Biology Class 7 Chapter 6 നിര്‍മലമായ പ്രകൃതിക്കായി

July 05, 2024




1/15

ഫോസില്‍ ഇന്ധനങ്ങളില്‍ പെടാത്തത്.



പെട്രോളിയം

കല്‍ക്കരി

ബയോഗ്യാസ്

പ്രകൃതിവാതകം





2/15

ജലശുദ്ധീകരണശാലകളില്‍ കൊയാഗുലേഷനുവേണ്ടി ഉപയോഗിക്കുന്നത്.



ഉപ്പ്

ആലം

ചുണ്ണാമ്പ്

മണല്‍





3/15

വിസര്‍ജ്യവസ്തുക്കളിലൂടെ ജലത്തിലെത്തുന്ന ഇ-കോളി ബാക്ടീരിയ സൃഷ്ടിക്കുന്ന രോഗം.



കോളറ

മഞ്ഞപ്പിത്തം

ഡയേറിയ

ഇവയെല്ലാം





4/15

ജലശുദ്ധീകരണാര്‍ഥം കുമ്മായം ചേര്‍ക്കേണ്ടി വരുന്ന സാമ്പിള്‍ ഏതായിരിക്കും?



pH 6

pH 6.5

pH 7

pH 7.5





5/15

പദജോഡി ബന്ധം കണ്ടെത്തി വിട്ടഭാഗം പൂരിപ്പിക്കുക. അമ്ലമഴ - നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബോക്‌സീഹീമോഗ്ലോബിന്‍ - ..............



കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

കാര്‍ബണ്‍ മോണോക്‌സൈഡ്

സള്‍ഫര്‍ ഡയോക്‌സൈഡ്

മീഥേന്‍





6/15

CFL ബള്‍ബുകള്‍ വലിച്ചെറിയുമ്പോള്‍ മണ്ണില്‍ കലരുന്ന വിഷവസ്തു.



മെര്‍ക്കുറി

ലെഡ്

മാംഗനീസ്

സിങ്ക്‌





7/15

റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന ഫ്രിയോണ്‍ വാതകം ഓസോണ്‍ ശോഷണത്തിനു കാരണമാകുന്നുവെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. ഈ വാതകത്തിലെ ഏതു മൂലകമാണ് ഓസോണിനെ വിഘടിപ്പിക്കുന്നത്?



ഹൈഡ്രജന്‍

ക്ലോറിന്‍

ഫ്‌ളൂറിന്‍

കാര്‍ബണ്‍





8/15

മുച്ചട്ടി അരിപ്പയില്‍ മണല്‍, ചരല്‍, കരി എന്നിവയുടെ ശരിയായ ക്രമം (മുകളില്‍ നിന്ന് താഴേക്ക്).



ചരല്‍, കരി, മണല്‍

ചരല്‍, മണല്‍, കരി

മണല്‍, ചരല്‍, കരി

കരി, ചരല്‍, മണല്‍





9/15

മണ്ണിനെക്കുറിച്ചുള്ള പഠനശാഖ.



ഇക്കോളജി

ജിയോളജി

പെഡോളജി

അനിമോളജി





10/15

മേല്‍മണ്ണിന് ജലാഗിരണശേഷി കൂടാന്‍ കാരണം.



മണ്ണിന്റെ ഇളക്കം കൂടുതലായത്

ചരല്‍ കൂടുതലുള്ളതിനാല്‍

പൊടി കൂടുതലുള്ളതിനാല്‍

ജൈവാംശം കൂടുതലുള്ളതിനാല്‍





11/15

താഴെപ്പറയുന്നവയിൽ ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
1) അണുനാശകത്തിനായുള്ള ക്ലോറിൻ പ്രയോഗത്തിന് ക്ലോറിനേഷൻ എന്ന് പറയുന്നു.
2) അണുനാശകത്തിനായി UV കിരണങ്ങൾ കടത്തിവിടുന്ന രീതിയാണ് UV റേഡിയേഷൻ.
3) ചില രാസവസ്തുക്കൾ ഉപയോഗിച്ച് ജലത്തിന്റെ പി എച്ച് ക്രമീകരിക്കുന്ന രീതിയാണ് സ്കന്ദനം.
4) ഊറൽ നടന്ന വെള്ളത്തിൽ ബാക്കിയുള്ള സൂക്ഷ്മ മാലിന്യങ്ങളെ ഒന്നിച്ച് കൂട്ടി വലുതാക്കി നീക്കം ചെയ്യുന്ന പ്രക്രിയയാണ് പി എച്ച് ക്രമീകരണം.



1,2 ശരി

3,4 ശരി

2,4 ശരി

1,3 ശരി





12/15

ജലവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) ഏറ്റവും കൂടുതൽ ഗുണനിലവാരം ആവശ്യമുള്ളത് കുടിവെള്ളത്തിനാണ്.
2) കുടിവെള്ളമായി ഉപയോഗിക്കുന്നത് 6 മുതൽ 7.5 വരെപി എച്ച് ഉള്ള വെള്ളമാണ്.
3) ശുദ്ധജലത്തിന് നിർവീര്യ സ്വഭാവമാണ്.
4) വിസർജ്യവസ്തുക്കളും മറ്റു മാലിന്യങ്ങളും കുടിവെള്ളത്തിൽ കലരുന്നതാണ് കുടിവെള്ള മലിനീകരണത്തിനുള്ള കാരണം.



1,2 ശരി

1,3,4 ശരി

1,2,4 ശരി

എല്ലാം ശരി





13/15

മണ്ണിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1) മേൽമണ്ണിനെ അപേക്ഷിച്ച് അടിമണ്ണിൽ ജൈവാംശം വളരെ കൂടുതലാണ്
2) ജീവാംശം കൂടുതലുള്ള മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് വേഗത്തിൽ വിഘടിക്കുന്നു.
3) ജൈവാംശം കൂടുതലുള്ള മണ്ണിന് ജലം അഗീരണം ചെയ്യാനുള്ള ശേഷി കൂടുതലാണ്.
4) കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ജലമാണ്.



1,4 ശരി

1,2 ശരി

2,3 ശരി

എല്ലാം ശരി





14/15

മണ്ണൊലിപ്പിനെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
1) മണ്ണൊലിപ്പ് കൂടുതലും മഴക്കാലത്താണ് ഉണ്ടാവുന്നത്.
2) മരങ്ങളും ചെടികളും ഇല്ലാത്ത പ്രദേശങ്ങളിൽ മണ്ണൊലിപ്പ് കുറവായിരിക്കും.
3) ചരിഞ്ഞ പ്രദേശത്ത് മണ്ണൊലിപ്പിന് സാധ്യത കൂടുതലാണ്.
4) മരങ്ങളുടെ വേരുകൾ മണ്ണ് ഒഴുകി പോകുന്നത് തടയുന്നു.



1 മാത്രം തെറ്റ്

2 മാത്രം തെറ്റ്

3 മാത്രം തെറ്റ്

4 മാത്രം തെറ്റ്





15/15

ജലസ്രോതസ്സുമായി ബന്ധപ്പെട്ട ശരിയായ ജോഡി ഏതെല്ലാം?
സമുദ്രജലം - 96.50
ഭൂഗർഭ ജലം - 1.73
മഞ്ഞു പാളി - 1.69
തടാകം - 0.001



1,2 ശരി

1,3 ശരി

1,4 ശരി

എല്ലാം ശരി




Result: