Biology Class 10 Chapter 8 ജീവന്‍ പിന്നിട്ട പാതകള്‍

November 09, 2023




1/20

'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവിവര്‍ഗ ഉല്പത്തി' എന്ന വിഖ്യാതഗ്രന്ഥം ആരുടെയാണ്?



ലാമാര്‍ക്ക്

ഹ്യൂഗോ ഡീവ്രീസ്

ചാള്‍സ് ഡാര്‍വിന്‍

റോബര്‍ട്ട് മാല്‍ത്തൂസ്‌





2/20

ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലെ കുരുവികളുടെ എന്ത് സവിശേഷതയാണ് ഡാര്‍വിനെ ആകര്‍ഷിച്ചത്?



അവയുടെ നിറം

പറക്കലിലെ പ്രത്യേകത

കൊക്കുകളുടെ സവിശേഷത

ആഹാരരീതി





3/20

ആദിമഭൂമിയുടെ അന്തരീക്ഷത്തില്‍ ഇല്ലാതിരുന്ന വാതകം:



നൈട്രജന്‍

ഓക്‌സിജന്‍

മിഥെയ്ന്‍

ഹൈഡ്രജന്‍





4/20

നിലനില്പിനുവേണ്ടിയുള്ള മത്‌സരത്തിലേക്ക് ജീവികളെ നയിക്കുന്ന സാഹചര്യം ഏതാണ്?



അമിതോല്പാദനം

വ്യതിയാനം

ഉത്പരിവര്‍ത്തനം

രോഗങ്ങള്‍





5/20

ഫോസിലുകളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ താഴെ കൊടുത്തിരിക്കുന്നു. തെറ്റായ പ്രസ്താവന കണ്ടെത്തുക.



ഫോസിലുകള്‍ ജീവികളുടെ ശരീരങ്ങളോ ശരീരഭാഗങ്ങളോ ആകാം

ലഭ്യമായവയില്‍ ഏറ്റവും കാലപ്പഴക്കമുള്ള ഫോസില്‍ യൂക്കാരിയോട്ടുകളുടേതാണ്.

പുരാതന ഫോസിലുകള്‍ക്ക് ലളിതഘടനയാണുള്ളത്‌

ശാസ്ത്രീയ പരിശോധകളുടെ സഹായത്താല്‍ ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാം





6/20

ഹൊമിനോയിഡിയേ എന്ന വിഭാഗത്തില്‍ പെടാത്തത് ഏത്?



ഗിബ്ബണ്‍

കുരങ്ങ്

മനുഷ്യന്‍

ഗോറില്ല





7/20

ആധുനിക മനുഷ്യന് സമകാലീനര്‍ ആയിട്ടുള്ളത്:



ഹോമോ നിയാണ്ടര്‍താലന്‍സിസ്

ഹോമോ ഇറക്ടസ്

ഹോമോ സാപിയന്‍സ്

ഹോമോ ഹബിലിസ്





8/20

മനുഷ്യരുടെയും എലിയുടെയും ഹീമോഗ്ലോബിനിലെ ബീറ്റാശൃംഖലയിലെ അമിനോ ആസിഡുകളുടെ വ്യത്യാസം:



വ്യത്യാസമില്ല

31 അമിനോ ആസിഡുകള്‍

ഒരു അമിനോ ആസിഡ്

12 അമിനോ ആസിഡുകള്‍





9/20

മനുഷ്യരിലും ബാക്ടീരിയകളിലും ഒക്കെ നടക്കുന്ന വിവിധ രാസപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്?



ജീനുകള്‍

ATP

എന്‍സൈമുകള്‍

പ്രോട്ടീനുകള്‍





10/20

സ്വയാര്‍ജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണസിദ്ധാന്തം ആവിഷ്‌ക്കരിച്ചത്?



ചാള്‍സ് ഡാര്‍വിന്‍

ഹ്യൂഗോ ഡീവ്രിസ്

റോബര്‍ട്ട് മാല്‍ത്തൂസ്

ലാമാര്‍ക്ക്‌





11/20

പ്രകൃതിനിര്‍ധാരണത്തിലെ പ്രധാനഘടകങ്ങളില്‍ പെടാത്തത് ഏത്?



അമിതോല്‍പാദനം

നിലനില്‍പ്പിന് വേണ്ടിയുള്ള സമരം

സ്വയാര്‍ജിത സ്വഭാവങ്ങള്‍

അര്‍ഹതയുള്ളവയുടെ അതിജീവനം





12/20

ജീനുകള്‍ക്ക് സംഭവിക്കുന്ന ആകസ്മികമാറ്റങ്ങള്‍ ആണ്:



വ്യതിയാനം

പ്രകൃതിനിര്‍ധാരണം

ആര്‍ജിതസ്വഭാവം

ഉല്‍പരിവര്‍ത്തനം





13/20

സെർക്കോപിത്തിക്കോയിഡെ വിഭാഗത്തിൽപ്പെടുന്ന ജീവി?



ഗോറില്ല

ഗിബ്ബൺ

കുരങ്ങ്

ചിമ്പാൻസി





14/20

ശരിയായ ജോഡി ഏത്?



റോബർട്ട് മാൽത്തൂസ് - ഉൽപരിവർത്തനസിദ്ധാന്തം

ചാൾസ് ഡാർവിൻ - പ്രകൃതി നിർദ്ധാരണ സിദ്ധാന്തം

ഹ്യൂഗോ ഡീവ്രീസ് - രാസപരിണാമസിദ്ധാന്തം

ലാമാർക്ക് - പാൻസ്പെർമിയ





15/20

മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം :



ആർഡിപിത്തക്കസ് റാമി ഡസ്

ഹോമോ ഇറക്റ്റസ്

ഹോമോ ഹാബിലിസ്

ആസ്ട്രേലോപിത്തക്കസ് അഫരൻസിസ്





16/20

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ചത് ഹ്യൂഗോ ഡിവ്രിസ്
2) രാസ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്- എ ഐ ഒപ്പാരിൻ ജെബിഎസ് ഹാൾഡെൻ
3) പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ്ഡാർവിൻ
4) സമുദ്ര ജലത്തിലെ രാസവസ്തുക്കൾ ഉണ്ടായ മാറ്റങ്ങളുടെ ഫലമായി ജീവൻ ഉത്ഭവിച്ചു എന്ന സിദ്ധാന്തമാണ് രാസപരിണാമ സിദ്ധാന്തം



1 മാത്രം ശരി

2,3 ശരി

1,2,3 ശരി

എല്ലാം ശരി





17/20

താഴെപ്പറയുന്നവയിൽ ആന്ത്രോപോയിഡിയ എന്ന ജീവി വിഭാഗത്തിൽ ഉൾപ്പെടാത്തവ ഏത്?
1) മനുഷ്യൻ
2) ചിമ്പാൻസി
3) ഗിബ്ബൺ
4) കങ്കാരു



1,2

1,2,3

3 മാത്രം

4 മാത്രം





18/20

താഴെപ്പറയുന്നവയിൽ പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
1) ആധുനിക മനുഷ്യൻറെ ആദ്യ ഫോസിലുകൾ ലഭിച്ചത് സ്പെയിനിൽ നിന്നാണ്
2) മനുഷ്യ കുലത്തിലെ ഏറ്റവും സമകാലീനർ ആർഡിപിത്തക്കസ്
3) കട്ടിയുള്ള താടിയും ,വലിയ പല്ലുകളും, നിവർന്ന് നിൽക്കാനുള്ള കഴിവും ഉള്ള വിഭാഗം ഹോമോ ഇറക്കട്സ്
4) മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം ഹോമോഹാബിലിസ്



1 തെറ്റ്

1,2,3 തെറ്റ്

1,2,4 തെറ്റ്

4 മാത്രം തെറ്റ്





19/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) മനുഷ്യൻ ചിമ്പാൻസി ഗോറില്ല എന്നീ ജീവികൾ ഉൾപ്പെട്ടിരിക്കുന്ന വിഭാഗം ആന്ത്രോപോയിടിയ
2) സെർകോപിത്തികോയിടെ വിഭാഗത്തിൽ വരുന്ന ജീവികളുടെ പ്രത്യേകത ചെറിയ മസ്തിഷ്കം ,നീളമുള്ള വാല്
3)സെർകോപിത്തികോയിടെ വിഭാഗത്തിൽ വരുന്ന ജീവിയാണ് കുരങ്ങ്
4)ആന്ത്രോപോയിടിയയൂടെ ഉപവിഭാഗമാണ് സെർകോപിത്തികോയിടെ



1,2 മാത്രം ശരി

2,3,4 ശരി

3,4 ശരി

എല്ലാം ശരി





20/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിൻ
2) പരിണാമ സിദ്ധാന്തത്തിന്റെ പഠനങ്ങൾക്കായി ഡാർവിൻ സഞ്ചരിച്ച ദ്വീപ് ഗാലപ്പഗോസ് ദ്വീപ്
3) പരിണാമ സിദ്ധാന്തത്തിനായി ഡാർവിൻ നിരീക്ഷിച്ച ജീവി പരുന്ത്
4) പരിണാമ സിദ്ധാന്തത്തിന്റെ പഠനങ്ങൾക്കായി ഡാർവിൻ ഉപയോഗിച്ച് കപ്പൽ എച്ച് എം എസ് ബീഗിൾ



1,2 മാത്രം ശരി

1,2,4 ശരി

4 മാത്രം ശരി

എല്ലാം ശരി




Result: