Biology Class 10 Chapter 7 നാളെയുടെ ജനിതകം

November 09, 2023




1/18

ചികിത്‌സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രോട്ടീനുകളാണ് താഴെ തന്നിരിക്കുന്നത്. അതില്‍ വേദനയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീന്‍?



സൊമാറ്റോട്രോപ്പിന്‍

ഇന്‍സുലിന്‍

എന്‍ഡോര്‍ഫിന്‍

ഇന്റര്‍ഫെറോണുകള്‍





2/18

ജീനുകളെ മുറിച്ച് മാറ്റാന്‍ ഉപയോഗിക്കുന്ന എന്‍സൈമാണ്:



ലിഗേസ്

ട്രാന്‍സ്‌ക്രിപ്‌റ്റേസ്

പോളിമറേസ്

റെസ്ട്രിക്ഷന്‍ എന്‍ഡൊന്യൂക്ലിയേസ്‌





3/18

ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം DNA യില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ്:



ജീന്‍മാപ്പിങ്

DNA ഫിംഗര്‍പ്രിന്റിംഗ്

DNA പ്രൊഫൈലിങ്

ജീന്‍ തെറാപ്പി





4/18

ജനിതക എഞ്ചിനീയറിംഗിലൂടെ സൃഷ്ടിച്ച, അത്യുല്പാദനശേഷിയും കീടങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുമുള്ള ഒരു ഭക്ഷ്യവിളയാണ്:



കോവയ്ക്ക

പാവയ്ക്ക

തക്കാളി

കാബേജ്





5/18

മനുഷ്യജീനോമില്‍ കാണപ്പെടുന്ന സജീവജീനുകളുടെ ഏകദേശ എണ്ണം:



200

24000

300 കോടി

ഒരു ലക്ഷം





6/18

മുറിച്ച് മാറ്റിയ ജീനുകളെ കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈമാണ്:



റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ്

കാറ്റലേസ്

പോളിമറേസ്

ലിഗേസ്‌





7/18

DNA ഫിംഗര്‍പ്രിന്റിംഗിന്റെ ഉപജ്ഞാതാവ് ആര്?



ജയിംസ് വാട്‌സണ്‍

അലക് ജെഫ്രി

ഫ്രാന്‍സിസ് ക്രിക്ക്

എഡ്വിന്‍ സതേണ്‍





8/18

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക.



ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യയാണ് ജീന്‍ മാപ്പിങ്‌

മനുഷ്യ DNAയിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത ജീനുകളാണ് ജങ്ക് ജീനുകള്‍

ബാക്ടീരിയല്‍ DNAആണ് പ്ലാസ്മിഡ്‌

ജനിതക എഞ്ചിനീയറിംഗിന്റെ ഒരു സംഭാവനയാണ് മരുന്നുതരും മൃഗങ്ങള്‍





9/18

2020 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് എമ്മനുവേലേ ഷാര്‍പെന്റിയര്‍, ജെന്നിഫര്‍ എ. ഡോഡ്‌ന എന്നീ രണ്ട്‌ വനിതകള്‍ക്കായിരുന്നു. എന്തായിരുന്നു അവരുടെ കണ്ടുപിടിത്തം?



ജീന്‍ മാപ്പിങ്ങിന്റെ കണ്ടുപിടിത്തം

ജനിതകവിളയായ സോയാബീന്‍ വിസിപ്പിച്ചെടുത്തത്‌

നൂതന ജീന്‍ എഡിറ്റിങ് സങ്കേതമായ ക്രിസ്പര്‍ കാസ് 9 വികസിപ്പിച്ചതിന്

DNAജനിതക എഞ്ചിനീയറിംഗിന്റെ ഒരു സംഭാവനയാണ് മരുന്നുതരും മൃഗങ്ങള്‍





10/18

ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തിക്കുന്നതിന് വാഹകരായി ഉപയോഗിക്കുന്നത്:



എന്‍സൈം

പ്ലാസ്മിഡ്

വൈറസ്

ഇവയൊന്നുമല്ല





11/18

വൈറസ് രോഗങ്ങൾക്കെതിരെ ജനിതക എൻജിനീയറിങ്ങിലൂടെ ഉല്പാദിപ്പിച്ച പ്രോട്ടീൻ .



ഇൻസുലിൻ

ഇന്റർഫെറോൺ

എൻഡോർഫിൻ

സൊമാറ്റോട്രോപിൻ





12/18

തന്നിരിക്കുന്നവയിൽ ജനിതക കത്രിക ഏതാണ് ?



ത്രോംബോ പ്ലാസ്റ്റിൻ

ലൈസോസൈം

റസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ്

ലിഗേസ്





13/18

'ജനിതക പശ എന്നറിയപ്പെടുന്നത് ?



ലിഗേസ്

പ്ലാസ്മിഡ്

റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ്

ലൈസോസൈഠ





14/18

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) മനുഷ്യൻറെ ക്രോമസോം സംഖ്യ 46
2) ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി -ക്രമഭംഗം
3) ഒരു മാതൃകോശം വിഭജിച്ച് രണ്ടു പുത്രിക കോശങ്ങൾ ആകുന്ന പ്രക്രിയ ക്രമഭംഗം
4) ക്രമഭംഗം നടക്കുന്നത് ശരീരകോശങ്ങളിലാണ്



4 മാത്രം ശരി

1,2 മാത്രം ശരി

2,3,4 ശരി

എല്ലാം ശരി





15/18

താഴെപ്പറയുന്നവയിൽ ന്യൂക്ലിയൻസിന്റെ വിഭജന ഘട്ടങ്ങളിൽ ഉൾപ്പെടാത്തവ ഏത്?
1) പ്രോഫേസ്
2) മെറ്റാഫേസ്
3) കാറ്റാ ഫേസ്
4) ടിലോഫേസ്



1 മാത്രം

1,2,3

3 മാത്രം

4 മാത്രം





16/18

താഴെപ്പറയുന്നവയിൽ തെറ്റായവ കണ്ടെത്തുക?
1) ക്രമഭംഗത്തിൽ രൂപപ്പെടുന്ന പുത്രിക കോശങ്ങളുടെ എണ്ണം 4
2) ക്രമഭംഗo നടക്കുന്നത് ബീജകോശങ്ങളിലാണ്
3) ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് ന്യൂക്ലിയസിന്റെ വിഭജനമാണ്
4) ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി



1,2 തെറ്റ്

2 മാത്രം തെറ്റ്

3,4 തെറ്റ്

എല്ലാം തെറ്റ്





17/18

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) ജീവിതകാലം മുഴുവൻ സസ്യങ്ങൾക്ക് വളരാൻ സഹായിക്കുന്ന കോശങ്ങൾ മെരിസ്റ്റമിക കോശങ്ങൾ
2) വീടിന്റെയും കാരണത്തിന്റെയും നീളം കൂടാൻ സഹായിക്കുന്ന കോശം അഗ്രമെരിസ്റ്റം
3) കാന്തം നീളം കൂടാൻ സഹായിക്കുന്ന മെരിസ്റ്റമിക കോശം പറവാന്തരമെരിസ്റ്റo
4) കാണ്ഡം വേര് എന്നിവ വണ്ണം വെക്കാൻ സഹായിക്കുന്ന മെരിസ്റ്റകോശം പാർശ്വമെരിസ്റ്റം



1 മാത്രം ശരി

1,2,3 ശരി

3 മാത്രം ശരി

എല്ലാം ശരി





18/18

താഴെപ്പറയുന്നവയിൽ ഊനഭംഗoവുമായി ബന്ധപ്പെട്ട ശരിയായവ കണ്ടെത്തുക?
1) ഊനഭംഗo രൂപപ്പെടുന്ന പുത്രിയാഘോഷങ്ങളുടെ എണ്ണം 3
2) ഊനഭംഗo നടക്കുന്നത് ബിജോല്പാദന കോശങ്ങളിൽ
3) ക്രോമസോം സംഖ്യ പകുതിയാകുന്ന ഊനഭംഗ ഘട്ടം - ഊനഭംഗo 1
4) ക്രോമസോം സംഖ്യക്ക് മാറ്റം വരാത്ത ഊനഭംഗ ഘട്ടം - ഊനഭംഗo2



2,3,4 ശരി

1,2 മാത്രം ശരി

4 മാത്രം ശരി

എല്ലാം ശരി




Result: