Indian History | Class 7 Chapter 3 | ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും

November 09, 2023




1/15

മറാത്തയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി കലാപത്തിനിറങ്ങിയ ഗോത്രജനത:



കോലികള്‍

കോളുകള്‍

കോളുകള്‍

ഭീലുകള്‍





2/15

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ അധികാരം നഷ്ടപ്പെട്ടവര്‍ പ്രാദേശികമായ കലാപങ്ങള്‍ക്ക് നേതൃത്വം നല്കി. അതുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ ജോഡി കണ്ടെത്തുക.



ഔധ് - രാജാ ചെയ്ത് സിങ്

തിരുനെല്‍വേലി - മരുതുപാണ്ഡ്യന്‍

കര്‍ണാടക - കിട്ടൂര്‍ ചന്നമ്മ

മലബാര്‍ - പഴശ്ശിരാജ





3/15

ഇന്ന് കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുണ്ടറ എന്ന സ്ഥലത്ത് വച്ച് 1809 ല്‍ ഒരു വിളംബരത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്ത തിരുവിതാംകൂര്‍ ഭരണാധികാരി:



പാലിയത്തച്ചന്‍

വേലുത്തമ്പിദളവ

കേരളവര്‍മ്മ പഴശ്ശിരാജ

തലയ്ക്കല്‍ ചന്തു





4/15

പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്നത്:



മാനന്തവാടി

കോഴിക്കോട്

മാവിലാത്തോട്

കോട്ടയം





5/15

1857 ലെ കലാപത്തിന്റെ ആരംഭം കുറിച്ചതെവിടെ?



മീററ്റ്

ഡൽഹി

ബാരക് പൂർ

റംഗൂൺ





6/15

19-ാം നൂറ്റാണ്ടിലെ മലബാര്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയത് ആര്?



സാഹുക്കാര്‍

പാട്ടക്കുടിയാന്മാരായ മാപ്പിളമാര്‍

സിദ്ദുവും കാന്‍ഹുവും

ഫറാസികള്‍





7/15

ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട തെറ്റായ ജോഡി കണ്ടെത്തുക .



കാണ്‍പൂര്‍ - നാനാ സാഹേബ്, താന്തിയാതോപ്പി

ഝാന്‍സി - റാണിലക്ഷ്മിഭായ്

ലക്‌നൗ - ബീഗം ഹസ്രത്ത്മഹല്‍

ഫൈസാബാദ് - കന്‍വര്‍സിങ്‌





8/15

മുഗള്‍ ഭരണാധികാരികളുമായി ബന്ധപ്പെട്ട് തെറ്റായ കാലക്രമം സൂചിപ്പിക്കുന്ന കൂട്ടം കണ്ടെത്തി എഴുതുക.



അക്ബര്‍ - ജഹാംഗീര്‍ - ഷാജഹാന്‍ - ഔറംഗസേബ്

ഹുമയൂണ്‍ - ബാബര്‍ - അക്ബര്‍ - ഷാജഹാന്‍

ബാബര്‍ - ഹുമയൂണ്‍ - അക്ബര്‍ - ജഹാംഗീര്‍

ഹുമയൂണ്‍ - അക്ബര്‍ - ജഹാംഗീര്‍ - ഷാജഹാന്‍





9/15

പഴശ്ശിമ്യൂസിയം സ്ഥിതിചെയ്യുന്നത്:



മാനന്തവാടി

കോഴിക്കോട്

മാവിലത്തോട്

കോട്ടയം





10/15

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഗറില്ലയുദ്ധമുറ സ്വീകരിച്ച പോരാളി?



കന്‍വര്‍ സിങ്

നാനാസാഹേബ്

താന്തിയതോപ്പി

ബീഗം ഹസ്രത്ത്മഹല്‍





11/15

1857ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കോളിൻ കാംബെലുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ
i, കാൺപൂർ
ii, ലക്നൗ
iii, ആര
iv, ബറേലി



എല്ലാം ശരി

i, ii, iii

ii, iii, iv

i, ii, iv





12/15

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ തെരഞ്ഞെടുക്കുക
i. ദത്തവകാശ നിരോധന നിയമം - 1948
ii. പോസ്റ്റ് ഓഫീസ് നിയമം - 1855
iii. ഹിന്ദു വിധവാ പുനർവിവാഹനിയമം - 1854
iv. വിക്ടോറിയ രാജ്ഞിയുടെ വിളംബരം - 1858



i, iv

i, ii, iii, iv

i, iii, iv

i, ii





13/15

ജോഡി തിരഞ്ഞെടുക്കുക
1. സാന്താൾ കലാപം a. തലയ്ക്കൽ ചന്തു
2. പഴശ്ശിരാജ b. കാൺപൂർ
3. ബഹദൂർഷാ രണ്ടാമൻ c. സിദ്ധു - കാൻഹു
4. നാനാ സാഹിബ് d. ഡൽഹി



1-c, 2-a, 3-d, 4-b

1-c, 2-b, 3-a, 4-d

1-c, 2-a, 3-b, 4-d

1-a, 2-b, 3-c, 4-d





14/15

താഴെ തന്നിരിക്കുന്നതിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻറെ പരാജയ കാരണങ്ങളിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ
1. ഉത്തരേന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കലാപങ്ങൾ ഉണ്ടായെങ്കിലും ഈ കലാപങ്ങൾക്ക് സംഘടിത സ്വഭാവം ഇല്ലായിരുന്നു
2. കലാപകാരികളെ അപേക്ഷിച്ച് സൈനികശക്തിയും ആയുധങ്ങളും കമ്പനിക്ക് കൂടുതലായിരുന്നു
3. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളുകൾ മാത്രമാണ് കലാപത്തെ പിന്തുണച്ചിരുന്നത്
4. സമ്പന്നരായ നാട്ടുരാജാക്കന്മാർ കമ്പനിക്കായിരുന്നു പിന്തുണ നൽകിയിരുന്നത്



1,2,3 ശരി

എല്ലാം ശരി

3,4 ശരി

1,2,4 ശരി





15/15

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ പരിശോധിക്കുക ?
i, 1857 വിപ്ലവത്തിൻ്റെ വന്ദ്യ വയോധികൻ - കൺവർ സിംഗ്
ii, 1857 വിപ്ലവത്തിൻ്റെ ബുദ്ധി കേന്ദ്രം - നാനാ സാഹിബ്



i ശരി, ii തെറ്റ്

ii ശരി, i, തെറ്റ്

i, ii ശരി

i, ii തെറ്റ്




Result: