Biology Class 9 Chapter 3 ലഘുപോഷകങ്ങള്‍ കോശങ്ങളിലേക്ക്

November 09, 2023




1/20

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലാസ്മാപ്രോട്ടീന്‍.



ആല്‍ബുമിന്‍

ഗ്ലോബുലിന്‍

ഫൈബ്രിനോജന്‍

ഗ്ലിസറോള്‍





2/20

രക്തത്തിന്റെ ദ്രാവകഭാഗമാണ്:



പ്ലേറ്റ്‌ലറ്റുകള്‍

രക്തകോശങ്ങള്‍

പ്ലാസ്മ

പോഷകഘടകങ്ങള്‍





3/20

താഴെ പറയുന്നവയില്‍ ധമനിയുമായി ബന്ധപ്പെട്ടതേത്?



കുറഞ്ഞ വേഗത്തിലും മര്‍ദത്തിലുമാണ് രക്തം ഒഴുകുന്നത്.

ഹൃദയത്തില്‍ നിന്ന് രക്തത്തെ സംവഹിക്കുന്നു.

ഒറ്റനിര കോശങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഭിത്തി.

രക്തത്തെ ഹൃദയത്തിലേക്ക് സംവഹിക്കുന്നു.





4/20

ഹൃദയസ്പന്ദന നിരക്ക് നിയന്ത്രിക്കുന്നത്:



മസ്തിഷ്‌കം

സുഷുമ്‌ന

പേസ്‌മേക്കര്‍

പെരികാര്‍ഡിയം





5/20

ഇലകളില്‍ നിന്ന് ബാഷ്പീകരണം മൂലം ജലം പുറന്തള്ളുന്ന പ്രക്രിയ.



കൊഹിഷന്‍

അഡ്ഹിഷന്‍

സസ്യസ്വേദനം

റൂട്ട് പ്രഷര്‍





6/20

ഹൃദയത്തിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന രക്തക്കുഴല്‍.



ശ്വാസകോശധമനി

ശ്വാസകോശസിര

മഹാധമനി

ഊര്‍ധ്വമഹാസിര





7/20

ഹൃദയത്തിന്റെ സങ്കോചവികാസങ്ങളുടെ ഫലമായുണ്ടാകുന്ന തരംഗചലനം ധമനീഭിത്തിയില്‍ ഉടനീളം അനുഭവപ്പെടുന്നു. ഇതാണ്:



ഹൃദയസ്പന്ദനം

ഹൈപ്പര്‍ ടെന്‍ഷന്‍

പള്‍സ്

അതിരോസ്‌ക്ലീറോസിസ്‌





8/20

ഇടത് വെന്‍ട്രിക്കിളില്‍ തുടങ്ങി വലത് ഏട്രിയത്തില്‍ അവസാനിക്കുന്ന രക്തപര്യയനമാണ്:



പോര്‍ട്ടല്‍ പര്യയനം

സിസ്റ്റമിക് പര്യയനം

പള്‍മണറി പര്യയനം

ദ്വിപര്യയനം





9/20

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.



എല്ലാ സിരകളും ശുദ്ധരക്തം വഹിക്കുന്നവയാണ്.

എല്ലാ ധമനികളും അശുദ്ധരക്തം വഹിക്കുന്നവയാണ്.

ഹൃദയത്തിന്റെ ഇടത് അറയിലേക്ക് ശുദ്ധരക്തം എത്തിക്കുന്നത് ശ്വാസകോശസിരയാണ്.

ഊര്‍ധ, അധോമഹാസിരകള്‍ ഹൃദയത്തിലെത്താതെ അവയവങ്ങളില്‍ നിന്ന് അവയവങ്ങളിലേക്ക് രക്തം പ്രവഹിപ്പിക്കുന്നു.





10/20

ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അളവ് കൂടിയാല്‍ ധമനീഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്:



അതിരോസ്‌ക്ലീറോസിസ്

കാന്‍സര്‍

പ്രമേഹം

സ്‌ട്രോക്ക്‌





11/20

രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ :



ഗ്ലോബുലിൻ

ഫ്രൈബിനോജൻ

ആൽബുമിൻ

ത്രോംബിൻ





12/20

ഇടത് ഏട്രിയത്തിനും ഇടത് വെൻട്രിക്കിളിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വാൽവാണ്



ബൈകസ്പിഡ് വാൽവ്

ട്രൈകസ്പിഡ് വാൽവ്

മഹാധമനീ വാൽവ്

ശ്വാസകോശധമനീ വാൽവ്





13/20

താഴെ തന്നിരിക്കുന്നവയിൽ ലോമികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?



കട്ടികൂടിയ ഭിത്തിയുണ്ട്

ഉയർന്ന മർദ്ദത്തിൽ രക്ത സംവഹനം നടക്കുന്നു,

വാൽവുകൾ

വാൽവുകൾ കാണപ്പെടുന്നില്ല





14/20

ഡിസ്ക് ആ കൃതിയിലുള്ള,ന്യൂക്ലിയസ്സോ മറ്റ് കോശാംഗങ്ങളോ ഇല്ലാത്ത രക്ത കോശങ്ങളാണ് :



പ്ലേറ്റ് ലറ്റുകൾ

അരുണരക്താണുക്കൾ

ശ്വേതരക്താണുക്കൾ

ഇവ മൂന്നും





15/20

അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ്:



മഹാധമനി

ശ്വാസകോശസിര

പോർട്ടൽ സിര

ശ്വാസകോശ ധമനി





16/20

സൈലത്തിൽ കാണുന്ന മൃതകോശങ്ങൾ :



സീവ് നാളികൾ

സഹ കോശങ്ങൾ

വെസ്സലുകൾ

പാരൻ കൈമ





17/20

ചെറുകുടലിൽ നിന്ന് ദഹിച്ച ആഹാരത്തെ കരളിലേക്ക് വഹിക്കുന്ന രക്തക്കുഴലുകളാണ് :



ശ്വാസകോശസിര

മഹാധമനി

കൊറോണറി ധമനി

ഹെപ്പാറ്റിക് പോർട്ടൽ സിര





18/20

ലിംഫ് നോഡുകളിൽ സ്ഥിതി ചെയ്യുന്ന ശ്വേതരക്താണുക്കളാണ് :



ബേസോഫിൽ

മോണോസൈറ്റ്

ലിം ഫോസൈറ്റ്

ഈസിനോഫിൽ





19/20

ഹൃദയമിടിക്കുമ്പോൾ ഉണ്ടാകാവുന്ന ഘർഷണം കുറയ്ക്കാൻ സഹായിക്കുന്ന ദ്രവം :



സെറിബ്രോസ് പൈനൽ ദ്രവം

പ്ലൂറൽ ദ്രവം

പെരി കാർഡിയൽ ദ്രവം

ഇവയൊന്നുമല്ല





20/20

തെറ്റായ പ്രസ്താവന കണ്ടെത്തുക:



ഓക്സിജൻ കൂടുതലടങ്ങിയ രക്തം കാണപ്പെടുന്ന രക്തക്കുഴലാണ് മഹാധമനി,

വലത് ഏട്രിയത്തിന്റെ മുകൾഭാഗത്ത് കാണപ്പെടുന്ന സവിശേഷ പേശികളാണ് പേസ്മേക്കർ ,

ലിംഫ് ലോമികയിലെ ടിഷ്യൂ ദ്രവമാണ് ലിംഫ്

ഹൃദയം സങ്കോചിക്കുമ്പോൾ രക്തം ധമനീഭിത്തിയിൽ ഏല്പിക്കുന്ന മർദ്ദമാണ് ഡയസ്റ്റോളിക് പ്രഷർ



Result: