Biology Class 5 Chapter 1 സസ്യലോകത്തെ അടുത്തറിയാം

November 09, 2023




1/15
1
വാതക വിനിമയത്തിന് സഹായിക്കുന്ന വേരുകളാണ്.



താങ്ങുവേരുകള്‍

പൊയ്ക്കാല്‍ വേരുകള്‍

ശ്വസനവേരുകള്‍

സംഭരണവേരുകള്‍





2/15

ചെടികളില്‍ പ്രകാശസംശ്ലേഷണം നടക്കുന്നത്:



പൂക്കളില്‍

വേരില്‍

തണ്ടില്‍

ഇലകളില്‍





3/15

താഴെപ്പറയുന്നവയില്‍ ഔഷധസസ്യമല്ലാത്തത് ഏത്?



ചേമ്പ്

ആടലോടകം

ഇഞ്ചി

കീഴാര്‍നെല്ലി





4/15

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്?



മരച്ചീനി താങ്ങുവേരിന് ഉദാഹരണമാണ്.

ഹരിതകമില്ലാത്ത ഒരു സസ്യമാണ് കൂണ്‍.

ചില ചെടികള്‍ക്ക് വേരുകളിലൂടെ ശ്വസിക്കാന്‍ കഴിയും.

ആരോഹിയായ ഒരു സസ്യമാണ് പടവലം.





5/15

കറുവാപ്പട്ട താഴെതന്നിരിക്കുന്നവയില്‍ ഏത് വിഭാഗത്തില്‍പെടുന്നു?



ഔഷധസസ്യം

ആരോഹി

അര്‍ധപരാദം

സുഗന്ധദ്രവ്യം





6/15

വേരിലൂടെ ശ്വസിക്കാന്‍ കഴിയുന്ന ഒരു സസ്യം.



ചേമ്പ്

ചെമ്പരത്തി

തുമ്പ

കണ്ടല്‍ച്ചെടി





7/15

ഇലകളില്‍ വാതകവിനിമയത്തിന് സഹായിക്കുന്ന സൂക്ഷ്മ സുഷിരങ്ങള്‍ക്ക് പറയുന്ന പേര്:



സൈലം

ആസ്യരന്ധ്രങ്ങള്‍

ഹരിതകം

ഫ്‌ളോയം





8/15

പഴുത്ത തണ്ണിമത്തന്റെ ഉള്ളിലടങ്ങിയ വര്‍ണ്ണകം.



ഹരിതകം

സാന്തോഫില്‍

കരോട്ടിന്‍

ആന്തോസയാനിന്‍





9/15

താഴെ തന്നിരിക്കുന്നവയില്‍ എപ്പിഫൈറ്റ് ഏതാണ്?



ഇത്തിള്‍ക്കണ്ണി

നെല്ല്

മരവാഴ

തുളസി





10/15

താഴെ തന്നിരിക്കുന്നവയില്‍ പരാദസസ്യവുമായി ബന്ധപ്പെട്ട പ്രസ്താവനയേത്?



ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ നിന്നും ആഹാരം നിര്‍മ്മിക്കുന്നു.

സ്വന്തമായി ആഹാരം നിര്‍മ്മിക്കുന്നു.

ആതിഥേയസസ്യങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നില്ല

ആഹാരത്തിന് വേണ്ടി ആതിഥേയസസ്യങ്ങളെ ആശ്രയിക്കുന്നു.





11/15

പ്രകാശസംശ്ലേഷണത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. സസ്യങ്ങൾ ആഹാരം പാകം ചെയ്യുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം.
ii. പ്രകാശസംശ്ലേഷണത്തിൻ്റെ ഉത്പന്നങ്ങൾ ഗ്ലൂക്കോസും ഓക്സിജനും ആണ്.
iii. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണ്ണവസ്തു ഹരിതകം.
iv. സ്വന്തമായ ആഹാരം നിർമ്മിക്കുന്നത് കൊണ്ട് സസ്യങ്ങളെ സ്വപോഷികൾ ഇന്ന് അറിയപ്പെടുന്നു.



i, ii, iii

i, ii, iv

ii, iii, iv

i, ii, iii, iv





12/15

2. ചേരുംപടി ചേർക്കുക. വർണ്ണവസ്തു :- വർണ്ണം :- i. ഹരിതകം a. ഓറഞ്ചും മഞ്ഞയും ii. കരോട്ടിൻ b. പച്ച iii. ആന്തോസയാനിൻ c. മഞ്ഞ iv. സാന്തോഫിൽ d. ചുവപ്പ്



i - a, ii - b, iii - c, iv - d

i - b, ii -a, iii - d, iv - c

i - d, ii - c, iii - b, iv - a

i - b, ii - c, iii - d, iv - a





13/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺഡയോക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ചെറിയ സുഷിരങ്ങളാണ് ആസ്യരന്ധ്രങ്ങൾ.
ii. രാത്രിയിലും സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്നു.
iii. സസ്യങ്ങൾ ഉൾപ്പെടെ എല്ലാ ജീവികളും പകലും രാത്രിയും ശ്വസിക്കുന്നു ഓക്സിജൻ സ്വീകരിക്കുകയും കാർബൺഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.
iv. ഹരിതകം ആഹാര നിർമ്മാണത്തിനു ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നു.



i, ii, iii

i, ii, iii, iv

i, iii, iv

ii, iii, iv





14/15

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നവയെ എപ്പിഫൈറ്റുകൾ എന്ന് വിളിക്കുന്നു.
ii. ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളാണ് അർധ പരാദങ്ങൾ.
iii. ആതിഥേയ സസ്യങ്ങൾ നിർമ്മിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പൂർണ്ണപരാദങ്ങൾ.
iv. അർധപരാദങ്ങളും പൂർണ്ണ പരാദങ്ങളും ആതിഥേയ സസ്യത്തിന് ദോഷം ചെയ്യുന്നില്ല.



i, ii, iii

i, ii, iv

ii, iii, iv

i, ii, iii, iv





15/15

ചേരുംപടി ചേർക്കുക.
I II
i. സംഭരണവേരുകൾ a. കുരുമുളക്
ii. ആരോഹികൾ b. ഉരുളക്കിഴങ്ങ്
iii. ഇഴവള്ളികൾ c. മരച്ചീനി
iv. ഭൂകാണ്ഡങ്ങൾ d. സ്ട്രോബെറി



i - a, ii - b, iii - c, iv - d

i - d, ii - c, iii - b, iv - a

i - b, ii - c, iii - d, iv - a

i - c, ii - a, iii - d, iv - b




Result: