെണ്ണം വീതം ഉള്ളതിനാൽ ഒരു ഹീമോഗ്ലോബിൻ തന്മാത്രയ്ക്ക് നാല് ഓക്സിജൻ തന്മാത്രകളെ വഹിക്കാൻ കഴിയും.



i, ii, iii

i, iii

ii, iii, iv

i, ii, iv, iii





18/19

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. കോശത്തിൽ വെച്ച് ഗ്ലൂക്കോസിൽ നിന്നും ഊർജ്ജം സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് കോശശ്വസനം.
ii. കോശദ്രവ്യത്തിൽ വച്ച് ഓക്സിജന്റെ ആവശ്യമില്ലാതെ രണ്ട് എടിപി തന്മാത്രകൾ ലഭ്യമാക്കുന്ന പ്രക്രിയയാണ് ക്രെബ്സ് പരിവൃത്തി.
iii. മൈറ്റോകോൺഡ്രിയയിൽ വെച്ച് നിരവധി രാസമാറ്റങ്ങളിലൂടെ പൈറുവിക് ആസിഡ് കാർബൺഡയോക്സൈഡും ജലവും ആയി മാറപ്പെടുന്ന പ്രക്രിയയാണ് ക്രെബ്സ് പരിവൃത്തി.
iv. ക്രെബ്സ് പരിവൃത്തി വഴി 28 എടിപി തന്മാത്രകൾ ലഭ്യമാകുന്നു.



ii, iv

i, ii, iv

i, iii, iv

i, ii, iii, iv





19/19

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവാണ് വൈറ്റൽ കപ്പാസിറ്റി.
ii. ഗാഢമായ ഉച്ഛ്വാസത്തിനുശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തുപോകുന്ന പരമാവധി വായുവിന്റെ അളവാണ് വൈറ്റൽ കപ്പാസിറ്റി.
iii. ആരോഗ്യമുള്ള പുരുഷന്മാരിൽ വൈറ്റൽ കപ്പാസിറ്റി ഏകദേശം നാലര ലിറ്ററും സ്ത്രീകളിൽ മൂന്നു ലിറ്ററും ആണ്.
iv. പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശ തകരാറുകൾ ആണ് ശ്വാസകോശാർബുദം, എംഫസിമ ബ്രോങ്കൈറ്റിസ്.



i, ii, iv

ii, iii, iv

ii, iii, iv

i, ii, iii, iv




Result: