Biology Class 6 Chapter 1 ജീവന്റെ ചെപ്പുകള്‍

November 09, 2023




1/15

താഴെപറയുന്നവയില്‍ ഏകകോശജീവി അല്ലാത്തത് ഏത്?



ബാക്ടീരിയ

അമീബ

ഉറുമ്പ്

യൂഗ്ലീന





2/15

സസ്യകോശത്തില്‍ മാത്രം കാണപ്പെടുന്ന ഭാഗം.



മര്‍മ്മം

കോശസ്തരം

ഫേനം

കോശഭിത്തി





3/15

ശരിയായ ജോഡി കണ്ടെത്തുക.



ഇലകള്‍ - ആസ്യരന്ധ്രം

മര്‍മ്മം - കോശസ്തരത്തിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവം

യൂഗ്ലീന - ബഹുകോശജീവി

കോശദ്രവ്യം - കോശത്തിന്റെ ആവരണം





4/15

കോശപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.



കോശസ്തരം

മര്‍മം

കോശദ്രവ്യം

ഫേനം





5/15

സസ്യകോശത്തില്‍ പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന ഘടകം.



ഫേനം

ഹരിതകം

മര്‍മം

കോശദ്രവ്യം





6/15

താഴെ പറയുന്നവയില്‍ ബഹുകോശജീവികളില്‍ പെടാത്തത് ഏത്?



മത്സ്യം

മനുഷ്യന്‍

പാരമീസിയം

ആന





7/15

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്?



നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ജീവികളാണ് സൂക്ഷ്മജീവികള്‍.

ജീവനുള്ളവയുടെ അടിസ്ഥാനഘടകം കോശമാണ്.

കോശത്തിന്റെ കേന്ദ്രമാണ് ഫേനം.

സസ്യകോശങ്ങളില്‍ കോശഭിത്തി കാണപ്പെടുന്നു.





8/15

കൂട്ടത്തില്‍ പെടാത്തത് ഏത്?



രക്തകോശം

കാവല്‍കോശം

പേശീകോശം

നാഡീകോശം





9/15

ഇലകളില്‍ ആസ്യരന്ധ്രത്തിന് ഇരുവശത്തും കാണുന്ന കോശങ്ങളാണ്:



നാഡീകോശം

പേശീകോശം

രക്തകോശം

കാവല്‍കോശം





10/15

നിശ്ചിത ആകൃതിയില്ലാത്ത ഒരു ഏകകോശജീവി ആണ്.



യൂഗ്ലീന

പാരമീസിയം

അമീബ

ബാക്ടീരിയ





11/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ജീവിശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അനേകം ചെറുഘടകങ്ങൾ ചേർന്നാണ്.
ii. ഈ ചെറു ഘടകങ്ങളെ കോശങ്ങൾ എന്ന് വിളിക്കുന്നു.
iii. ഒരു കോശം മാത്രമുള്ള ജീവികൾ ഏക കോശ ജീവികൾ.
iv. ഒന്നിലധികം കോശങ്ങൾ ഉള്ള ജീവികൾ ബഹുകോശജീവികൾ.



ii, iii, iv

i, ii, iv

i, ii, iii

i, ii, iii, iv





12/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. കോശങ്ങളെ കാണാൻ ഹാൻഡ് ലെൻസ്, മൈക്രോസ്കോപ്പ് എന്നിവ ഉപയോഗിക്കാം.
ii. ഒരു കോശം മാത്രമുള്ള ജീവികളും ഭൂമിയിൽ ഉണ്ട്.
iii. ജീവികളുടെ വലുപ്പ വ്യത്യാസത്തിന് കാരണം കോശങ്ങളുടെ വലിപ്പ വ്യത്യാസമാണ്.
iv. ഒരു ജീവിയുടെ എല്ലാ കോശങ്ങളും ഒരുപോലെ ആയിരിക്കും.



i, ii, iii, iv

ii, iii, iv

i, ii, iv

i, ii





13/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. മർമ്മം, കോശദ്രവ്യം, കോശസ്ഥരം എന്നിവ പ്രധാന കോശ ഭാഗങ്ങളാണ്.
ii. കോശത്തിന്റെ കേന്ദ്രമാണ് മർമ്മം.
iii. കോശത്തിൻറെ ആവരണമാണ് കോശ സ്തരം.
iv. മനുഷ്യ ശരീരത്തിൽ പലതരം കോശങ്ങൾ ഉണ്ട്.



i, ii, iii

ii, iii, iv

i, iii, ii, iv

i, iii, iv





14/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. സസ്യകോശങ്ങളും ജന്തു കോശങ്ങളും തികച്ചും വ്യത്യസ്തമായ കോശങ്ങളാണ്.
ii. സസ്യത്തിന്റെ ഫേനം വലുതും ജന്തു കോശത്തിൻറെ ഫേനം താരതമ്യേന ചെറുതുമാണ്.
iii. ജന്തു കോശത്തിൽ കോശ ഭിത്തിയും ഹരിതകവും കാണാൻ സാധിക്കില്ല.



i, ii

ii, iii

i, iii

i, ii, iii





15/15

താഴെക്കൊടുത്തിരിക്കുന്നവയിൽ ഏകകോശ ജീവികൾ ഏതൊക്കെ ?
i. പ്രോട്ടോസോവ
ii. പ്രോട്ടിസ്റ്റ
iii. അമീബ
iv. പാരമീസിയം
v. യൂഗ്ലീന



ii, iii, v

i, ii, iii, iv

ii, iii, iv, v

i, ii, iii, iv, v




Result: