Biology Class 10 Chapter 3 സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍

November 09, 2023




1/25

ശൈശവഘട്ടത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുകയും പ്രായപൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങി ചെറുതാകുകയും ചെയ്യുന്ന അന്തഃസ്രാവീഗ്രന്ഥി.



പൈനിയല്‍ ഗ്രന്ഥി

തൈമസ് ഗ്രന്ഥി

തൈറോയിഡ് ഗ്രന്ഥി

അഡ്രീനല്‍ ഗ്രന്ഥി





2/25

തൈറോക്‌സിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തിന് ആവശ്യമായ മൂലകം ഏത്?



അയഡിന്‍

കാല്‍സ്യം

ഫോസ്ഫറസ്‌

പൊട്ടാസ്യം





3/25

താഴെ തന്നിരിക്കുന്ന പ്രസ്താവന വിശകലനം ചെയ്ത് ഉത്തരം കണ്ടെത്തുക. ''ഈ ഹോര്‍മോണിന്റെ ഉല്പാദനം രാത്രിയില്‍ കൂടുതലും പകല്‍ കുറവുമായിരിക്കും.'' ഇവിടെ പറഞ്ഞ ഹോര്‍മോണും അതുല്പാദിപ്പിക്കുന്ന ഗ്രന്ഥിയും ഏതാണ്?



മെലാടോണിന്‍, പൈനിയല്‍ ഗ്രന്ഥി

തൈമോസിന്‍, തൈമസ് ഗ്രന്ഥി

തൈറോക്‌സിന്‍, തൈറോയ്ഡ് ഗ്രന്ഥി

കാല്‍സിടോണിന്‍, പാരാതൈറോയ്ഡ് ഗ്രന്ഥി





4/25

ഒറ്റപ്പെട്ടത് കണ്ടെത്തുക.



NAA

IBA

TSH

2, 4 -D





5/25

ശരിയായ ജോഡി തെരഞ്ഞെടുക്കുക.



തൈറോക്‌സിന്‍ - പ്രമേഹം

മെലാടോണിന്‍ - ജൈവഘടികാരം

ഇന്‍സുലിന്‍ - ഗോയിറ്റര്‍

വാസോപ്രസിന്‍ - കാല്‍സ്യം ആഗിരണം





6/25

വളര്‍ച്ചാഘട്ടത്തിന് ശേഷവും വളര്‍ച്ചാഹോര്‍മോണിന്റെ അമിതമായ ഉല്പാദനം മൂലം ഉണ്ടാകുന്ന അവസ്ഥ



വാമനത്വം

ഭീമാകാരത്വം

ഹൈപോതൈറോയിഡിസം

അക്രോമെഗലി





7/25

സസ്യങ്ങളില്‍ കോശവളര്‍ച്ച, കോശവിഭജനം, കോശവൈവിധ്യവല്‍ക്കരണം എന്നീ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന സസ്യഹോര്‍മോണ്‍.



ഓക്‌സിന്‍

എഥിലിന്‍

ജിബ്ബര്‍ലിന്‍

സൈറ്റോകിനിന്‍





8/25

താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?



ഹൈപോതലാമസ് റിലീസിങ് ഹോര്‍മോണുകള്‍, ഇന്‍ഹിബിറ്ററി ഹോര്‍മോണുകള്‍ എന്നിവ ഉല്പാദിപ്പിക്കുന്നു.

ജന്തുക്കള്‍ ആശയവിനിമയത്തിന് ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഹോര്‍മോണുകള്‍.

അല്‍ഡോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ശരീരത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്നു.

പാന്‍ക്രിയാസില്‍ കാണപ്പെടുന്ന ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സ് എന്ന കോശസമൂഹത്തിലെ ബീറ്റാകോശങ്ങള്‍ ഗ്ലൂക്കഗോണ്‍ എന്ന ഹോര്‍മോണിനെ ഉല്പാദിപ്പിക്കുന്നു.





9/25

തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.



അമിനോ ആസിഡുകളില്‍ നിന്ന് ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നു.

ഊര്‍ജോല്പാദനം വര്‍ധിപ്പിക്കുന്നു.

അസ്ഥികളില്‍ കാല്‍സ്യം സംഭരിക്കുന്നത് തടയുന്നു.

വൃക്കയിലെ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു





10/25

റബര്‍ പാലിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കൃത്രിമ സസ്യഹോര്‍മോണ്‍.



IBA

NAA

ജിബ്ബര്‍ലിന്‍

എഥിഫോണ്‍





11/25

ശരിയായ ജോഡി ഏത്?



പ്രോലാക്റ്റിൻ - മുലപ്പാൽ ഉല്പാദനം

അൽഡോസ്‌റ്റിറോൺ - വളർച്ചയ്ക്ക് സഹായിക്കുന്നു

മെലാടോണിൻ - രക്തസമ്മർദം ക്രമീകരിക്കുന്നു

കോർട്ടിസോൾ - ലവണജല സംതുലനം





12/25

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത് :



അഡ്രിനാലിൻ

തൈമോസിൻ

അൽഡോ സ്‌റ്റിറോൺ

ടെസ്റ്റോസ്റ്റിറോൺ





13/25

തൈറോക്സിന്റെ അളവു കുറഞ്ഞാൽ കുട്ടികളിൽ ഉണ്ടാകുന്ന രോഗം:



മിക്സഡിമ

ക്രെറ്റിനിസം

ഗോയിറ്റർ

ഇത് മൂന്നും





14/25

അയഡിന്റെ കുറവു മൂലമുണ്ടാകുന്ന രോഗം :



ഗോയിറ്റർ

ഹൈപ്പർ തൈറോയിഡിസം

പ്രമേഹം

ഇവയൊന്നുമല്ല





15/25

തന്നിരിക്കുന്നതിൽ ഒറ്റപ്പെട്ടതേത്?



സിവറ്റോൺ

ടെസ്‌റ്റോസ്‌റ്റിറോൺ

ബോംബിക്കോൾ

കസ്തൂരി





16/25

തന്നിരിക്കുന്ന ഹോർമോണുകളിൽ ലൈംഗിക ഹോർമോൺ ഏത്?



അഡ്രിനാലിൻ

ഓക്സിടോസിൻ

വാസോപ്രസിൻ

ഈസ്ട്രോജൻ





17/25

ഒറ്റപ്പെട്ടത് ഏത്?



ഓക്സിൻ

ഇൻസുലിൻ,

ജിബ്ബറലിൻ

സൈറ്റോകിനിൻ





18/25

കോർട്ടിസോൾ എന്ന ഹോർമോണിന്റെ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത് ?



രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു

പ്രോട്ടീൻ, കൊഴുപ്പ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് നിർമിക്കുന്നു

അലർജിയേയും നീർവീക്കത്തേയും തടയുന്നു

പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു





19/25

ഹോർമോണുകളുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ തന്നിരിക്കുന്നു. അതിൽ ശരിയായത് ഏത് ?



പ്രൊജസ്ട്രോൺ പാൽ ഉൽപ്പാദനത്തിന് സഹായിക്കുന്നു

ഇൻസുലിൻ അസ്ഥികളിൽ കാൽസ്യം അടിഞ്ഞുകൂടുന്നതിന് സഹായിക്കുന്നു

വാസോപ്രസിൻ വൃക്കകളിൽ നിന്നുള്ള ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു

അൽഡോസ്റ്റീറോൺ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ ശരീരത്തെ സുസജ്ജമാക്കുന്നു





20/25

സസ്യ ഹോർമോണുകളും അവയുടെ ധർമങ്ങളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക :



ഓക്സിൻ - സംഭൃതാഹാരം വിഘടിപ്പിക്കുന്നു

എഥിലിൻ - ഫലങ്ങൾ പാകമാകാൻ സഹായിക്കുന്നു

ജിബ്ബറിലിൻ - ഇലകളും ഫലങ്ങളും പൊഴിയാൻ സഹായിക്കുന്നു

അബ്സിസ്സിക് ആസിഡ് - അഗ്രമുകുളങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു





21/25

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉല്പാദിപ്പിക്കുന്ന ചില ഹോർമോണുകൾ തന്നിരിക്കുന്നു. അതിൽ പെടാത്ത ഒരെണ്ണം കൂട്ടത്തിലുള്ളത് കണ്ടെത്തുക :



TSH

ACTH

STH

വാസോപ്രസ്സിൻ





22/25

ഒരു വ്യക്തിക്ക് മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടപ്പെടുന്നു .ആ വ്യക്തിയുടെ രോഗം എന്താണ് ?



പ്രമേഹം

ഗോയിറ്റർ

ഡയബറ്റിസ് ഇൻസിപ്പിഡസ്

അക്രൊമെഗലി





23/25

ഫിറമോണുകളുടെ ധർമത്തിൽ പെടാത്തത് ഏത് ?



ആഹാരപദാർത്ഥങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിന്

ആപത് സൂചന നല്കുന്നതിന്

ഊർജോല്പാദനം വർധിപ്പിക്കുന്നതിന്

അതിർത്തി നിർണയിക്കുന്നതിന്





24/25

ശരിയായ പ്രസ്താവന കണ്ടെത്തുക :



രക്തത്തിലെ ജലത്തിന്റെ അളവ് കൂടുമ്പോൾ വാസോപ്രസ്സിന്റെ ഉല്പാദനം കൂടുന്നു

തൈറോക്സിന്റെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗമാണ് ക്രെട്ടിനിസം

ഹോർമോണുകൾ രക്തത്തിലൂടെയാണ് സംവഹനം ചെയ്യപ്പെടുന്നത്

കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നത് കോർട്ടിസോൾ ആണ്





25/25

അടിയന്തിരഘട്ടങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഒരു ഹോർമാണാണ് :



കോർട്ടിസോൾ

പാരാ തൊർമോൺ

തൈറോക്സിൻ

എപ്പിനെഫ്രിൻ



Result: